AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ജമ്മു കശ്മീരിൽ സി.ഐ.എസ്.എഫ് ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു; നാല് പേർക്ക് ദാരുണാന്ത്യം

CISF Jawan Kills 4 Colleagues with AK-47 Following Argument: ഓഫീസ് പരിസരത്തേക്ക് അതിക്രമിച്ചു കയറിയ അവധേഷ് കുമാർ, ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയിരുന്ന തൻ്റെ എ.കെ-47 തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാളുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകൾ ഉണ്ടായിരുന്നുവെന്നാണ് സി.ഐ.എസ്.എഫ് വൃത്തങ്ങൾ നൽകുന്ന വിവരം. വെടിവെപ്പിന് ശേഷം ഇയാളുടെ പക്കൽ നിന്നും ആയുധം പിടിച്ചെടുത്തിട്ടുണ്ട്.

ജമ്മു കശ്മീരിൽ സി.ഐ.എസ്.എഫ് ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു; നാല് പേർക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Updated On: 30 Sep 2026 | 08:02 AM

കത്വ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ (സി.ഐ.എസ്.എഫ് ക്യാമ്പിൽ വെടിവെപ്പ്. സി.ഐ.എസ്.എഫ് ജവാൻ തൻ്റെ സഹപ്രവർത്തകർക്ക് നേരെ നടത്തിയ വെടിവെപ്പിൽ ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് കൊല്ലപ്പെട്ടു. സഹപ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കത്വ ജില്ലയിലെ ബസോഹ്‌ലിയിലുള്ള മാഷ്ക ഗ്രാമത്തിലെ സേവാ പവർ പ്രൊജക്റ്റിൽ വിന്യസിച്ചിരുന്ന സി.ഐ.എസ്.എഫ് യൂണിറ്റിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ഏകദേശം 6.40 ഓടെയായിരുന്നു സംഭവം. രവി നദിയുടെ പോഷകനദിയായ സേവാ നദിയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ജലവൈദ്യുത നിലയമാണ് സേവാ പവർ പ്രൊജക്റ്റ്. ഇവിടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്നവർക്കിടയിലാണ് അപ്രതീക്ഷിതമായ വെടിവെപ്പ് ഉണ്ടായത്. അസിസ്റ്റൻ്റ് കമാൻഡൻ്റ് അങ്കിത് കുമാർ പാണ്ഡെ, സബ് ഇൻസ്പെക്ടർ ലക്ഷ്മൺ സിംഗ്, കോൺസ്റ്റബിൾ റഫീഖ് അഹമ്മദ്, കോൺസ്റ്റബിൾ സന്ദീപ് കുമാർ എന്നിവരാണ് സഹപ്രവർത്തകൻ്റെ വെടിയേറ്റ് മരിച്ചത്. ഹെഡ് കോൺസ്റ്റബിൾ അവധേഷ് കുമാർ സിംഗ് ആണ് ഇവർക്ക് നേരെ വെടിയുതിർത്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Also Read: ഗുവാഹത്തിയിലെ ഹോംസ്റ്റേയിൽ യുവതി മരിച്ച സംഭവം; കൊലപാകം തന്നെയെന്ന് പൊലീസ്

ഓഫീസ് പരിസരത്തേക്ക് അതിക്രമിച്ചു കയറിയ അവധേഷ് കുമാർ, ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയിരുന്ന തൻ്റെ എ.കെ-47 തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാളുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകൾ ഉണ്ടായിരുന്നുവെന്നാണ് സി.ഐ.എസ്.എഫ് വൃത്തങ്ങൾ നൽകുന്ന വിവരം. വെടിവെപ്പിന് ശേഷം ഇയാളുടെ പക്കൽ നിന്നും ആയുധം പിടിച്ചെടുത്തിട്ടുണ്ട്.

വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ നാല് ഉദ്യോഗസ്ഥരെയും ഉടൻ തന്നെ ഹിമാചൽ പ്രദേശിലുള്ള എൻ.എച്ച്.പി.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് നാല് പേരും മരണത്തിന് കീഴടങ്ങിയത്. സംഭവമറിഞ്ഞ ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി പ്രദേശം തങ്ങളുടെ നിയന്ത്രണത്തിലാക്കി. പ്രതിയായ അവധേഷ് കുമാർ സിംഗിനെ പോലീസിന് കൈമാറിയിട്ടുണ്ട്. എന്താണ് വാക്കുതർക്കത്തിന് കാരണമെന്നും, വെടിവെപ്പിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തെല്ലാമാണെന്നും കണ്ടെത്താൻ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary

A CISF head constable shot and killed four colleagues, including an officer, with his AK-47 following a heated argument at a power project in Jammu and Kashmir’s Kathua district.

Follow Us