Bengaluru Weather: ചുട്ടുപൊള്ളും ബെംഗളൂരു വിട്ട് ഓടിക്കോ; കനത്ത ചൂടാണ് മക്കളേ

Bengaluru Heat Alert on February 25, Wednesday: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കര്‍ണാടകയിലെ തീരദേശ മേഖലയിലും തെക്കന്‍ ഉള്‍നാടുകളിലും നേരിയ തോതില്‍ മഴ ലഭിച്ചിരുന്നു. എന്നാല്‍ ഈ മഴ ബെംഗളൂരുവിനെ തേടിയെത്തിയില്ല.

Bengaluru Weather: ചുട്ടുപൊള്ളും ബെംഗളൂരു വിട്ട് ഓടിക്കോ; കനത്ത ചൂടാണ് മക്കളേ

പ്രതീകാത്മക ചിത്രം

Published: 

24 Feb 2026 | 09:31 PM

ബെംഗളൂരു: നഗരത്തില്‍ ഇനി വരാന്‍ പോകുന്നത് കനത്ത ചൂട്. ഇതുവരെ അനുഭവപ്പെട്ട താപനില ആയിരിക്കില്ല ഇനി ഉണ്ടാകുക എന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. വേനല്‍ചൂട് അതികഠിനമാകും. ബെംഗളൂരുവിന് പുറമെ കര്‍ണാടകയിലെ മിക്ക സ്ഥലങ്ങളിലും വരണ്ട കാലാവസ്ഥ തുടരുകയാണ്. മഴ പെയ്യുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതിനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് ഇപ്പോള്‍ തള്ളിക്കളയുകയാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കര്‍ണാടകയിലെ തീരദേശ മേഖലയിലും തെക്കന്‍ ഉള്‍നാടുകളിലും നേരിയ തോതില്‍ മഴ ലഭിച്ചിരുന്നു. എന്നാല്‍ ഈ മഴ ബെംഗളൂരുവിനെ തേടിയെത്തിയില്ല. ന്യൂനമര്‍ദത്തിന്റെ സ്വാധീനം കുറഞ്ഞത് വീണ്ടും വരണ്ട കാലാവസ്ഥയ്ക്ക് കാരണമായി.

ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലൊന്നും മഴയുടെ ലക്ഷണങ്ങളില്ല. ഇവിടങ്ങളിലെ കാലാവസ്ഥ പൂര്‍ണമായും വരണ്ടതായിരിക്കും. പകല്‍ സമയത്ത് 34 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.

കര്‍ണാടകയുടെ വടക്കന്‍ മേഖലയായ റായ്ച്ചൂര്‍, കലബുറഗി, കൊപ്പല്‍, വിജയപുര, യാദ്ഗിര്‍, ബിദാര്‍, ബെല്ലാരി എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥയായിരിക്കും. 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഇവിടങ്ങളില്‍ താപനില ഉയര്‍ന്നേക്കും.

Also Read: Bengaluru Weather: ബെംഗളൂരുവില്‍ ഇന്ന് മഴ ഉറപ്പ്; ഇടയ്‌ക്കൊക്കെ കനത്ത ചൂടും

മാണ്ഡ്യ, മൈസൂര്‍, ഹാസന്‍, ചാമരാജനഗര്‍, രാമനഗര, ചിക്കമംഗളൂരു, കുടക് ജില്ലകളില്‍ മൂടല്‍മഞ്ഞിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. മൂടല്‍മഞ്ഞിനൊപ്പം പകല്‍ സമയത്ത് കനത്ത വെയിലും അനുഭവപ്പെടും.

ബെംഗളൂരുവില്‍ 32 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും ഏറ്റവും ഉയര്‍ന്ന താാപനില. എന്നാല്‍ വരും ആഴ്ചകളില്‍ ഇത് ഇനിയും ഉയരാനാണ് സാധ്യത. താപനില ഉയരുന്നത് ജില്ലയില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാക്കിയിട്ടുണ്ട്.

 

 

Follow Us
Related Stories
Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
Jammu Kashmir Terror Attack: ഒരു പോലീസുകാരന് വീരമൃത്യു!ജമ്മു കാശ്മീരിൽ പോലീസ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണം ഏറ്റെടുത്ത് ടിആർഎഫ്
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി