Meerut News: അമ്മയെ വിവാഹം കഴിക്കാൻ ആറു വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി സുഹൃത്തായ ബാങ്ക് മാനേജർ
Meerut Bank Manager Crime News: മുസാഫർനഗർ സ്വദേശിയായ അർപ്പിതാണ് ആറു വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. 28 വയസ്സുകാരനായ ഇയാൾ ഒരു സ്വകാര്യബാങ്കിൽ മാനേജർ ആയി ജോലി ചെയ്യുകയാണ്. മീററ്റിലെ റാംരാജ് ഗ്രാമത്തിലെ അംഗദ്വീർ എന്ന ആറു വയസ്സുകാരനാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് സംഭവം...........
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ മിററ്റിൽ യുവതിയെ വിവാഹം കഴിക്കുന്നതിനുവേണ്ടി അവരുടെ ആറുവയസ്സുകാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. മുസാഫർനഗർ സ്വദേശിയായ അർപ്പിതാണ് ആറു വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. 28 വയസ്സുകാരനായ ഇയാൾ ഒരു സ്വകാര്യബാങ്കിൽ മാനേജർ ആയി ജോലി ചെയ്യുകയാണ്. മീററ്റിലെ റാംരാജ് ഗ്രാമത്തിലെ അംഗദ്വീർ എന്ന ആറു വയസ്സുകാരനാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു.
ഒരു ഭയവുമില്ലാതെ സന്തോഷത്തോടെ കുട്ടി കാറിൽ കയറി
തുടർന്ന് കുട്ടിയുടെ മുത്തശ്ശി ബൽവിന്ദർ കവർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് പ്രദേശത്തെ ഒരു സിസിടിവിയിൽ നിന്നും ഒരു വെള്ള കാറിൽ എത്തിയ യുവാവ് കുട്ടിയെ പ്രലോഭിപ്പിച്ച് വിളിക്കുന്നതും കുട്ടി യാതൊരു എതിർപ്പും കൂടാതെ വാഹനത്തിൽ കയറുന്നതും കാണുന്നത്. ഒരു ഭയവുമില്ലാതെ സന്തോഷത്തോടെ കുട്ടി കാറിൽ കയറിയപ്പോഴാണ് പോലീസിന് മനസ്സിലായത് ഇവരുമായി അടുപ്പമുള്ള ഏതൊരു വ്യക്തി തന്നെയാണ് ഇതിന് പിന്നിൽ എന്ന്. തുടർന്ന് നടത്തി വിശദമായ അന്വേഷണത്തിലാണ് അർപ്പിത് പരാശർ ആണ് ഈ കൊലപാതകത്തിന് പിന്നിൽ എന്ന് പോലീസിനെ മനസ്സിലായത്. വീട്ടിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയുള്ള ഒരു വയലിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതെന്നാണ് എന്നാണ് പോലീസ് പറയുന്നത്.
കുട്ടിയുടെ കഴുത്ത് മുറിച്ചാണ് കൊലപ്പെടുത്തി
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിന്നും മൃതദേഹം ഒരു കനാലിൽ ഉപേക്ഷിച്ചതായി അർപിത് പരാശർ പോലീസിന് തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിച്ചതായും പോലീസ് പറയുന്നു. അതേസമയം സമാനതകളില്ലാത്ത ക്രൂരതയാണ് ഇയാൾ കുട്ടിയോട് കാണിച്ചത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുട്ടിയുടെ കഴുത്ത് മുറിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പ്രദീപ് കുറ്റം സമ്മതിച്ചു. കുട്ടിയുടെ അമ്മയായ ഗുർപ്രീത് കൗറിനോടുള്ള പ്രണയമാണ് കുഞ്ഞിനെ കൊലപ്പെടുത്തുക എന്ന ചിന്തയിലേക്ക് ഇയാളെ എത്തിച്ചത്. ഇവരുമായി മൂന്നുമാസത്തോളം പരിചയമുള്ള പ്രതി അവരെ വിവാഹം കഴിക്കുന്നതിന് വേണ്ടി ആഗ്രഹിച്ചിരുന്നു.
എന്നാൽ തങ്ങളുടെ ബന്ധത്തിന് കുട്ടി ഒരു തടസ്സമാകും എന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ പദ്ധതി ഇട്ടതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. അതേസമയം കുറ്റകൃത്യത്തെ കുറിച്ച് അറിയില്ല എന്നാണ് കുട്ടിയുടെ അമ്മ ഇതുവരെ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. അതേസമയം കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി അയച്ചിരിക്കുകയാണ് എന്നും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് മീററ്റ് പോലീസ് അറിയിച്ചത്.
ENGLISH SUMMARY
A young man brutally murdered his six-year-old son in Meerut, Uttar Pradesh, to marry a young woman. Arpit, a native of Muzaffarnagar, slit the throat of the six-year-old child. The 28-year-old man works as a manager in a private bank.