Ajit Pawar Family Tree: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തുറ്റ പവാർ കുടുംബം; അജിത് പവാറിന്റെ കുടുംബാംഗങ്ങൾ ആരെല്ലാം?
Ajit Pawar Family Tree Details: അജിത് പവാർ, അദ്ദേഹത്തിന്റെ പിതാവായ അനന്തറാവു പവാർ, വിഖ്യാത രാഷ്ട്രീയ നേതാവായ ശരദ് പവാർ തുടങ്ങി പവാർ കുടുംബത്തിന്റെ രാഷ്ട്രീയ പങ്കാളിത്തം ഒന്നിലധികം തലമുറകളായി നീളുന്നു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. വിമാന അപകടത്തിലാണ് ദാരുണാന്ത്യം. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള കുടുംബങ്ങളിലൊന്നാണ് പവാർ കുടുംബം. അജിത് പവാർ, അദ്ദേഹത്തിന്റെ പിതാവായ അനന്തറാവു പവാർ, വിഖ്യാത രാഷ്ട്രീയ നേതാവായ ശരദ് പവാർ തുടങ്ങി പവാർ കുടുംബത്തിന്റെ രാഷ്ട്രീയ പങ്കാളിത്തം ഒന്നിലധികം തലമുറകളായി നീളുന്നു.
അജിത് പവാറിന്റെ കുടുംബ പശ്ചാത്തലം
മുത്തച്ഛൻ – ഗോവിന്ദറാവു പവാർ : മഹാരാഷ്ട്രയിലെ ബാരാമതിയിൽ നിന്നുള്ള ഒരു കർഷകൻ, സഹകരണ പ്രസ്ഥാനങ്ങളിലും തദ്ദേശഭരണത്തിലും സജീവമായി ഇടപെട്ടിരുന്നു.
മുത്തശ്ശി – ശാരദാഭായ് പവാർ : ഗ്രാമവികസനത്തിനുള്ള സംഭാവനകൾക്ക് പേരുകേട്ട ഒരു സാമൂഹിക പ്രവർത്തക.
പിതാവ് – അനന്തറാവു പവാർ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ വി. ശാന്താറാമിന്റെ ‘രാജ്കമൽ സ്റ്റുഡിയോ’യിൽ ജോലി ചെയ്തിരുന്നു.
മാതാവ് – ആശാതായ് പവാർ: രാഷ്ട്രീയ ഭിന്നതകൾക്കിടയിലും പവാർ കുടുംബത്തിന്റെ ഒത്തൊരുമയ്ക്കായി നിലകൊള്ളുന്ന വ്യക്തിയാണ് അവർ.
സഹോദരൻ – ശ്രീനിവാസ് പവാർ: ബിസിനസ് രംഗത്ത് സജീവമാണ്.
സഹോദരി – വിജയ പാട്ടീൽ: 2017 ജനുവരി 22 ന് അന്തരിച്ചു. മാധ്യമപ്രവർത്തകയായിരുന്നു.
ഭാര്യ – സുനേത്ര പവാർ: രാഷ്ട്രീയ പ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഇവർ നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എം.പിയാണ്. എൻവയോൺമെന്റൽ ഫോറം ഓഫ് ഇന്ത്യയുടെ സി.ഇ.ഒ കൂടിയാണ്.
മകൻ – പാർത്ഥ് പവാർ: രാഷ്ട്രീയത്തിൽ സജീവമാണ്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാവൽ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നു.
മകൻ – ജയ് പവാർ: മുംബൈയിലും ബാരാമതിയിലും കുടുംബ ബിസിനസ്സുകളുടെ മേൽനോട്ടം വഹിക്കുന്നു. 2025 ഏപ്രിലിൽ റിതുജ പാട്ടീലുമായി അദ്ദേഹത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു.
ALSO READ: വിമാനാപകടത്തില്‍ അജിത് പവാറിന് ദാരുണാന്ത്യം
പ്രമുഖ ബന്ധുക്കൾ
ശരദ് പവാർ: അജിത് പവാറിന്റെ പിതൃസഹോദരൻ. എൻ.സി.പി സ്ഥാപകനും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമാണ്.
സുപ്രിയ സുലെ: ശരദ് പവാറിന്റെ മകളും ബാരാമതിയിൽ നിന്നുള്ള ലോക്സഭാ എം.പിയുമാണ്.
രോഹിത് പവാർ: അജിത് പവാറിന്റെ മറ്റൊരു കസിൻ ആയ രാജേന്ദ്ര പവാറിന്റെ മകൻ. നിലവിൽ എം.എൽ.എ ആണ്.
രാഷ്ട്രീയ പ്രവേശനം
1982-ൽ ഒരു സഹകരണ പഞ്ചസാര ഫാക്ടറിയിൽ നിന്നാണ് അജിത് പവാർ തന്റെ രാഷ്ട്രീയ യാത്ര തുടങ്ങിയത്. പിന്നീട് 1991-ൽ ബാരാമതി മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ധനകാര്യം, ജലസേചനം തുടങ്ങിയ പ്രധാന വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
2023 ജൂലൈയിൽ എൻ.സി.പിയിൽ ഉണ്ടായ പിളർപ്പിന് പിന്നാലെ അജിത് പവാർ ഒരു വിഭാഗം എം.എൽ.എമാരുമായി ബി.ജെ.പി – ശിവസേന സഖ്യസർക്കാരിൽ ചേരുകയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാർ വിഭാഗത്തെ ഔദ്യോഗിക എൻ.സി.പിയായി അംഗീകരിക്കുകയായിരുന്നു.