Ajit Pawar : വിമാനാപകടത്തില്‍ അജിത് പവാറിന് ദാരുണാന്ത്യം
Ajit Pawar Airplane Crash : മഹരാഷ്ട്രയിലെ ബാരമതി വിമാനത്താവളത്തിൽ വെച്ചായിരുന്നു അപകടം. വിമാനം അടിയന്തരം ഇറക്കുന്നതിനിടെയായിരുന്നു അപകടം.
മുംബൈ : എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ വിമാനാപകടത്തില്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന ആറു പേരും മരണപ്പെട്ടു. ബാരാമതി വിമാനത്താവളത്തിന്റെ റൺവേയിൽ ഇറങ്ങുമ്പോൾ സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം.
ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നാല് പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ പവാർ ബാരാമതിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. സഹപ്രവര്‍ത്തകരും, സുരക്ഷാ ഉദ്യോഗസ്ഥരും, പൈലറ്റുമാണ് അദ്ദേഹത്തിനൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്നത്.
അപകടത്തില്‍ വിമാനം പൂര്‍ണമായും തകര്‍ന്നു. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന ആരെയും രക്ഷപ്പെടുത്താനായില്ല.
റൺവേയിൽ ലാൻഡ് ചെയ്യാൻ തയ്യാറായി നിൽക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അടുത്തുള്ള ഒരു പാടത്ത് തകര്‍ന്നുവീഴുകയായിരുന്നു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബാരാമതിയിലെത്തുമെന്നാണ് വിവരം. ബാരാമതിയിലെ ആശുപത്രിക്ക് പുറത്ത് പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്.
അനുശോചിച്ച് പ്രധാനമന്ത്രി
Shri Ajit Pawar Ji was a leader of the people, having a strong grassroots level connect. He was widely respected as a hardworking personality at the forefront of serving the people of Maharashtra. His understanding of administrative matters and passion for empowering the poor and… pic.twitter.com/mdgwwGzw4R
— Narendra Modi (@narendramodi) January 28, 2026