AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Namma Metro: പര്‍പ്പിള്‍ ലൈനിലെ യാത്രാ ദുരിതം തീര്‍ന്നു; രണ്ട് ട്രെയിനുകള്‍ അനുവദിച്ചു

Bengaluru Metro Commuters Get Relief Two New Trains Added: പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയതായി റെയില്‍വേ ബോര്‍ഡ് അറിയിച്ചു. 96 കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്നതാണ് ബെംഗളൂരു മെട്രോ ശൃംഖല. ഐടി, വ്യവസായ ഇടനാഴികളിലേക്ക് മെട്രോ വ്യാപിച്ചിരിക്കുന്നതിനാല്‍ യാത്രക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.

Namma Metro: പര്‍പ്പിള്‍ ലൈനിലെ യാത്രാ ദുരിതം തീര്‍ന്നു; രണ്ട് ട്രെയിനുകള്‍ അനുവദിച്ചു
നമ്മ മെട്രോ Image Credit source: PTI
Shiji M K
Shiji M K | Published: 07 Apr 2026 | 08:40 AM

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). നമ്മ മെട്രോ പര്‍പ്പിള്‍ ലൈനിലെയും ഗ്രീന്‍ ലൈനിലെയും യാത്രാ ദുരിതം പരിഹരിക്കുന്നതിനായി രണ്ട് ട്രെയിനുകള്‍ കൂടി അനുവദിക്കാനുള്ള ഒരുക്കത്തിലാണ് ബിഎംആര്‍സിഎല്‍. മെയ്-ജൂണ്‍ മാസത്തോടെ പുതിയ ട്രെയിനുകള്‍ എത്താനാണ് സാധ്യത.

ചാലഘട്ട-വൈറ്റ്ഫീല്‍ഡ്- പര്‍പ്പിള്‍ ലൈന്‍, മഡവാര-ശേഷേ സന്‍സ്ത- ഗ്രീന്‍ ലൈന്‍ റൂട്ടുകളിലാണ് യാത്രക്കാരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത്. അതിനാല്‍ പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയതായി റെയില്‍വേ ബോര്‍ഡ് അറിയിച്ചു. 96 കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്നതാണ് ബെംഗളൂരു മെട്രോ ശൃംഖല. ഐടി, വ്യവസായ ഇടനാഴികളിലേക്ക് മെട്രോ വ്യാപിച്ചിരിക്കുന്നതിനാല്‍ യാത്രക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.

പുതിയ ട്രെയിന്‍ സര്‍വീസുകള്‍

രാവിലെ 7 മണി മുതല്‍ വൈകിട്ട് 4 മണി വരെയുള്ള തിരക്കേറിയ സമയങ്ങളിലാണ് പുതിയ ട്രെയിനുകളുടെ ആവശ്യകത. പുതിയ ട്രെയിനുകള്‍ വരുന്നതോടെ ഓരോ 3 മിനിറ്റിലും സര്‍വീസ് നടത്താനും സാധിക്കുന്നതാണ്. കാത്തിരിപ്പ് സമയം കുറയുന്നത് യാത്രക്കാരുടെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബിഎംആര്‍സിഎല്‍.

പുതുതായി എത്തുന്ന ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററും, സെക്കന്‍ഡറി എയര്‍ സ്പ്രിങിന്റെ ഡിഫ്‌ളേറ്റഡ് മോഡില്‍ 25 കിലോമീറ്ററുമായിരിക്കും എന്നാണ് വിവരം. എന്നാല്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷമേ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുവെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു. സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് 37 പരിശോധനകള്‍ക്കാണ് ട്രെയിനുകളെ വിധേയമാക്കുക.

Also Read: Namma Metro: പര്‍പ്പിള്‍ ലൈന്‍ മെട്രോ സര്‍വീസ് നിര്‍ത്തിവെക്കുന്നു; ബെംഗളൂരു യാത്രക്കാര്‍ ശ്രദ്ധിയ്ക്കൂ

ഇതിനോടകം ബെംഗളൂരുവില്‍ എത്തിച്ചേര്‍ന്ന ട്രെയിനുകളുടെ ബ്രേക്കിങ്, വേഗത, സിസ്റ്റം ഇന്റഗ്രേഷന്‍ പരിശോധനകള്‍ നടന്നുവരികയാണ്. ഇതിനെല്ലാം ശേഷം ഐഎസ്എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ സിഎംആര്‍എസ് അന്തിമ അംഗീകാരം നല്‍കൂ. ബിഎംആര്‍സിഎല്‍ നല്‍കിയ കരാര്‍ പ്രകാരം, ചൈനയിലെ സിആര്‍ആര്‍സി നാന്‍ജിങ് പുഷെന്‍ കമ്പനി ലിമിറ്റഡാണ് ട്രെയിനുകള്‍ വിതരണം ചെയ്യുന്നത്.

Follow Us