ഗുവാഹത്തിയിലെ ഹോംസ്റ്റേയിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് കുടുംബം

"They Will Kill Me": Guwahati Student Found Dead After Chilling Midnight Call to Mother: മകളുടെ ശരീരത്തിൽ നിരവധി പാടുകളുണ്ടെന്നും കൊലപ്പെടുത്തുന്നതിന് മുൻപ് മകൾ കൂട്ടബലാത്സംഗത്തിന് ഇരയായെന്നും പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ മകൾ വീട്ടിൽ നിന്നും പോയത്.

ഗുവാഹത്തിയിലെ ഹോംസ്റ്റേയിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് കുടുംബം

പ്രതീകാത്മക ചിത്രം

Updated On: 

27 Sep 2026 | 03:37 PM

ഗുവാഹത്തി: അസമിലെ ഗുവാഹത്തിക്ക് സമീപം ഹോംസ്റ്റേയിൽ 22-കാരിയായ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ കാമുകൻ എന്ന് സംശയിക്കുന്ന 26-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ മകളെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സംഭവം കൊലപാതകമാണെന്ന് പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. വിശദമായ അന്വേഷണം ആരംഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മകളുടെ ശരീരത്തിൽ നിരവധി പാടുകളുണ്ടെന്നും കൊലപ്പെടുത്തുന്നതിന് മുൻപ് മകൾ കൂട്ടബലാത്സംഗത്തിന് ഇരയായെന്നും പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ മകൾ വീട്ടിൽ നിന്നും പോയത്. പീന്നീട് രാത്രി 10 മണിയോടെ അമ്മയെ വിളിച്ച് വീട്ടിലേക്ക് വരുന്നില്ല എന്ന് അറിയിച്ചിരുന്നു. സമയം വൈകിയതിനാൽ സുഹൃത്തിനൊപ്പം സർവകലാശാലയിലെ മുറിയിൽ നിൽക്കുകയാണെന്നാണ് അമ്മയെ അറിച്ചിരുന്നത് എന്ന് പിതാവ് പറഞ്ഞു.

Also Read: കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ്സുവരെ കാത്തിരിക്കാൻ പറഞ്ഞു; പോലീസുകാരനെ മകൻ വെടിവെച്ചു കൊന്നു

എന്നാൽ പുലർച്ചെ രണ്ട് മണിയോടെ മകൾ അമ്മയെ വീണ്ടൂം വിളിച്ചു. തന്നെ ചിലർ ക്രൂരമായി മർദ്ദിച്ചുവെന്ന് മകൾ ഫോണിൽ കരഞ്ഞൂകൊണ്ട് പറഞ്ഞൂ. തൊട്ടുപിന്നാലെ ഫോൺ കട്ടായി. ഫോൺ ആരോ പിടിച്ചു വാങ്ങിയതാകാം. ‘അവർ എന്നെ കൊല്ലും’ എന്ന് ഫോൺ കട്ടാകുന്നതിന് മുൻപ് മകൾ അമ്മയോട് പറഞ്ഞിരുന്നതായും പിതാവ് വെളിപ്പെടുത്തി. മകളെ കയർ ഉപയോഗിച്ച് കെട്ടിയിട്ടിരുന്നു. കൊലപ്പെടുത്തുന്നതിന് മുൻപ് ക്രൂരമായി പീഡിപ്പിച്ചു എന്ന് തെളിയിക്കുന്ന പാടുകൾ അവളുടെ ശരീരത്തിലുണ്ട് എന്നും പിതാവ് അരോപിച്ചു.

എന്നാൽ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് അറസ്റ്റിലായ യുവാവ് മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴി പൂർണമായും വിശ്വസിക്കാൻ കഴിയില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും ഗുവാഹത്തി വെസ്റ്റ് ഡി.സി.പി ബോളിൻ ഡിയോറി അറിയിച്ചു. സംഭവം കൊലപാതകാമാണ് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം എന്നും അതേസമയം പെൺകുട്ടിയുടെ ശരീരത്തിലോ സംഭവം നടന്ന മുറിയിലോ രക്തപ്പാടുകൾ കണ്ടെത്തിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

അബോധാവസ്ഥയിലായ പെൺകുട്ടിയെ ഹോംസ്റ്റേയ്ക്ക് സമീപത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് അധികൃതർ പൊലിസിനെ വിവരമറിയിക്കുന്നത്. തുടർന്ന് വിദഗ്ധ ചികിത്സക്കായി ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ഹോം സ്റ്റേ ഉടമകളെയും ജീവനക്കാരെയും ചോദ്യം ചെയ്തുവരികയാണ്.

English Summary

A 22-year-old student was found dead at a Guwahati homestay after a distressed midnight call to her mother. While her arrested boyfriend claims suicide, her family alleges gang rape and murder.

Loading...
Unable to load recommendations.
Follow Us
വീട്ടിലെ എലി ശല്യം കുറയ്ക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
കുടവയർ താനെ കുറഞ്ഞോളും! 5 കാര്യങ്ങൾ ചെയ്താൽ മതി
വൈറൽ കാരമൽ ചായ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ