ആകാശച്ചുഴിയിൽപ്പെട്ട് ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം; 12 പേർക്ക് പരിക്ക്

12 Injured as Air India Phuket-Delhi Flight Hits Turbulence: നിസ്സാര പരിക്കേറ്റ ചുരുക്കം ചില യാത്രക്കാരെയും ജീവനക്കാരെയും എയർ ഇന്ത്യയുടെ എയർപോർട്ട് ടീമും മെഡിക്കൽ ഉദ്യോഗസ്ഥരും മുൻകരുതലെന്ന നിലയിൽ വിമാനത്താവളത്തിലെ മെഡിക്കൽ കേന്ദ്രത്തിൽ എത്തിച്ച് ആവശ്യമായ പരിചരണം നൽകിയതായി എയർ ഇന്ത്യ അറിയിച്ചു

ആകാശച്ചുഴിയിൽപ്പെട്ട് ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം; 12 പേർക്ക് പരിക്ക്

എയർ ഇന്ത്യാ വിമാനം

Published: 

04 Aug 2026 | 03:08 PM

ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടതോടെ പരിഭ്രാന്തിയിലായി യാത്രക്കാർ. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വിമാനത്തിൻ്റെ ഉയരത്തിൽ അപ്രതീക്ഷിതമായി മാറ്റം വന്നതോടെ രണ്ട് ജീവനക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് വിമാന കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിമാണത്തിനും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. 134 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ഓഗസ്റ്റ് 4-ന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ AI379 വിമാനത്തിലാണ് യാത്രാമധ്യേ ചെറിയ രീതിയിൽ ടർബുലൻസ് അനുഭവപ്പെട്ടത് എന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. ടർബുലൻസ് വിമാനം സഞ്ചരിക്കുകയായിരുന്ന ഉയരത്തിൽ പെട്ടെന്ന് മാറ്റം ഉണ്ടാക്കിയതാണ് യാത്രക്കാർക്ക് പരിക്കേൽക്കാൻ കാരണം എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറക്കിയതായും യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങിയെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.

നിസ്സാര പരിക്കേറ്റ ചുരുക്കം ചില യാത്രക്കാരെയും ജീവനക്കാരെയും എയർ ഇന്ത്യയുടെ എയർപോർട്ട് ടീമും മെഡിക്കൽ ഉദ്യോഗസ്ഥരും മുൻകരുതലെന്ന നിലയിൽ വിമാനത്താവളത്തിലെ മെഡിക്കൽ കേന്ദ്രത്തിൽ എത്തിച്ച് ആവശ്യമായ പരിചരണം നൽകിയതായി എയർ ഇന്ത്യ അറിയിച്ചു.

Also Read: Chennai Anna Salai Elevated Corridor: സൈദാപ്പേട്ട് യാത്ര വെറും 5 മിനിറ്റില്‍; ചെന്നൈ അണ്ണാ ശാലൈ എലിവേറ്റഡ് ഇടനാഴി തുറക്കുന്നു

വിമാനത്തിൻ്റെ ഉയരത്തിൽ പെട്ടെന്നുണ്ടായ വ്യതിയാനമാണ് പലർക്കും പരിക്കേൽക്കാൻ കാരണമായതെന്ന് വിമാനമിറങ്ങിയ ശേഷം യാത്രക്കാർ പ്രതികരിച്ചു. വിമാനം പെട്ടെന്ന് താഴേക്ക് പോവുകയായിരുന്നു. തല വിമാനത്തിൻ്റെ മുകൾഭാഗത്ത് ശക്തമായി ഇടിച്ച് താഴേക്ക് വീണാണ് തനിക്ക് പരിക്കേറ്റത് എന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. ചില യാത്രക്കാർക്ക് ശരീരത്തിൽ ചതവുകൾ ഏൽക്കുകയും തലയ്ക്ക് ചെറിയ പരിക്കുകൾ പറ്റുകയും ചെയ്തിട്ടുണ്ട്.

ബുദ്ധിമുട്ട് നേരിട്ടവർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഞങ്ങൾ നൽകുന്നുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് എയർ ഇന്ത്യ മുൻഗണന നൽകുന്നത് എന്നും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും വിമാനക്കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

English Summary

Twelve people, including two crew members, were injured after an Air India flight (AI379) from Phuket to Delhi experienced sudden mid-air turbulence. The aircraft, carrying 134 passengers, faced a momentary altitude drop during the cruise but landed safely in Delhi. The airline confirmed that those with minor injuries received immediate medical attention at the airport.

Follow Us
Related Stories
വിവാദ പരാമർശം, ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ
Bengaluru Shopping Guide: ബെംഗളൂരുവില്‍ എവിടെ നിന്ന് കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ വാങ്ങാം; ഈ മാര്‍ക്കറ്റുകള്‍ അറിയാതെ പോകരുത്!
Chennai Anna Salai Elevated Corridor: സൈദാപ്പേട്ട് യാത്ര വെറും 5 മിനിറ്റില്‍; ചെന്നൈ അണ്ണാ ശാലൈ എലിവേറ്റഡ് ഇടനാഴി തുറക്കുന്നു
By Election Result:: ബാങ്കിപ്പൂരിൽ പ്രശാന്ത് കിഷോറിന് വിജയം; മഞ്ചൽപൂരിൽ ബി.ജെ.പിയും ദാതിയയിൽ കോൺഗ്രസും
പുത്തൻ ട്രാക്കുകൾ, പാലങ്ങൾ, തുരങ്കങ്ങൾ! അ‌തിർത്തിയിൽ 45000 കോടിയുടെ റെയിൽവേ പദ്ധതികളുമായി ഇന്ത്യ
Railway Update : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സ്റ്റേഷനിലേക്ക് ഇപ്പോ പോകണ്ട! ബെംഗളൂരുവിലേക്കുള്ള ട്രെയിൻ നാലര മണിക്കൂർ ലേറ്റാണ്
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മഴയത്ത് ടെറസ് ലീക്ക് ആവുന്നുണ്ടോ? പരിഹാരമിതാ
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ