Safest seat on a plane: വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതെന്ന് അറിയുമോ? വദഗ്ധർ പറയുന്നത് ഇങ്ങനെ
Safest seat in a plane: വിമാന അപകടങ്ങളിൽ വിമാനം കുലുങ്ങുന്നതാണ് പലപ്പോഴും പരിക്കുകൾ ഗുരുതരമാകാൻ കാരണമാകുന്നത് അങ്ങനെയുള്ളപ്പോൾ സീറ്റ് ബെൽറ്റ് എപ്പോഴും ധരിക്കുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. കൃത്യമായി സുരക്ഷാനിർദ്ദേശങ്ങൾ ശ്രദ്ധിക്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്.
ന്യൂഡൽഹി: അഹമ്മദാബാദിൽ നടന്ന വിമാന അപകട വാർത്ത ഏറെ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ആദ്യം യാത്രക്കാരെല്ലാം മരിച്ചു എന്നായിരുന്നു വാർത്ത പുറത്തുവന്നത് എങ്കിലും പിന്നീട് ഒരാൾ ജീവനോടെയുണ്ടെന്ന വിവരം ലഭിച്ചു. അത്ഭുതകരമായി രക്ഷപ്പെട്ട ആ യാത്രക്കാരൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ വിമാനത്തിലെ ഏത് സീറ്റാണ് ഏറ്റവും സുരക്ഷിതമെന്ന ചോദ്യമുയരുന്നു.
ഇന്ധന ടാങ്കുകളും ചില സീറ്റുകളും
വിമാനത്തിന്റെ ചിറകുകൾക്ക് നേരെ മുകളിലുള്ള സീറ്റുകൾക്ക് താഴെയാണ് ഇന്ധന ടാങ്കുകൾ ഉള്ളത്. അടിയന്തരമായി വിമാനം തിരിച്ചിറക്കേണ്ടി വരുമ്പോൾ അധിക ഇന്ധനം ഒഴിവാക്കാറുണ്ടെങ്കിലും തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഈ സീറ്റ് അത്ര സുരക്ഷിതമല്ല.
ഏത് സീറ്റിൽ ഇരുന്നാലും അതിജീവിക്കാൻ ഏറ്റവും പ്രധാനമായി വേണ്ടത് സ്വന്തമായുള്ള തയ്യാറെടുപ്പാണ്.
വിമാന അപകടങ്ങളിൽ വിമാനം കുലുങ്ങുന്നതാണ് പലപ്പോഴും പരിക്കുകൾ ഗുരുതരമാകാൻ കാരണമാകുന്നത് അങ്ങനെയുള്ളപ്പോൾ സീറ്റ് ബെൽറ്റ് എപ്പോഴും ധരിക്കുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. കൃത്യമായി സുരക്ഷാനിർദ്ദേശങ്ങൾ ശ്രദ്ധിക്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. കൂടാതെ എമർജൻസി എക്സിറ്റ് എവിടെയാണെന്ന് കൃത്യമായി നോക്കി വെക്കുകയും വേണം.
സുരക്ഷിതമായ സീറ്റ്
വിമാനത്തിലെ വിങ്സ് ഏരിയകളിലുള്ള സീറ്റുകൾ താരതമ്യേന കൂടുതൽ സംരക്ഷണം തരുമെന്ന് ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ പ്രൊഫസർ പറയുന്നു. ഈ ഇരിപ്പിടങ്ങൾ പൊതുവേ എമർജൻസി എക്സിറ്റുകൾക്ക് സമീപമാണ്. മധ്യഭാഗത്തുള്ള സീറ്റുകളും താരതമ്യേന സുരക്ഷിതമാണ്. ഒരു കുഷ്യൻ പോലെ സുരക്ഷിതത്വം ഈ സീറ്റുകൾ ഉണ്ട്.