AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഒന്നു നനയാൻ കാത്ത ടാങ്ക് എവിടെ…! വീടിന്റെ വാട്ടർ ടാങ്കിൽ നിന്ന് 27 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി

Baby snakes found in house water tank: ഹരിദ്വാറിലെ സരായ് ഗ്രാമത്തിലെ ഒരു വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി. ടാങ്കിൽ പാമ്പുകളെ കണ്ടെത്തിയ വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് പാമ്പുപിടുത്തക്കാരായ താലിബ്, ഭോല എന്നിവരും ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തുകയും ടാങ്കിൽ നിന്ന് പാമ്പിൻ കുഞ്ഞുങ്ങളെ സുരക്ഷിതമായി നീക്കം ചെയ്യുകയും ചെയ്തു. ആകെ 27 പാമ്പിൻ കുഞ്ഞുങ്ങളെ വാട്ടർ ടാങ്കിൽ കണ്ടെടുത്തതായി റേഞ്ച് ഓഫീസർ ശിഷ്പാൽ സിംഗ് പറഞ്ഞു.

ഒന്നു നനയാൻ കാത്ത ടാങ്ക് എവിടെ…! വീടിന്റെ വാട്ടർ ടാങ്കിൽ നിന്ന് 27 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി
27 Baby Snakes Caught From Water TankImage Credit source: Malayalam TV9 YouTube video
Prasanth Kumar
Prasanth Kumar | Edited By: Arun Nair | Updated On: 10 Jun 2026 | 07:06 PM

കേരളത്തിൽ ഒരു മാസം മുൻപ് വരെ വാർത്തകളിലെ നിത്യ സാന്നിധ്യമായിരുന്നു പാമ്പുകൾ. എന്നാൽ മഴ തുടങ്ങിയതോടെ നമ്മുടെ നാട്ടിലെ പാമ്പുകൾ വാർത്തകളിൽ ഇടംപിടിക്കുന്നത് അ‌ൽപ്പം കുറഞ്ഞിട്ടുണ്ട്. എന്നാൽ കേരളത്തിലെ പാമ്പുകൾ ഒതുങ്ങിയപ്പോൾ കേരളത്തിന് പുറത്തുള്ള പാമ്പുകൾ പണി തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ദേശീയ തലത്തിൽ തന്നെ ​വൈറലായിരിക്കുന്ന ഒരു വീഡിയോയിൽ നിറഞ്ഞ് നിൽക്കുന്നത് ഒരുപറ്റം പാമ്പിൻ കുഞ്ഞുങ്ങളാണ്. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ആണ് ഈ ​വൈറൽ പാമ്പുകളുടെ പ്രഭവകേന്ദ്രം. ഹരിദ്വാറിലെ സരായ് ഗ്രാമത്തിലെ ഒരു വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് അ‌സാധാരണമായ അ‌നക്കവും ശബ്ദവുമൊക്കെ കേൾക്കാൻ തുടങ്ങി. തുടർന്ന് വീട്ടുകാർ ടാങ്ക് തുടർന്ന് പരിശോധിക്കാൻ മുന്നിട്ടിറങ്ങി.

ടാങ്ക് തുറന്ന വീട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന ​ഒരു കാഴ്ചയായിരുന്നു, വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ നീന്തിത്തുടിക്കുന്നു. സംഭവം ഗ്രാമം മുഴുവൻ പടർന്നതോടെ നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് പാമ്പുപിടുത്തക്കാരായ താലിബ്, ഭോല എന്നിവരും ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തുകയും ടാങ്കിൽ നിന്ന് പാമ്പിൻ കുഞ്ഞുങ്ങളെ സുരക്ഷിതമായി നീക്കം ചെയ്യുകയെന്ന രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

ALSO READ: മരുന്ന് തേടും മുൻപ് ഇതറിയൂ; ഇന്ത്യയിൽ പുരുഷ വന്ധ്യത കൂടാൻ കാരണമെന്താണ്?

സംഭവത്തിൽ വനംവകുപ്പ് ഇടപെട്ടതോടെ ഉണ്ടായിരുന്ന ‘കിടപ്പാടം’ നഷ്ടമാകുന്ന നിലയിലായി പാമ്പിൻകുഞ്ഞുങ്ങളുടെ കാര്യം. ടാങ്കിൽ നിന്ന് ശ്രദ്ധാപൂർവ്വം പുറത്തെടുത്ത ഇവയെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആകെ 27 പാമ്പിൻ കുഞ്ഞുങ്ങളെ വാട്ടർ ടാങ്കിൽ കണ്ടെടുത്തതായി റേഞ്ച് ഓഫീസർ ശിഷ്പാൽ സിംഗ് പറഞ്ഞു.

ഒരു വീടിന്റെ വാട്ടർ ടാങ്കിനുള്ളിൽ ഇത്രയും പാമ്പുകളെ കണ്ടെത്തിയതിന്റെ ഞെട്ടലിലും കൗതുകത്തിലുമാണ് നാട്ടുകാർ. തങ്ങളുടെ ഗ്രാമത്തിൽ നടന്ന ഈ അ‌സാധാരണമായ സംഭവമറിഞ്ഞ് നിരവധി ഗ്രാമീണരാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. ആർക്കും പരിക്കേൽക്കാതെ മുഴുവൻ പാമ്പിൻ കുഞ്ഞുങ്ങളെയും മാറ്റാൻ കഴിഞ്ഞു എന്നതിന്റെ ആശ്വാസം നാട്ടുകാർക്ക് ഉണ്ട്.

വീഡിയോ കാണാം

 

മാരകവിഷമുള്ള അണലി കുഞ്ഞുങ്ങളാണെന്ന് ടാങ്കിൽ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്. അ‌ണലി മുട്ട ഉദരത്തിൽ ആണ് അടവെക്കുക. കുഞ്ഞുകൾ ഉദരത്തിൽ നിന്നാണ് മുട്ടവിരിഞ്ഞ് പുറത്തേക്ക് വരിക. ഈ ഒരു പ്രത്യേകത കാരണം ഇവയെ പ്രസവിക്കുന്ന പാമ്പ് എന്നു പറയാറുണ്ട്. ടാങ്കിലേക്ക് കണക്ട് ചെയ്തിരിക്കുന്ന പൈപ്പുകളിലെ ചെറിയ സുഷിരങ്ങളിലൂടെയോ, അല്ലെങ്കിൽ ടാങ്കിന്റെ മൂടി കൃത്യമായി അടയ്ക്കാത്തതിനാലോ ആകാം അ‌ണലി ഉള്ളിലെത്തിയത് എന്നാണ് കരുതപ്പെടുന്നത്.

27 അ‌ണലിക്കുഞ്ഞുങ്ങളുടെ കാര്യമെടുത്താൽ, കിടപ്പാടം നഷ്ടപ്പെട്ട് ”ഒന്നു നനയാൻകാത്ത ടാങ്ക് വിടെ…ഒന്നു ചേക്കേറാൻതേടി വന്ന കൂടെവിടെ…” എന്ന് അ‌മ്പിളിയിലെ പാട്ട് തിരുത്തിപ്പാടേണ്ട അ‌വസ്ഥയാണ് എന്ന് തമാശയായി പറയാമെങ്കിലും വീട്ടുകാരെ സംബന്ധിച്ചിടത്തോളം കൂടുതൽ വലിയ അ‌പകടങ്ങൾ ഉണ്ടാകും മുമ്പേ തന്നെ ഇവയെ കണ്ടെത്താനും നീക്കാനും സാധിച്ചത് വലിയ കാര്യമാണ്.

മഴക്കാലത്തും സൂക്ഷിക്കാനേറെയുണ്ട്!

മഴക്കാലത്തോ അതിനോട് അനുബന്ധിച്ചോ ഉള്ള സമയങ്ങളിൽ തണുപ്പും ഈർപ്പവുമുള്ള സുരക്ഷിതമായ സ്ഥലങ്ങൾ തേടി പാമ്പുകൾ സഞ്ചരിക്കാറുണ്ട്. മഴക്കാലവും ചൂടും മാറിമറിയുന്ന ഈ സമയങ്ങളിൽ നമ്മുടെ വീട്ടിലെ വാട്ടർ ടാങ്കുകൾ, കാടുപിടിച്ചു കിടക്കുന്ന പരിസരങ്ങൾ, വിറകുപുരകൾ എന്നിവ കൃത്യമായി പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. ടാങ്കുകളുടെ മൂടി എപ്പോഴും നന്നായി അടച്ചുപൂട്ടാൻ ശ്രദ്ധിക്കുക.

English Summary

Baby snakes were caught from a water tank in a house in Sarai village of Haridwar. The family members who found the snakes in the tank informed the forest department. Then, snake catchers Talib and Bhola and officials immediately reached the spot and safely removed the baby snakes from the tank. A total of 27 baby snakes were found in the water tank, said Range Officer Shishpal Singh.

Follow Us