Kurnool Bus Fire: ഹൈദരാബാദ്–ബെംഗളൂരു ദേശീയപാതയിൽ ബസിനു തീപിടിച്ചു; മരണ സംഖ്യ ഉയരുന്നു

Bengaluru-Bound Bus Catches Fire : ഇന്ന് പുലർച്ചെയാണ് അപകടം. ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു. 15 പേരെ രക്ഷപ്പെടുത്തി. 25 ലേറെ പേർ മരിച്ചതായാണ് പ്രാഥമിക നി​ഗമനം.

Kurnool Bus Fire: ഹൈദരാബാദ്–ബെംഗളൂരു ദേശീയപാതയിൽ ബസിനു തീപിടിച്ചു; മരണ സംഖ്യ ഉയരുന്നു

Kurnool Bus Fire

Updated On: 

24 Oct 2025 08:41 AM

കുര്‍ണൂല്‍: ഹൈദരാബാദിലെ കുർണൂലിൽ ബസ്സിന് തീപ്പിടിച്ച് വൻ അപകടം. നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു വോള്‍വോ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസ്സിനാണ് തീപ്പിടിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു. 15 പേരെ രക്ഷപ്പെടുത്തി. 25 ലേറെ പേർ മരിച്ചതായാണ് പ്രാഥമിക നി​ഗമനം.

ഇരുചക്രവാഹനത്തിൽ ഇടിച്ച ബസിനു തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. പുലർച്ചെയായതിനാൽ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. എ.സി ബസ്സായതിനാല്‍ ചില്ല് തകര്‍ത്താണ് രക്ഷപ്പെട്ടവര്‍ പുറത്തേക്ക് ചാടിയത്‌. കാവേരി ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടതെന്ന് കര്‍ണൂല്‍ പോലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീല്‍ പറഞ്ഞത്.

Also Read:നാലാം ദിവസവും ഡൽഹിയെ ശ്വാസം മുട്ടിച്ച് വായുമലിനീകരണം, പരിഹാരം കാണാൻ സർക്കാർ

അപകടത്തിൽ പരിക്കേറ്റവരെ കർണൂൽ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്ന് റിപ്പോർട്ട്‌.
അപകടം നടന്ന് മിനിറ്റുകൾക്കകം നാട്ടുകാര്‍ എത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു.

അതേസമയം സംഭവത്തിൽ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചിച്ചു. വിവരം അറിഞ്ഞ് ഞെട്ടിപ്പോയെന്നും പരിക്കേറ്റവർക്കും ദുരിതബാധിതരായ കുടുംബങ്ങൾക്കും സർക്കാർ വേണ്ട സഹായങ്ങൾ ചെയ്യുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ