Maoists Killed in Chhattisgarh: ഛത്തീസ്‌ഗഡിൽ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

22 Maoists Killed In Chhattisgarh Encounters: ഏറ്റമുട്ടലിൽ രണ്ട് പേരെയാണ് ആദ്യം വധിച്ചത്. എന്നാൽ ഉച്ചയോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. ഇവരുടെ പക്കൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്തതായും സുരക്ഷാ സേന അറിയിച്ചു.

Maoists Killed in  Chhattisgarh: ഛത്തീസ്‌ഗഡിൽ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

Represental Image

Published: 

20 Mar 2025 15:08 PM

റായ്പൂർ: ഛത്തീസ്​ഗഡിൽ രണ്ട് സ്ഥലങ്ങളിലായുണ്ടായ ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ബസ്തര്‍ ഡിവിഷന്റെ ഭാഗമായ ബിജാപുര്‍ – ദന്ദേവാഡ ജില്ലാ അതിർത്തിയിലും കാങ്കീറിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബിജാപ്പൂരിൽ 18 മാവോയിസ്റ്റുകളും കാങ്കീറിൽ നാല് പേരുമാണ് കൊല്ലപ്പെട്ടത്. അതേസമയം ഏറ്റമുട്ടലിൽ ഒരു സുരക്ഷ സൈനികൻ വീരമൃത്യു വരിച്ചു. ജില്ലാ റിസര്‍വ് ഗാര്‍ഡിലെ സുരക്ഷാ സൈനികനാണ് വീരമൃത്യു വരിച്ചത്. ജവാനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ന് രാവിലെ ഏഴ് മണി മുതൽ പ്രദേശത്തെ വനമേഖലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റമുട്ടലിൽ രണ്ട് പേരെയാണ് ആദ്യം വധിച്ചത്. എന്നാൽ ഉച്ചയോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. ഇവരുടെ പക്കൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്തതായും സുരക്ഷാ സേന അറിയിച്ചു.

Also Read:ഔറംഗസേബ് വിവാദം; നാഗ്പൂർ സംഘർഷഭരിതം, കർഫ്യൂ ഏർപ്പെടുത്തി

ഏറ്റമുട്ടൽ തുടരുകയാണെന്നാണ് ബസ്തര്‍ പോലീസ് മാധ്യമങ്ങളോട് പറഞ്ഞത്. മാവോയിസ്റ്റ് നേതാക്കൾ പ്രദേശത്തുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സ്‌റ്റേറ്റ് ടാസ്‌ക് ഫോഴ്‌സ്, ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് എന്നിവയുടെ സംയുക്ത സേനയാണ് മാവോയിസ്റ്റ് തിരച്ചിലിന് ഇറങ്ങിയത്.

 

അതേസമയം കഴിഞ്ഞ മാസവും പ്രദേശത്ത് മാവോയിസ്റ്റുകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിൽ 31 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. 2026 മാർച്ചോടു കൂടി സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിധ്യം പൂർണമായി തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സംസ്ഥാനത്ത് മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. അതേസമയം ഇന്നത്തെ സംഭവത്തിൽ സുരക്ഷാ സേനയുടെ വിജയത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രശംസിച്ചു.

മാവോയിസ്റ്റ് മുക്ത രാജ്യം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുകയാണെന്ന് അദ്ദേഹം എക്സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. ഏറ്റുമുട്ടല്‍ വലിയ വിജയം ആയിരുന്നു എന്നും മാവോയിസ്റ്റുകളെ കേന്ദ്ര സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്തെ നേരിടുമെന്നും മന്ത്രി വ്യക്തമാക്കി. അടുത്തവര്‍ഷം മാര്‍ച്ച് 31 ന് മുന്‍പ് രാജ്യത്തെ മാവോയിസ്റ്റ് മുക്തമാക്കും എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്