Bengaluru Parking: ബെംഗളൂരുവില്‍ എല്ലായിടത്തും പേ & പാര്‍ക്ക്; സൗജന്യസംവിധാനം അവസാനിക്കുന്നു

Bengaluru Pay and Park System Explained Locations Charges: നഗരത്തില്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി. ഓരോ കോര്‍പ്പറേഷനിലും നടപടിക്രമങ്ങള്‍ ആരംഭിഭിച്ചതായി അധികൃതര്‍ പറയുന്നു. എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ കുറച്ചുസമയമെടുക്കുമെന്നാണ് വിവരം. മഞ്ഞ കിയോസ്‌ക്കുകള്‍ ഉപയോഗിച്ച് ആളുകള്‍ക്ക് പാര്‍ക്കിങ് ടിക്കറ്റ് സ്വയം എടുക്കാവുന്നതാണ്.

Bengaluru Parking: ബെംഗളൂരുവില്‍ എല്ലായിടത്തും പേ & പാര്‍ക്ക്; സൗജന്യസംവിധാനം അവസാനിക്കുന്നു

ബെംഗളൂരു നഗരം

Updated On: 

18 Apr 2026 | 10:00 AM

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പാര്‍ക്കിങ് സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു. കാര്യക്ഷമമായ പാര്‍ക്കിങ് സംവിധാനമില്ലാത്തത് നഗരവാസികളെ വല്ലാതെ വലച്ചിരുന്നു. തെരുവോരങ്ങളില്‍ അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസമുണ്ടാക്കുന്നതും പതിവാണ്. ഇതെല്ലാം പരിഹരിക്കാനായി പുത്തന്‍ സംവിധാനങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

നഗരത്തില്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി. ഓരോ കോര്‍പ്പറേഷനിലും നടപടിക്രമങ്ങള്‍ ആരംഭിഭിച്ചതായി അധികൃതര്‍ പറയുന്നു. എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ കുറച്ചുസമയമെടുക്കുമെന്നാണ് വിവരം.

ഇവിടങ്ങളില്‍ നേരത്തെ തുടങ്ങി

പഴയ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സെന്‍ട്രല്‍ ബെംഗളൂരു ജില്ലയിലെ (സിബിഡി) എംജി റോഡ്, സെന്റ് മാര്‍ക്ക്‌സ് റോഡ്, മ്യൂസിയം റോഡ്, തുടങ്ങി 10 സ്ഥലങ്ങളില്‍ സ്മാര്‍ട്ട് പാര്‍ക്കിങ് സംവിധാനം 2020ല്‍ അവതരിപ്പിച്ചിരുന്നു.

Also Read: Bengaluru Vande Bharat: ബെംഗളൂരുവിലേക്ക് പുതിയ വന്ദേ ഭാരത്; യാത്ര പുറപ്പെടുന്നത് ഈ സമയത്ത്, റൂട്ട് അറിയണോ?

പുതിയ സംവിധാനം വരുന്നതോടെ ഫുട്പാത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള മഞ്ഞ കിയോസ്‌ക്കുകള്‍ ഉപയോഗിച്ച് ആളുകള്‍ക്ക് പാര്‍ക്കിങ് ടിക്കറ്റ് സ്വയം എടുക്കാവുന്നതാണ്. പാര്‍ക്കിങ് സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും അതിലൂടെ പണമടയ്ക്കുന്നതിനുമായി നമ്മ ബെംഗളൂരു സ്മാര്‍ട്ട് പാര്‍ക്കിങ് എന്ന പേരില്‍ പുതിയ ആപ്പും പുറത്തിറക്കുന്നുണ്ട്.

എംജി റോഡില്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം തിരിച്ചെത്തി. മായോ ഹാള്‍ മുതല്‍ എല്‍ഐസി കെട്ടിടം വരെയുള്ള റോഡരികുകള്‍ പാര്‍ക്കിങ്ങിനായി 2025 മുതല്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഏകദേശം 30 രൂപ മുതല്‍ ഇവിടെ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നു.

Follow Us
Related Stories
Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍
മോദിയുടെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടം: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
PM Modi: ജനാധിപത്യം പരിണാമത്തിന്റെ പാതയില്‍; നെഹ്‌റുവിനെ മറികടന്ന മോദിയെ പ്രശംസിച്ച് ദേവഗൗഡ
PM Ujjwala Yojana: ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു
Delhi Metro: ഡൽഹി മെട്രോയുടെ പുതിയ മാസ്റ്റർ പ്ലാൻ; പാർലമെന്റിലേക്കും സുപ്രീംകോടതിയിലേക്കും പെട്ടെന്നെത്താം!
SIPRI 2026 Report: പാകിസ്താൻ വീണ്ടും തോറ്റു, ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചുവെന്ന് സിപ്രി
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ