Air India Crash Vijay rupani : 1206 വിജയ് രൂപാണിയുടെ ഭാഗ്യനമ്പർ ആയിരുന്നു, ഇപ്പോൾ മരണനമ്പറും
Vijay Rupani's Lucky Number : 2025 ജൂൺ 12ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. 12- 06- 2025 എന്നത് അദ്ദേഹത്തിന്റെ കാറിന്റെ നമ്പർ പ്ലേറ്റുകളിൽ മാത്രമല്ല ഇനി അദ്ദേഹത്തിന്റെ പ്രൊഫൈലിലെ മരണദിനം ആയും അടയാളപ്പെടുത്തും.

Vijay Rupani
അഹമ്മദാബാദ്: അഹമ്മദാബാദിൽ നിന്ന് പറന്നുയർന്നതിന് തൊട്ടു പിന്നാലെ തകർന്നുവീണ എയർ ഇന്ത്യ ഫ്ലൈറ്റ് ദുരിതത്തിന്റെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയെ. അതിനൊപ്പം തന്നെ പ്രാധാന്യം ലഭിക്കുന്നുണ്ട് ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ രൂപാണിയുടെ വിയോഗവും. ഇപ്പോൾ പുറത്തുവരുന്ന രസകരമായ വസ്തുത അദ്ദേഹത്തിന്റെ ഭാഗ്യ നമ്പറിനെക്കുറിച്ചുള്ളതാണ്. 1206 എന്ന ഭാഗ്യം നമ്പർ എന്നും അദ്ദേഹത്തിന് തുണയായിരുന്നു.
പക്ഷേ അത് മരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ആരും അവസാന നിമിഷം വരെ അറിഞ്ഞിരുന്നില്ല. സ്വകാര്യ ജീവിതത്തിൽ വർഷങ്ങളോളം പല കാര്യങ്ങൾക്കും അദ്ദേഹം സ്ഥിരമായി തിരഞ്ഞെടുക്കുന്ന നമ്പർ ഇതായിരുന്നു. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിലും ഈ ഭാഗ്യം നമ്പറിന് സാന്നിധ്യം കാണാം. വർഷങ്ങൾക്കു മുമ്പ് അദ്ദേഹം ഉപയോഗിച്ചിരുന്ന ആദ്യകാല സ്കൂട്ടറിലും മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന ഔദ്യോഗിക കാറിലും എല്ലാം ഈ നമ്പർ ഉണ്ട്.
Also Read:കാൻസർ രോഗിയായ അമ്മയും രണ്ട് കുരുന്നുകളും; രഞ്ജിത നാട്ടിലെത്തിയത് 4 ദിവസത്തെ അവധിക്ക്
അദ്ദേഹത്തിന്റെ ഭാഗ്യത്തെ സൂചിപ്പിക്കുന്ന നമ്പർ ആണ് ഇത് എന്നുപോലും സംസാരം ഉണ്ടായിരുന്നു. എന്നാൽ വിധി മറ്റൊന്നാണ് അവസാന നിമിഷം കരുതിവച്ചിരുന്നത് എന്ന് ആരും തിരിച്ചറിഞ്ഞില്ല. 2025 ജൂൺ 12ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. 12- 06- 2025 എന്നത് അദ്ദേഹത്തിന്റെ കാറിന്റെ നമ്പർ പ്ലേറ്റുകളിൽ മാത്രമല്ല ഇനി അദ്ദേഹത്തിന്റെ പ്രൊഫൈലിലെ മരണദിനം ആയും അടയാളപ്പെടുത്തും.
ഭാര്യയും മകളെയും കാണാനായി ലണ്ടനിലേക്ക് പോകുന്ന വഴിയാണ് അദ്ദേഹത്തിന് ഈ അപകടം സംഭവിക്കുന്നത്. തിരികെ വരുമ്പോൾ ഭാര്യയെയും കൂടെ കൂട്ടാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ ആ യാത്ര അവസാനിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം വിട പറഞ്ഞു.