Bengaluru Life: പാരീസ് തോല്‍ക്കും സിറ്റിയും ബെംഗളൂരുവില്‍; ഏതാണെന്ന് അറിയാമോ?

Indiranagar in Bengaluru Reminds Tourists of Paris and New York: ബെംഗളൂരുവിലെ ഓരോ തെരുവും വളരെ വ്യത്യസ്തമായി അനുഭവപ്പെട്ടു. ശ്രീ കോദണ്ഡരാമസ്വാമി ക്ഷേത്രത്തിനടുത്തുള്ള പ്രദേശം വളരെ പരമ്പരാഗതവും മനോഹരവുമായിരുന്നു.

Bengaluru Life: പാരീസ് തോല്‍ക്കും സിറ്റിയും ബെംഗളൂരുവില്‍; ഏതാണെന്ന് അറിയാമോ?

ബെംഗളൂരുവില്‍ നിന്നുള്ള ദൃശ്യം

Updated On: 

09 Mar 2026 | 12:32 PM

ബെംഗളൂരുവിലേക്ക് ദിനംപ്രതി നിരവധിയാളുകള്‍ എത്താറുണ്ട്. ചിലര്‍ സ്ഥലവും അവിടുത്തെ കാഴ്ചകളും കണ്ട് മടങ്ങുമ്പോള്‍ മറ്റുചിലര്‍ എന്നന്നേക്കുമായി ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കുന്നു. ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ മടങ്ങിപോകാന്‍ അനുവദിക്കാത്ത നഗരം എന്നൊരു പേരും ബെംഗളൂരുവിനുണ്ട്. അവിടുത്തെ സൗകര്യവും കാലാവസ്ഥയും തന്നെയാണ് ആളുകളെ പിടിച്ചുനിര്‍ത്തുന്നത്.

ബെംഗളൂരുവില്‍ പാരിസും ന്യൂയോര്‍ക്കും പോലെ തോന്നിപ്പിക്കുന്ന ഒരു നഗരമുണ്ടെന്ന് പറയുകയാണ് ഒരു യാത്രക്കാരന്‍. ഇന്ദിരാനഗറിനെ കുറിച്ചാണ് അയാള്‍ വാചാലനാകുന്നത്. ഇന്ദിരാനഗറിലൂടെയുള്ള യാത്ര തനിക്ക് നഗരത്തിന്റെ മറ്റൊരു മുഖം കാണിച്ചുതന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട കുറിപ്പിലൂടെ അയാള്‍ പറയുന്നു.

ബെംഗളൂരുവിലെ ഓരോ തെരുവും വളരെ വ്യത്യസ്തമായി അനുഭവപ്പെട്ടു. ശ്രീ കോദണ്ഡരാമസ്വാമി ക്ഷേത്രത്തിനടുത്തുള്ള പ്രദേശം വളരെ പരമ്പരാഗതവും മനോഹരവുമായിരുന്നു. എന്നാല്‍ 100 അടി മുന്നോട്ട് പോയപ്പോള്‍ പാരീസിനെയും ന്യൂയോര്‍ക്കിനെയും പോലുള്ള കാഴ്ചയാണ് തനിക്ക് കാണാനായത്. എന്നാല്‍ ഇതിനിടയിലും പാരമ്പര്യം മുറുകെ പിടിക്കുന്നുണ്ട്, അയാള്‍ കുറിച്ചു.

ഇന്ദിരാനഗര്‍ ഇത്രയ്ക്ക് അടിപൊളിയോ?

ഐടി മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ സ്ഥാപനങ്ങള്‍ ഉള്ള പ്രദേശമാണ് ഇന്ദിരാനഗര്‍. ധാരാളം യുവ പ്രൊഫഷണലുകള്‍ ഇവിടേക്ക് ജോലിക്കായി എത്താറുണ്ട്. നഗരത്തിലെ സജീവമായ ബിസിനസ് മേഖലകളില്‍ ഒന്നുകൂടിയാണ് ഇവിടം. മാത്രമല്ല, ഫുഡ് ലവ്വേഴ്‌സിന്റെ സ്വര്‍ഗം എന്നൊരു പേര് കൂടി ഈ പ്രദേശത്തിനുണ്ട്. രാജ്യത്തെ ഒട്ടുമിക്ക എല്ലാ വിഭവങ്ങളും ഇവിടെ ലഭിക്കും.

Also Read: Bengaluru Vande Bharat: നേരത്തെ ഇറങ്ങല്ലേ; ബെംഗളൂരു വന്ദേ ഭാരതിന്റെ സമയംമാറ്റി

ഫാഷന്‍ സ്റ്റോറുകള്‍, ബുട്ടീക്കുകള്‍ ബ്രാന്‍ഡഡ് ഷോറൂമുകള്‍ തുടങ്ങി എല്ലാം ഇവിടെയുണ്ട്. അതിനാല്‍ തന്നെ യുവാക്കള്‍ ഇന്ദിരാനഗര്‍ പ്രിയപ്പെട്ട ഇടവുമാണ്. മെട്രോ സേവനം ലഭ്യമായതിനാല്‍ തന്നെ ഇങ്ങോട്ട് എത്താനും വളരെ എളുപ്പമാണ്.

Follow Us
Related Stories
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
Bengaluru RRTS: ഹൊ യാത്ര എന്തെളുപ്പം! ബെംഗളൂരുവില്‍ നിന്നും അഞ്ചിടങ്ങളിലേക്ക് RRTS സര്‍വീസ് വരുന്നു
Dehardun Clash: കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം; ഡെറാഡൂണിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന
മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ്റെ മരണത്തിന് പിന്നിലെ കാരണം പുറത്ത്
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്