Air India Plane Crash: അപകടത്തിൽപ്പെട്ട യാത്രക്കാർക്കും കുടുംബത്തിനും ഒപ്പമുണ്ടാകും താങ്ങായി, ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും യുകെ പ്രധാനമന്ത്രിയും
Ahmedabad Air India Flight Crash: അഹമ്മദാബാദിലെ ദുരന്തം ഞെട്ടിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. വാക്കുകൾക്ക് അതീതമായ ഹൃദയഭേദകമായ കാഴ്ചയാണിത്. ഈ ദുഃഖകരമായ നിമിഷത്തിൽ അപകടത്തിൽപ്പെട്ട എല്ലാവർക്കും ഒപ്പം താൻ ഉണ്ടെന്നും സഹായങ്ങൾ എത്തിക്കാൻ മന്ത്രിമാരുമായും അധികാരികളുമായും ബന്ധപ്പെട്ടതായും അദ്ദേഹം അറിയിച്ചു
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്നു വീണതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമറും. ദുഃഖം രേഖപ്പെടുത്തുന്നതിനൊപ്പം അപകടത്തിൽപ്പെട്ട യാത്രക്കാർക്കും അവരുടെ കുടുംബങ്ങൾക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യാനും ഇവർ മറന്നില്ല.
ഹൃദയഭേദകമായ കാഴ്ചയാണിത് – പ്രധാനമന്ത്രി നരേന്ദ്ര മോദി
അഹമ്മദാബാദിലെ ദുരന്തം ഞെട്ടിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. വാക്കുകൾക്ക് അതീതമായ ഹൃദയഭേദകമായ കാഴ്ചയാണിത്. ഈ ദുഃഖകരമായ നിമിഷത്തിൽ അപകടത്തിൽപ്പെട്ട എല്ലാവർക്കും ഒപ്പം താൻ ഉണ്ടെന്നും സഹായങ്ങൾ എത്തിക്കാൻ മന്ത്രിമാരുമായും അധികാരികളുമായും ബന്ധപ്പെട്ടതായും അദ്ദേഹം അറിയിച്ചു
The tragedy in Ahmedabad has stunned and saddened us. It is heartbreaking beyond words. In this sad hour, my thoughts are with everyone affected by it. Have been in touch with Ministers and authorities who are working to assist those affected.
— Narendra Modi (@narendramodi) June 12, 2025
ALSO READ: അഹമ്മദാബാദിൽ വിമാനം തകർന്നുവീണു; 242 യാത്രക്കാരുണ്ടെന്ന് വിവരം, രക്ഷാപ്രവർത്തനം ആരംഭിച്ചു
ദുരന്ത നിവാരണ സേനയെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട് – അമിത് ഷാ
വിമാന അപകടത്തിൽ അതിയായ ദുഃഖം ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ദുരന്തനിവാരണ സേനയെ ഉടൻതന്നെ അപകട സ്ഥലത്തേക്ക് അയച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ആഭ്യന്തരമന്ത്രി ഹർഷ് സംഘവി, അഹമ്മദാബാദ് പോലീസ് കമ്മീഷണർ എന്നിവരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും അദ്ദേഹം അറിയിച്ചു.
ഹൃദയഭേദകം – യുകെ പ്രധാനമന്ത്രി
The scenes emerging of a London-bound plane carrying many British nationals crashing in the Indian city of Ahmedabad are devastating.
I am being kept updated as the situation develops, and my thoughts are with the passengers and their families at this deeply distressing time.
— Keir Starmer (@Keir_Starmer) June 12, 2025
അഹമ്മദാബാദിൽ നടന്ന വിമാന അപകടത്തിലെ ദൃശ്യങ്ങൾ ഹൃദയഭേദകം ആണെന്ന് യുകെ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ലണ്ടനിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ നിരവധി ബ്രിട്ടീഷ് പൗരന്മാർ ഉണ്ടായിരുന്നതിനാൽ അതീവ ദുഃഖകരമായ സാഹചര്യമാണെന്നും അപകടത്തിൽപ്പെട്ട യാത്രക്കാർക്കും അവരുടെ കുടുംബങ്ങൾക്കും താൻ പിന്തുണയേകുന്നു എന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.