Bengaluru Vande Bharat: ബെംഗളൂരുവിലേക്ക് പുതിയ വന്ദേ ഭാരത്; യാത്ര പുറപ്പെടുന്നത് ഈ സമയത്ത്, റൂട്ട് അറിയണോ?
Bengaluru to Pune Vande Bharat Sleeper Train Route Stops: 52 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന സെമി ഹൈ സ്പീഡ് ട്രെയിനുകളുടെ വരവ്, റൂട്ടിലെ യാത്ര എളുപ്പമാക്കും. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനും കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷനും ഇടയിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.
ബെംഗളൂരുവില്‍ നിന്നും പൂനെയിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാത്ര ആരംഭിക്കാന്‍ ഇനി അധികദിവസങ്ങളുടെ കാത്തിരിപ്പില്ല. ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സര്‍വീസിന് അംഗീകാരം നല്‍കിയതിന് പിന്നാലെയായിരുന്നു പൂനെ സ്ലീപ്പര്‍ ട്രെയിനിന്റെ പ്രഖ്യാപനം. വെറും 13 മണിക്കൂറില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കുംവിധത്തിലാണ് ഈ വന്ദേ ഭാരതിന്റെ വരവ്.
52 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന സെമി ഹൈ സ്പീഡ് ട്രെയിനുകളുടെ വരവ്, റൂട്ടിലെ യാത്ര എളുപ്പമാക്കും. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനും കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷനും ഇടയിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.
ബെംഗളൂരു വന്ദേ ഭാരതിന്റെ റൂട്ട്
മുംബൈയില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ പൂനെ, സോളാപൂര്‍, വാഡി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിന്‍ ബെംഗളൂരുവില്‍ എത്തിച്ചേരും. ദൗണ്ട്-വാഡി, വാഡി-ഗുണ്ടക്കല്‍ എന്നിവിയുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ സഞ്ചരിച്ചേക്കും.
കലബുറഗി അല്ലെങ്കില്‍ ഹുബ്ബള്ളി വഴിയായിരിക്കും ട്രെയിന്‍ കടന്നുപോകുന്നത്. ബെംഗളൂരു മുതല്‍ പൂനെ വരെയുള്ള യാത്രയ്ക്ക് ഏകദേശം 13 മണിക്കൂറാണ് പ്രതീക്ഷിക്കുന്നത്. ആഴ്ചയില്‍ ആറ് ദിവസമായിരിക്കും സര്‍വീസ്. രാത്രി 9 മണിയോടെ യാത്ര പുറപ്പെടുന്ന രണ്ട് ട്രെയിനുകള്‍ ഉണ്ടായിരിക്കും.
ടിക്കറ്റ് നിരക്ക്
എസി 3-ടയറിന് 2,500 രൂപ, എസി 2-ടയറിന് 3,000 രൂപ മുതല്‍ 3,200 രൂപ വരെ, ഫസ്റ്റ് എസിക്ക് 3,600 രൂപ മുതല്‍ 3,900 രൂപ വരെയുമായിരിക്കും ടിക്കറ്റ് നിരക്ക് ഉണ്ടായിരിക്കുക. ടിക്കറ്റ് നിരക്കുകളില്‍ ഭക്ഷണം ഉള്‍പ്പെടുന്നതാണ്.
ആകെ 823 യാത്രക്കാരെ ട്രെയിനിന് ഉള്‍ക്കൊള്ളാന്‍ കഴിയും. 11 എസി 3-ടയര്‍ കോച്ചുകളും 4 എസി 2-ടയര്‍ കോച്ചുകളും 1 ഫസ്റ്റ് എസി കോച്ചും ഉള്‍പ്പെടെ ആകെ 16 കോച്ചുകള്‍ ഉണ്ടാകും. ഓര്‍ത്തോപീഡിക് ബെര്‍ത്തുകള്‍, രാത്രി വിളക്കുകള്‍, ചാര്‍ജിംഗ് പോയിന്റുകള്‍, ഫസ്റ്റ് എസി യാത്രക്കാര്‍ക്ക് ഷവറുകളും ബേബി കെയര്‍ ഏരിയകളും, സിസിടിവി നിരീക്ഷണവും കവച് ആന്റി-കൊളിഷന്‍ സിസ്റ്റവും ട്രെയിനിന് ഉണ്ടായിരിക്കും.