AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Russian Oil: റഷ്യന്‍ എണ്ണയില്‍ തട്ടി ട്രംപും മോദിയും; വീണ്ടും ഫോണ്‍ സംഭാഷണം, തീരുവയില്‍ പിന്നോട്ടോ?

Trump Tariff Threat and Russian Oil Discussed in PM Modi’s Phone Call: റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണയും വാതകവും വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിന്നുള്ള പുതിയ തീരുവ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. റഷ്യയുമായി ബന്ധപ്പെട്ട പുതിയ അമേരിക്കന്‍ ഉപരോധ നിയമത്തില്‍ ട്രംപ് ഒപ്പുവെച്ചതിന് ശേഷമുള്ള മോദിയുമായുള്ള ആദ്യ ഫോണ്‍ സംഭാഷണം കൂടിയാണിത്.

Russian Oil: റഷ്യന്‍ എണ്ണയില്‍ തട്ടി ട്രംപും മോദിയും; വീണ്ടും ഫോണ്‍ സംഭാഷണം, തീരുവയില്‍ പിന്നോട്ടോ?
നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 01 Oct 2026 | 06:32 AM

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ വ്യാപാരവുമായി ബന്ധപ്പെട്ട ആശങ്കകള്‍ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വീണ്ടും ഫോണില്‍ സംസാരിച്ചു. വ്യാപാരം, പ്രതിരോധം, ഊര്‍ജം, നിര്‍ണായക സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ സഹകരണമാണ് ഇരുവരും പ്രധാനമായും ചര്‍ച്ച ചെയ്തത്. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണയും വാതകവും വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിന്നുള്ള പുതിയ തീരുവ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. റഷ്യയുമായി ബന്ധപ്പെട്ട പുതിയ അമേരിക്കന്‍ ഉപരോധ നിയമത്തില്‍ ട്രംപ് ഒപ്പുവെച്ചതിന് ശേഷമുള്ള മോദിയുമായുള്ള ആദ്യ ഫോണ്‍ സംഭാഷണം കൂടിയാണിത്.

വ്യാപാരവും പ്രതിരോധ സഹകരണവും

പ്രധാനമന്ത്രി മോദിയും ട്രംപും ഇന്ത്യ-അമേരിക്ക ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി വിലയിരുത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വ്യാപാരത്തിനും പ്രതിരോധത്തിനും പുറമെ ഊര്‍ജം, നിര്‍ണായക സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ സഹകരണവും ചര്‍ച്ചയായി. ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിബദ്ധത ഇരുവരും ആവര്‍ത്തിച്ചു. ഇരു രാജ്യങ്ങള്‍ക്കും പ്രയോജനകരമായ രീതിയില്‍ സഹകരണം ശക്തമാക്കാന്‍ തുടര്‍ച്ചയായ ആശയവിനിമയം നടത്താനും ധാരണയായി. പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളും ആഗോള സമാധാനത്തിനായുള്ള ശ്രമങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഇന്ത്യയുടെ ഊര്‍ജ സുരക്ഷ

റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നതുമായി ബന്ധപ്പെട്ട അമേരിക്കന്‍ സമ്മര്‍ദത്തിനിടെ ഇന്ത്യ ഊര്‍ജ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്ന രീതിയിലൂടെ ഊര്‍ജ ഇറക്കുമതി കൂടുതല്‍ വൈവിധ്യവത്കരിക്കേണ്ടതിന്റെ ആവശ്യകതയും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും കടല്‍മാര്‍ഗങ്ങളിലൂടെയുള്ള എണ്ണവിതരണത്തിലെ തടസങ്ങളും ആഗോള എണ്ണവിപണിയില്‍ സമ്മര്‍ദം സൃഷ്ടിച്ച സാഹചര്യത്തിലാണ് റഷ്യന്‍ ക്രൂഡ് ഓയിലിന്റെ പ്രാധാന്യം ഇന്ത്യയ്ക്ക് വര്‍ധിച്ചത്.

Also Read: Russian Oil: റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയെ ശിക്ഷിക്കരുത്; ട്രംപിനോട് ജെപി മോര്‍ഗന്‍ സിഇഒ

വ്യാപാര കരാറിലും ചര്‍ച്ചകള്‍ തുടരുന്നു

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകളും തുടരുകയാണ്. റഷ്യന്‍ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട അമേരിക്കന്‍ നിലപാട് ഈ ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങളിലൊന്നായി തുടരുന്ന സാഹചര്യത്തിലാണ് മോദി-ട്രംപ് ഫോണ്‍ സംഭാഷണം നടന്നത്. ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ വ്യാപാരം, പ്രതിരോധം, ഊര്‍ജം തുടങ്ങിയ മേഖലകള്‍ പരസ്പരം ബന്ധപ്പെട്ട വിഷയങ്ങളായി മാറിയിരിക്കുകയാണ്. അതേസമയം, ഇരു രാജ്യങ്ങളും തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ആശയവിനിമയം തുടരുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.

English Summary

Prime Minister Narendra Modi spoke with US President Donald Trump amid growing US pressure over India’s imports of Russian oil. The leaders discussed bilateral trade, defence, energy, technology and broader India-US cooperation.

Follow Us