Ahmedabad Air India Crash: അഹമ്മദാബാദ് വിമാനാപകടം; തകര്‍ന്നുവീണത് ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിന് മുകളില്‍
Ahmedabad Air India Crash Updates: അപകടത്തിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്ന പതിനഞ്ച് ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്.
അഹമ്മദാബാദ്: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണത് ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിന് മുകളിലെന്ന് വിവരം. അപകടത്തിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്ന നിരവധി ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് (ജൂൺ 12) ഉച്ചയ്ക്ക് ഒന്നരയോടെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്.
വിമാനത്തില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും ഒരു കനേഡിയന്‍ യാത്രക്കാരനുമാണ് ഉണ്ടായിരുന്നതെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. അപകടത്തില്‍ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയ്ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. രക്ഷാദൗത്യത്തിന് മേൽനോട്ടം വഹിക്കാൻ വ്യോമയാനമന്ത്രി ഉടൻ അഹമ്മദാബാദിൽ എത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സ്ഥലം സന്ദർശിക്കുമെന്നാണ് വിവരം.
ഫയ്മ ഡോക്ടേഴ്സ് അസോസിയേഷൻ പങ്കുവെച്ച പോസ്റ്റ്:
We are deeply shocked about the news of AI ✈️ , crashing in Ahmedabad. !
News have become more gruesome after finding out that flight had crushed in BJMC, Hostel & many MBBS students have also been injured!!!!
We are monitoring the situation closely & are ready for any help! pic.twitter.com/gZ4vQwy34P
— FAIMA Doctors Association (@FAIMA_INDIA_) June 12, 2025
ALSO READ: വിമാനാപകടമുണ്ടായാൽ ആദ്യം തേടുന്നത്; എന്താണ് ഓറഞ്ച് നിറമുള്ള ‘ബ്ലാക്ക് ബോക്‌സ്’?
133 പേർ മരിച്ചതായാണ് വിവരം. 232 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. രക്ഷാദൗത്യത്തിനായി 270 അംഗ എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി. ദുരന്തത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. വിമാനം തകർന്നു വീണ പ്രദേശത്ത് നിന്നും വലിയ രീതിയിൽ കറുത്ത പുക ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം. വിമാനം മരത്തിലിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല.