Bengaluru Power Cut: ബെംഗളൂരുവിൽ 12 മണിക്കൂർ നീളുന്ന പവർ കട്ട്; മുന്നറിയിപ്പുമായി അധികൃതർ
Power Cut In Bengaluru: ബെംഗളൂരുവിൽ 12 മണിക്കൂർ നീളുന്ന പവർ കട്ട്. രണ്ട് ദിവസം രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെ പവർ കട്ടുണ്ടാവും.

പ്രതീകാത്മക ചിത്രം
ബെംഗളൂരുവിൽ 12 മണിക്കൂർ നീളുന്ന പവർ കട്ട് ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി അധികൃതർ. നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങളിലാണ് ഇന്ന് 12 മണിക്കൂർ നീളുന്ന പവർ കട്ട് ഉണ്ടാവുക. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് വൈദ്യുതി മുടക്കം. ഇക്കാര്യം ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലേ കമ്പനി ലിമിറ്റഡാണ് അറിയിച്ചത്.
ജനുവരി 17നും രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ 12 മണിക്കൂർ നീണ്ട പവർ കട്ടുണ്ടായിരുന്നു. ട്രാൻസ്മിഷൻ ലൈനുകളിലും സബ്സ്റ്റേഷനുകളിലും നേരത്തെ തീരുമാനിച്ചിരുന്ന അറ്റകുറ്റപ്പണികൾക്കും നവീകരണങ്ങൾക്കുമായാണ് വൈദ്യുതി മുടക്കുന്നത്. നെറ്റ്‌വർക്കിൻ്റെ കരുത്ത് വർധിപ്പിച്ച് ഭാവിയിൽ സങ്കീർണമായ സാങ്കേതികപ്രശ്നങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം.
66/11 കെവി അറ്റിബെലെ സ്റ്റേഷനും സമന്ദരു സ്റ്റേഷനും അനേകൽ സ്റ്റേഷനും കീഴിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതിമുടക്കമുണ്ടാവുന്നതിനാൽ താമസക്കാർ അതിനനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കണമെന്ന് ബെസ്കോം അധികൃതർ അറിയിച്ചു. വൈദ്യുതി മുടങ്ങുന്നതിനാൽ പമ്പിങ് സിസ്റ്റത്തെയും ബാധിച്ചേക്കാം. അതിനാൽ ചിലയിടങ്ങളിൽ വൈദ്യുതി മുടക്കത്തിനും സാധ്യതയുണ്ട്. ഇത് ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.