Chennai-Bengaluru Expressway: ചെന്നൈയില്‍ നിന്ന് ബെംഗളൂരുവില്‍ എത്താന്‍ 2 മണിക്കൂര്‍; യാത്ര ഇനി ഈസി

Chennai To Bengaluru in Just 2 Hours: 2024 ഓടെ പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പലവിധ തടസങ്ങള്‍ കാരണം, 2025 ജൂണിലേക്ക് അത് നീട്ടി. എന്നാല്‍ അന്നും പദ്ധതി പൂര്‍ത്തിയായില്ല. സാമ്പത്തിക പ്രശ്‌നങ്ങളും ഭൂമി ഏറ്റെടുക്കുന്നതിലെ തടസങ്ങളുമെല്ലാം എക്‌സ്പ്രസ് വേയ്ക്ക് വിലങ്ങുതടിയായി.

Chennai-Bengaluru Expressway: ചെന്നൈയില്‍ നിന്ന് ബെംഗളൂരുവില്‍ എത്താന്‍ 2 മണിക്കൂര്‍; യാത്ര ഇനി ഈസി

പ്രതീകാത്മക ചിത്രം

Published: 

27 Feb 2026 | 11:22 AM

ബെംഗളൂരു: ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള എക്‌സ്പ്രസ് വേയ്ക്കായി കാത്തിരിക്കുകയാണ് യാത്രക്കാര്‍. 2026ന്റെ അവസാനത്തോടെ എക്‌സ്പ്രസ് വേ കമ്മീഷന്‍ ചെയ്തുകഴിഞ്ഞാല്‍ ചെന്നൈയ്ക്കും ബെംഗളൂരുവിനും ഇടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയുടെ ഏകദേശം 260 കിലോമീറ്റര്‍ പാത നിലവില്‍ പ്രവര്‍ത്തനക്ഷമമാണ്. ഈ വര്‍ഷം തന്നെ പാത പൂര്‍ണമായി ഗതാഗതത്തിന് അനുയോജ്യമാകും. ഇതോടെ യാത്ര രണ്ട് മണിക്കൂറില്‍ സാധ്യമാകും. എക്‌സ്പ്രസ് വേയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഡല്‍ഹിക്കും ചെന്നൈയ്ക്കും ഇടയിലുള്ള ദൂരം 320 കിലോമീറ്ററായി കുറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2024 ഓടെ പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പലവിധ തടസങ്ങള്‍ കാരണം, 2025 ജൂണിലേക്ക് അത് നീട്ടി. എന്നാല്‍ അന്നും പദ്ധതി പൂര്‍ത്തിയായില്ല. സാമ്പത്തിക പ്രശ്‌നങ്ങളും ഭൂമി ഏറ്റെടുക്കുന്നതിലെ തടസങ്ങളുമെല്ലാം എക്‌സ്പ്രസ് വേയ്ക്ക് വിലങ്ങുതടിയായി.

Also Read: Bengaluru Train: ബെംഗളൂരു വന്ദേഭാരതിന്റെ സമയത്തിലും റൂട്ടിലും മാറ്റം; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. ഹോസ്‌കോട്ടിനും കെജെപിക്കും ഇടയിലുള്ള 72 കിലോമീറ്റര്‍ ഹൈവേ നിര്‍മാണം പൂര്‍ത്തിയാക്കി കര്‍ണാടക ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ട് നാളുകളേറെയായി. ആന്ധ്രാപ്രദേശില്‍ 85 കിലോമീറ്ററും തമിഴ്‌നാട്ടില്‍ 106 കലോമീറ്ററുമാണ് പാതയുടെ നീളം. ഇവയുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല.

Follow Us
Related Stories
Jantar Mantar Protest: വെറും രാഷ്ട്രീയ നാടകം! കോൺഗ്രസിനെതിരെ സോനം വാങ് ചുക്കിന്റെ ഭാര്യ; വിദ്യാർത്ഥി പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യരുതെന്ന് പ്രതികരണം
Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി