Railway Track Accident: ട്രെയിന്‍ പോകാന്‍ കാത്തുനിന്നില്ല; ബൈക്ക് റെയില്‍വേ ട്രാക്കില്‍ വീണ് 19കാരന് ദാരുണാന്ത്യം

19 Year Old Dies in Train Accident: അടച്ചിട്ട റെയില്‍വേ ഗേറ്റ് മറികടന്ന് ട്രെയിന്‍ വരുന്നതിന് മുമ്പ് പോകാനുള്ള ശ്രമത്തിലായിരുന്നു തുഷാര്‍. എന്നാല്‍ ബൈക്ക് ട്രാക്കില്‍ തെന്നിവീണു. വാഹനം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിന്‍ തൊട്ടെടുത്ത് എത്തിയ കാര്യം തുഷാര്‍ അറിഞ്ഞത്.

Railway Track Accident: ട്രെയിന്‍ പോകാന്‍ കാത്തുനിന്നില്ല; ബൈക്ക് റെയില്‍വേ ട്രാക്കില്‍ വീണ് 19കാരന് ദാരുണാന്ത്യം

അപകടത്തിന്റെ ദൃശ്യങ്ങള്‍

Published: 

14 Oct 2025 | 12:32 PM

ലഖ്‌നൗ: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ബൈക്കില്‍ നിന്നുവീണ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. 19 വയസുകാരനായ തുഷാര്‍ ആണ് മരിച്ചത്. ട്രാക്കില്‍ വീണ ബൈക്കെടുത്ത് യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

അടച്ചിട്ട റെയില്‍വേ ഗേറ്റ് മറികടന്ന് ട്രെയിന്‍ വരുന്നതിന് മുമ്പ് പോകാനുള്ള ശ്രമത്തിലായിരുന്നു തുഷാര്‍. എന്നാല്‍ ബൈക്ക് ട്രാക്കില്‍ തെന്നിവീണു. വാഹനം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിന്‍ തൊട്ടെടുത്ത് എത്തിയ കാര്യം തുഷാര്‍ അറിഞ്ഞത്. ഇതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ട്രെയിന്‍ യുവാവിനെ ഇടിച്ച് തെറിപ്പിച്ചു.

വീഡിയോ കാണാം

തുഷാറിന്റെ വിവാഹ നിശ്ചയം അടുത്ത മാസം നടക്കാനിരിക്കെയാണ് മരണം സംഭവിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനുള്ള ഒരുക്കങ്ങള്‍ വീട്ടില്‍ പുരോഗമിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധു ഭാസ്‌കര്‍ പറഞ്ഞതായി ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read: Viral News: ഇതാര് ഗ്രേറ്റ് കാളിയോ? ‘ഭീമന്‍’ മുതലയെ തൂക്കിയെടുത്ത് യുവാവ്‌

യുവാവിനെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചതായി തങ്ങള്‍ക്ക് വിവരം ലഭിച്ചു. ലോക്കല്‍ പോലീസിന്റെ സഹായത്തോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ദാദ്രി ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ സുശീല്‍ വര്‍മ്മ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ