Ahmedabad Plane Crash: അപകടത്തിനു മുമ്പ് വിമാനം എയർട്രാഫിക് കൺട്രോളിലേക്ക് നൽകിയ മെയ്ഡേ കോൾ എന്താണ്?
MAYDAY Call that AI171 gave to the air traffic control: എന്നെ സഹായിക്കൂ എന്ന് അർത്ഥം വരുന്ന മെയ്ഡർ എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് മെയ്ഡേ കോൾ എന്ന പദം ഉണ്ടായത്. എ ടി സിയിലേക്കോ സമീപത്തുള്ള മറ്റു വിമാനങ്ങളിലേക്കോ റേഡിയോ ആശയവിനിമയം വഴിയാണ് ഈ സന്ദേശം കൈമാറുന്നത്.
അഹമ്മദാബാദ്: അഹമ്മദാബാദിൽ നിന്ന് 242 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നു വീണ സംഭവത്തിന് പിന്നാലെ വിമാനം ട്രാഫിക് കൺട്രോളിലേക്ക് നൽകിയ മെയ്ഡ്എകോൾ എന്താണ് എന്ന സംശയം ഉയരുന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളിലേക്ക് മെയ്ഡേ കോൾ നൽകിയെങ്കിലും തിരികെ വിളിച്ചപ്പോൾ മറുപടി നൽകിയില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രസ്താവനയിൽ പറയുന്നു. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട , ദുരന്തസമയത്ത് സഹായം അഭ്യർത്ഥിച്ച് അയക്കുന്ന ദുരന്ത സന്ദേശമാണ് ഇത്. വിമാനം അപകടത്തിൽ ആകുമ്പോൾ ഉടനടി അടിയന്തര വേണമെന്ന് അറിയിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഒരു ദുരന്ത സിഗ്നലായി ഇതിനെ വിളിക്കാം.
ALSO READ: വിമാനത്തിന് 11 വർഷത്തെ പഴക്കം; ഉണ്ടായിരുന്നത് ഇരുന്നൂറിലേറെ യാത്രക്കാരും 12 ജീവനക്കാരും
എന്നെ സഹായിക്കൂ എന്ന് അർത്ഥം വരുന്ന മെയ്ഡർ എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് മെയ്ഡേ കോൾ എന്ന പദം ഉണ്ടായത്. എ ടി സിയിലേക്കോ സമീപത്തുള്ള മറ്റു വിമാനങ്ങളിലേക്കോ റേഡിയോ ആശയവിനിമയം വഴിയാണ് ഈ സന്ദേശം കൈമാറുന്നത്. അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായി സഹായം ഉറപ്പാക്കാനാണ് ഇത് ചെയ്യുക. എൻജിൻ തകരാറുകളും കാലാവസ്ഥ മോശമാകുന്നത് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളും അല്ലെങ്കിൽ വിമാനത്തിൽ മറ്റ് തകരാറുകളോ സംഭവിക്കുമ്പോഴാണ് ഈ സന്ദേശം അയക്കുന്നത്. ഇങ്ങനെ ഒരു സന്ദേശം ലഭിച്ചുകഴിയുമ്പോൾ എ ടി സിയും അധികാരികളും രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിന് മുൻഗണന നൽകുകയും സന്ദേശം അയച്ച വിമാനത്തിന് ആവശ്യമായ സഹായം നൽകുകയും ചെയ്യും.