Viral Video: ഇത്രയ്ക്ക് ബുദ്ധിയോ? ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ സ്വന്തമായി ബര്‍ത്തുണ്ടാക്കി യാത്രക്കാരന്‍; വീഡിയോ

A Passenger Making His Own Seat in Train: യാത്രാ ദുരിതത്തെ കുറിച്ച് ജനങ്ങള്‍ നിരന്തരം പരാതിപ്പെട്ടിട്ടും ഇവയ്ക്ക് പരിഹാരം കാണാന്‍ ഇന്ത്യന്‍ റെയില്‍വേ ശ്രമിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ലോക്കല്‍ കമ്പാര്‍ട്ട്‌മെന്റിലെ തിരക്കിന്റെ വീഡിയോകള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. ഇരിക്കാനോ നില്‍ക്കാനോ സ്ഥലമില്ലാതായതോടെ ഒരു യാത്രക്കാരന്‍ ചെയ്ത പ്രവൃത്തിയാണ് ഇപ്പോള്‍ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്.

Viral Video: ഇത്രയ്ക്ക് ബുദ്ധിയോ? ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ സ്വന്തമായി ബര്‍ത്തുണ്ടാക്കി യാത്രക്കാരന്‍; വീഡിയോ

കയറുപയോഗിച്ച് ഇരിപ്പിടമൊരുക്കുന്ന യാത്രക്കാരന്‍ (Image Credits: Screengrab)

Published: 

05 Nov 2024 09:23 AM

നമ്മുടെ ഇന്ത്യയിലെ ട്രെയിന്‍ യാത്രകള്‍ എപ്പോഴും ദുഷ്‌കരമാണ്. ആവശ്യത്തിന് ജനറല്‍ കോച്ചുകള്‍ ഇല്ലാത്തത് തന്നെയാണ് ഈ യാത്രകള്‍ ബുദ്ധിമുട്ടാകുന്നതിന് പ്രധാന കാരണം. നന്നായൊന്ന് ഇരിക്കാന്‍ പോലും പല ട്രെയിനുകളിലെയും ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ സാധിക്കാറില്ല. ഇന്ത്യയിലെ പല ദീര്‍ഘദൂര ട്രെയിനുകളിലെയും ലോക്കല്‍ കോച്ചുകള്‍ വെട്ടിക്കുറച്ച് പ്രീമിയം കോച്ചുകള്‍ വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്.

യാത്രാ ദുരിതത്തെ കുറിച്ച് ജനങ്ങള്‍ നിരന്തരം പരാതിപ്പെട്ടിട്ടും ഇവയ്ക്ക് പരിഹാരം കാണാന്‍ ഇന്ത്യന്‍ റെയില്‍വേ ശ്രമിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ലോക്കല്‍ കമ്പാര്‍ട്ട്‌മെന്റിലെ തിരക്കിന്റെ വീഡിയോകള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. ഇരിക്കാനോ നില്‍ക്കാനോ സ്ഥലമില്ലാതായതോടെ ഒരു യാത്രക്കാരന്‍ ചെയ്ത പ്രവൃത്തിയാണ് ഇപ്പോള്‍ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്.

ലോക്കല്‍ കോച്ചില്‍ ആവശ്യത്തിന് സ്ഥലമില്ലാതെ വന്നതോടെ സ്വയം ബര്‍ത്ത് നിര്‍മിക്കുകയാണ് ഇയാള്‍. ഇങ്ങനെ ബര്‍ത്ത് നിര്‍മിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മാധ്യമ പ്രവര്‍ത്തകയായ പ്രിയ സിങ് ആണ് ഈ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്കുവെച്ചത്. പരിമിതമായ സൗകര്യങ്ങളില്‍ പുതിയ കണ്ടെത്തലുകള്‍ നടത്തുന്ന രാജ്യമാണ് ഇന്ത്യ എന്ന കുറിപ്പോടെയാണ് പ്രിയ വീഡിയോ പങ്കുവെച്ചത്.

പ്രിയ സിങ് പങ്കുവെച്ച വീഡിയോ

 

ട്രെയിനിലെ രണ്ട് ബര്‍ത്തുകള്‍ തമ്മില്‍ കയറ് ഉപയോഗിച്ച് കട്ടിലിന് സമാനമായ രീതിയില്‍ തലങ്ങും വിലങ്ങും കെട്ടിയാണ് അദ്ദേഹം ഇരിപ്പിടം ഒരുക്കുന്നത്. ട്രെയിനിലെ മാറ്റാളുകള്‍ ഇയാളുടെ പ്രവൃത്തി നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. കയറ് ഉപയോഗിച്ച് ഇങ്ങനെ കെട്ടി ഇരിപ്പിടം ഒരുക്കുന്നത് ആദ്യമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. സാരിയും മുണ്ടുമെല്ലാം ഉപയോഗിച്ച് തൊട്ടില്‍ കെട്ടി ആളുകള്‍ ഇരിക്കുന്ന വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി