Bengaluru Metro: ‘മെട്രോ ടിക്കറ്റ് വില വർധിപ്പിക്കുന്നത് അശാസ്ത്രീയമായി’; പുനപരിശോധിക്കണമെന്ന് തേജസ്വി സൂര്യ
Bengaluru Metro Price Hike: ബെംഗളൂരു മെട്രോ ടിക്കറ്റ് വർധിപ്പിക്കുന്നതിനെതിരെ തേജസ്വി സൂര്യ. ടിക്കറ്റ് വില വർധിപ്പിക്കുന്നത് അശാസ്ത്രീയമാണെന്നും തേജസ്വി സൂര്യ പറഞ്ഞു.

ബെംഗളൂരു മെട്രോ
നമ്മ മെട്രോ ടിക്കറ്റ് വില വർധിപ്പിക്കുന്നത് അശാസ്ത്രീയമായെന്ന് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ. ടിക്കറ്റ് വില വർധിപ്പിക്കുന്നത് അശാസ്ത്രീയമായാണെന്നും നീതികേടാണെന്നും തേജസ്വി സൂര്യ കുറ്റപ്പെടുത്തി. ഗിരിനഗറിലെ തൻ്റെ വീട്ടിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് തേജസ്വി സൂര്യയുടെ പ്രതികരണം.
ബെംഗളൂരു മെട്രോ, രാജ്യത്തെ ഏറ്റവും ചിലവേറിയ മെട്രോ സർവീസായി മാറിയിരിക്കുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്ഥിരയാത്രക്കായി ബെംഗളൂരു മെട്രോയെ ആശ്രയിക്കാൻ സാധാരണക്കാർക്ക് കഴിയുന്നില്ല. കൊച്ചി, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ 10 കിലോമീറ്ററിലെ മെട്രോ യാത്രയ്ക്കുള്ള ടിക്കറ്റ് വിലയുടെ ഇരട്ടിയാണ് ബെംഗളൂരു മെട്രോയിൽ യാത്ര ചെയ്യാൻ നൽകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
Also Read: Bengaluru Metro: പരീക്ഷണ ഓട്ടങ്ങൾ ആരംഭിച്ചു; ബെംഗളൂരു മെട്രോ പിങ്ക് ലൈനിലുണ്ടാവുക 18 സ്റ്റേഷനുകൾ
വീണ്ടും അഞ്ച് ശതമാനം വിലവർധനയ്ക്ക് ശ്രമിക്കുന്ന ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെ അദ്ദേഹം വിമർശിച്ചു. സംസ്ഥാന സർക്കാരും ബിഎംആർസിഎലും ചേർന്ന് സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ്. വില വർധിപ്പിക്കാനുള്ള ബിഎംആർസിഎലിൻ്റെ കണക്കുകൂട്ടൽ അശാസ്ത്രീയമാണ്. ബിജെപി നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരസ്പരം പഴിചാരുന്നത് നിർത്തി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പൊതുജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിക്കണം. ഇക്കാര്യത്തിനായി കേന്ദ്രത്തിന് കത്തെഴുതണം. കേന്ദ്രസർക്കാരിൽ നിന്ന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ബിജെപി ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണ്. പക്ഷേ, മെട്രോ ടിക്കറ്റ് വില കുറയ്ക്കണം. ഫെബ്രുവരിയിൽ ടിക്കറ്റ് വില വർധിപ്പിച്ചാൽ മെട്രോ സ്റ്റേഷനുകളിൽ ബിജെപി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. മെട്രോ ടിക്കറ്റ് വില കുറയ്ക്കുന്നതിൻ്റെ പഴി കേന്ദ്രസർക്കാരിൻ്റെ തലയിൽ ഇടരുത്. മെട്രോ നിരക്കുകൾ വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു മെട്രോയിലെ പുതിയ ലൈനായ പിങ്ക് ലൈനിൽ നടത്തിയ പരീക്ഷണ ഓട്ടങ്ങൾ ആരംഭിച്ചിരുന്നു. 21.386 കിലോമീറ്റർ നീളുന്ന പിങ്ക് ലൈനിൽ ആകെ 18 സ്റ്റേഷനുകളുണ്ട്.