Air India: ശുചീകരണത്തിനിടെ എയര്‍ഇന്ത്യ വിമാനത്തില്‍ വെടിയുണ്ട കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

Air India flight: വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി തുടരുന്നതിനിടെയാണ് സംഭവം. ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Air India: ശുചീകരണത്തിനിടെ എയര്‍ഇന്ത്യ വിമാനത്തില്‍ വെടിയുണ്ട കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
Updated On: 

02 Nov 2024 | 11:09 PM

ന്യൂഡൽഹി: എയര്‍ഇന്ത്യ വിമാനത്തില്‍നിന്ന് വെടിയുണ്ട കണ്ടെത്തിയതായി റിപ്പോർട്ട്. ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ഇന്ത്യ വിമാനത്തിനുള്ളിലാണ് വെടിയുണ്ട കണ്ടെത്തിയത്. വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി തുടരുന്നതിനിടെയാണ് സംഭവം. ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒക്ടോബര്‍ 27-ാം തീയതിയായിരുന്നു സംഭവം. ദുബായ്-ഡല്‍ഹി AI916 വിമാനത്തിൽ ശുചീകരണത്തിനിടെയാണ് സീറ്റിലെ പോക്കറ്റില്‍നിന്നാണ് ജീവനക്കാര്‍ വെടിയുണ്ട കണ്ടെത്തിയതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയത്. തുടര്‍ന്ന് എയർ ഇന്ത്യ അ‌ധികൃതർ എയർപോർട്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് ഡൽഹി പൊലീസിന് പരാതി നൽകിയത്. ആയുധ നിയമപ്രകാരമാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്. ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളടക്കം ബോംബം ഭീഷണി വ്യാപകമായി തുടരുകയാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 510-ഓളം വിമാനങ്ങള്‍ക്ക് നേരേയാണ് ഇത്തരത്തിൽ ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് നടന്ന അന്വേഷണത്തിൽ വ്യാജ ഭീഷണികളാണെന്ന് കണ്ടെത്തുകയായിരുന്നു.

Also read-Fake Bomb Threat: ശരീരത്തിൽ ‘മനുഷ്യബോംബെ’ന്ന് സന്ദേശം; അമ്മായിയെ കുടുക്കാൻ മരുമകന്റെ വ്യാജഭീഷണിയെന്ന് കണ്ടെത്തൽ

വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണി ദിനം പ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പുതിയ മാർഗരേഖ കേന്ദ്രം പുറത്തിറക്കിയിരുന്നു. ഭീഷണി യഥാർഥത്തിലുള്ളതാണോ വ്യാജമാണോയെന്ന് കൃത്യമായി കണ്ടെത്താൻ സമഗ്രപരിശോധനയ്ക്ക് സുരക്ഷാസമിതിക്ക് കൂടുതൽ അധികാരം നൽകും. ഭീഷണി മുഴക്കുന്നയാളുടെയോ സംഘടനയുടെയോ സാമൂഹിക മാധ്യമ മേൽവിലാസം വ്യാജമാണോ എന്ന് സമിതി സൂക്ഷ്മമായി പരിശോധിക്കും. ഭീഷണിപ്പെടുത്തുന്നവർക്ക് ഏതെങ്കിലും തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോ, ഭീഷണിക്ക് പിന്നിൽ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ടോ, അന്താരാഷ്ട്രതലത്തിലുള്ള സംഘങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കും. വിമാനത്തിന്റെ ടേക്ക് ഓഫിന് മുൻപ്‌ ആളുകളെ ഒഴിപ്പിക്കൽ, അടിയന്തര ലാൻഡിങ്, യാത്രക്കാരെയും അവരുടെ സാധനങ്ങളുടെയും സമഗ്രപരിശോധന വീണ്ടും നടത്തൽ എന്നിവയ്ക്കെല്ലാം മുൻപായിട്ടാകും സമിതി ഭീഷണിയുടെ സ്വഭാവം പരിശോധിക്കുക.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ