AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ahmedabad Plane Crash: അഹമ്മദാബാദിലെ വിമാനദുരന്തം; അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് എയര്‍ ഇന്ത്യ

Air India CEO's remarks on Ahmedabad plane crash: അപകടമുണ്ടായ അഹമ്മദാബാദില്‍ കാംബെല്‍ വില്‍സണ്‍ എത്തിയിരുന്നു. നാല് പതിറ്റാണ്ടിനിടെ, ഒരു ഇന്ത്യന്‍ എയര്‍ലൈന്‍ ഉൾപ്പെട്ട ഏറ്റവും വലിയ വ്യോമയാന ദുരന്തമായിരുന്നു അഹമ്മദാബാദിലേത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്

Ahmedabad Plane Crash: അഹമ്മദാബാദിലെ വിമാനദുരന്തം; അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് എയര്‍ ഇന്ത്യ
കാംബെൽ വിൽസൺImage Credit source: PTI
jayadevan-am
Jayadevan AM | Published: 14 Jun 2025 06:45 AM

ഹമ്മദാബാദ് വിമാനദുരന്തവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പൂര്‍ണമായ സുതാര്യത പുലര്‍ത്തുമെന്നും, അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍. എയര്‍ ഇന്ത്യ ബോയിങ് 787 വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം നിലനില്‍ക്കുന്നിടത്തോളം കാലം പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണസംഘവുമായി സഹകരിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് സമയമെടുക്കുമെന്ന് അറിയാം. ഈ ദുരന്തം മൂലം ദുരിതമനുഭവിക്കുന്നവരുടെ കൂടെ നില്‍ക്കുന്നതിനും തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തുന്നതിനും എയര്‍ ഇന്ത്യ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വില്‍സണ്‍ വ്യക്തമാക്കി.

അപകടമുണ്ടായ അഹമ്മദാബാദില്‍ കാംബെല്‍ വില്‍സണ്‍ എത്തിയിരുന്നു. നാല് പതിറ്റാണ്ടിനിടെ, ഒരു ഇന്ത്യന്‍ എയര്‍ലൈന്‍ ഉൾപ്പെട്ട ഏറ്റവും വലിയ വ്യോമയാന ദുരന്തമായിരുന്നു അഹമ്മദാബാദിലേത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമുള്ള ഒരു മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വിമാനം ഇടിച്ചുകയറുകയായിരുന്നു. ഇതും മരണസംഖ്യ വര്‍ധിപ്പിച്ചു. അപകടസ്ഥലത്തെ ദൃശ്യങ്ങള്‍ വേദനിപ്പിച്ചുവെന്നും, സര്‍ക്കാര്‍ വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്നും, അന്വേഷണത്തില്‍ എയര്‍ ഇന്ത്യയുടെ പിന്തുണ അവര്‍ക്ക് ഉറപ്പ് നല്‍കിയെന്നും വില്‍സണ്‍ വിശദീകരിച്ചു.

ഈ ദുരന്തത്തില്‍ എയര്‍ ഇന്ത്യ ദുഃഖത്തിലാണ്. ദുരിതബാധിതരെയും അവരുടെ കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും ഓര്‍ത്ത് ദുഃഖിക്കുന്നുവെന്ന് കാംബെല്‍ വില്‍സണ്‍ പറഞ്ഞു. ദുരന്തബാധിതരായ കുടുംബങ്ങളെ സഹായിക്കുന്നതിന്‌ എയർ ഇന്ത്യയിൽ നിന്നുള്ള ഏകദേശം 100 കെയർഗിവർമാരും 40 എഞ്ചിനീയറിംഗ് സ്റ്റാഫുകളും അടങ്ങുന്ന ഒരു സംഘം അഹമ്മദാബാദിലെത്തിയെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ സംഘം അഹമ്മദാബാദിലേക്ക് പുറപ്പെടും. അഹമ്മദാബാദ്, മുംബൈ, ഡൽഹി, ലണ്ടൻ ഗാറ്റ്വിക്ക് വിമാനത്താവളങ്ങളിൽ സഹായ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (എൻ‌ടി‌എസ്‌ബി) അന്വേഷണത്തിൽ പങ്കാളിയാകും. അമേരിക്കന്‍ കമ്പനിയായ ബോയിംഗ് ആണ് വിമാനം നിര്‍മിച്ചത്.

Read Also: Safest seat on a plane: വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതെന്ന് അറിയുമോ? വദ​ഗ്ധർ പറയുന്നത് ഇങ്ങനെ

യുകെയിലെ ഒരു എഎഐബി സംഘവും ബോയിംഗും അന്വേഷണത്തിൽ സഹായിക്കും. അന്വേഷണ പ്രോട്ടോക്കോൾ അനുസരിച്ച്, ഒരു വർഷത്തിനുള്ളിൽ അന്തിമ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കണം. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ, 625 അടി ഉയരത്തിൽ വിമാനത്തിൽ നിന്നുള്ള സിഗ്നൽ നഷ്ടപ്പെടുകയായിരുന്നുവെന്ന്‌ ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു.

പൈലറ്റുമാർ അഹമ്മദാബാദ് വിമാനത്താവള എയർ ട്രാഫിക് കൺട്രോളിന് (എടിസി) മെയ്ഡേ കോൾ നൽകിയിരുന്നുവെന്ന്‌ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ എല്ലാ ചികിത്സാ ചെലവുകളും കമ്പനി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവരും അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു.