AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ട്രെയിനിൽ കാണാതായ അസം വിദ്യാർത്ഥിനിയുടെ മൃതദേഹം ആന്ധ്രയിലെ കാട്ടിൽ

Missing Assam Student Found Dead in Andhra Pradesh Forest: ഒക്ടോബർ 5-ന് രാത്രി 11:50-ഓടെയാണ് ഇവർ വിശാഖപട്ടണത്ത് നിന്നും ട്രെയിനിൽ കയറിയത്. 12:10-ന് അവിടെ നിന്നും പുറപ്പെട്ട യുവതി ഒക്ടോബർ 7-ന് രാവിലെ 9:05-ന് ഗുവാഹത്തിയിൽ എത്തിച്ചേരേണ്ടതായിരുന്നു. എന്നാൽ യാത്രാമധ്യേ യുവതിയെ കാണാതാവുകയായിരുന്നു

ട്രെയിനിൽ കാണാതായ അസം വിദ്യാർത്ഥിനിയുടെ മൃതദേഹം ആന്ധ്രയിലെ കാട്ടിൽ
CrimeImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 08 Oct 2026 | 12:27 PM

ഗുവാഹത്തി: ട്രെയിൻ യാത്രയ്ക്കിടെ ദുരൂഹ സാഹചര്യത്തിൽ കാണാതായ അസം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ മൃതദേഹം ആന്ധ്രാപ്രദേശിൽ കണ്ടെത്തി. അസമിലെ കാമരൂപ് ജില്ലയിൽ നിന്നുള്ള 20-കാരിയായ യുവതിയാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും അസമിലെ ഗുവാഹത്തിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

വിശാഖപട്ടണത്ത് നിന്നും ദിബ്രുഗഡ് വിവേക് എക്സ്പ്രസ്സിലാണ് യുവതി യാത്ര തിരിച്ചിരുന്നത് എന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒക്ടോബർ 5-ന് രാത്രി 11:50-ഓടെയാണ് ഇവർ വിശാഖപട്ടണത്ത് നിന്നും ട്രെയിനിൽ കയറിയത്. 12:10-ന് അവിടെ നിന്നും പുറപ്പെട്ട യുവതി ഒക്ടോബർ 7-ന് രാവിലെ 9:05-ന് ഗുവാഹത്തിയിൽ എത്തിച്ചേരേണ്ടതായിരുന്നു. എന്നാൽ യാത്രാമധ്യേ യുവതിയെ കാണാതാവുകയായിരുന്നു. കോളേജ് വിദ്യാർത്ഥിനിയായിരുന്ന യൂവതി ആന്ധ്രാപ്രദേശിൽ ഒരു നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നുവെന്നും, അവിടെ നിന്നും നാട്ടിലേക്ക് മടങ്ങുമ്പോഴാണ് ദുരന്തം സംഭവിച്ചതെന്നും കുടുംബം വ്യക്തമാക്കുന്നു.

Also Read: പെട്രോൾ പമ്പ് സീൽ ചെയ്യാനെത്തിയ ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തി; കർശന നടപടി ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി

ഒക്ടോബർ ആറിന് പുലർച്ചെ 2:39-നാണ് കുടുംബാംഗങ്ങൾ യുവതിയുമായി അവസാനമായി ഫോണിൽ സംസാരിച്ചത്. തനിക്ക് ചുറ്റും നിരവധി പുരുഷന്മാർ ഉണ്ടെന്നും, ഭയം തോന്നുന്നുണ്ടെന്നും യുവതി അവസാനമായി അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നതായി കുടുംബം വെളിപ്പെടുത്തി. സംഭവത്തിൽ ഗുവാഹത്തിയിലെ റെയിൽവേ പോലീസിലും, റെയിൽവേയുടെ ഹെൽപ്പ് ലൈൻ നമ്പറായ 139-ലും കുടുംബം പരാതി രജിസ്റ്റർ ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ദിബ്രുഗഡ് വിവേക് എക്സ്പ്രസിൻ്റെ എസ് 2 കോച്ചിൽ നിന്നും യുവതിയുടെ ബാഗ് കണ്ടെത്തി. തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവിലാണ് ആന്ധ്രാപ്രദേശിലെ മലയപുരത്തിന് സമീപമുള്ള ഒരു വനപ്രദേശത്ത് നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്നും റെയിൽവേ പോലീസ് വൃത്തങ്ങൾ അറിയിച്ചു. കാമരൂപ് ജില്ലയിലെ ചപൈഡാംഗ് സ്വദേശിനിയാണ് മരിച്ച വിദ്യാർത്ഥിനി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

English Summary

A 20-year-old Assam woman, who went missing during a train journey from Visakhapatnam to Guwahati after messaging her family that she was afraid of the men around her, was found dead in a forested area in Andhra Pradesh.

Follow Us