AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Metro: പരീക്ഷണ ഓട്ടങ്ങൾ ആരംഭിച്ചു; ബെംഗളൂരു മെട്രോ പിങ്ക് ലൈനിലുണ്ടാവുക 18 സ്റ്റേഷനുകൾ

Bengaluru Metro Pink Line: ബെംഗളൂരു മെട്രോ പിങ്ക് ലൈൻ ഉടൻ സർവീസ് ആരംഭിക്കും. ഈ ലൈനിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു.

Bengaluru Metro: പരീക്ഷണ ഓട്ടങ്ങൾ ആരംഭിച്ചു; ബെംഗളൂരു മെട്രോ പിങ്ക് ലൈനിലുണ്ടാവുക 18 സ്റ്റേഷനുകൾ
ബെംഗളൂരു മെട്രോImage Credit source: Social Media
Abdul Basith
Abdul Basith | Published: 16 Jan 2026 | 12:53 PM

ബെംഗളൂരു മെട്രോയിലെ പുതിയ ലൈനായ പിങ്ക് ലൈനിൽ നടത്തിയ പരീക്ഷണ ഓട്ടങ്ങൾ ആരംഭിച്ചു. പ്രൊജക്ടിൻ്റെ രണ്ടാം ഘട്ടത്തിൽ വളരെ നിർണായകമായ ഒരു നാഴികക്കല്ലായാണ് ഇതിനെ കണക്കാക്കുന്നത്. 21.386 കിലോമീറ്റർ നീളുന്ന പിങ്ക് ലൈനിൽ ആകെയുള്ളത് 18 സ്റ്റേഷനുകളാണ്.

കലേന അഗ്രഹാര മുതൽ നഗവര വരെയാണ് പിങ്ക് ലൈൻ സർവീസ് നടത്തുക. പൂർണമായി സർവീസ് നടത്തുമ്പോൾ ഈ ലൈനിൽ ആകെ 18 സ്റ്റേഷനുകളുണ്ടാവും. കലേന അഗ്രഹാരയ്ക്കും തവരെകെരെ സ്റ്റേഷനുമിടയിലാണ് ആദ്യത്തെ ട്രയൽ റൺ നടത്തിയത്. ട്രാക്ക് അലൈന്മെൻ്റും സിഗ്നലിങ് സിസ്റ്റവും സുരക്ഷയും പരിശോധിക്കാനാണ് ഈ ട്രയൽ റൺ നടത്തിയതെന്ന് അധികൃതർ പറഞ്ഞു.

Also Read: Namma Metro: 10 മിനിറ്റിൽ ട്രെയിനെത്തും; നമ്മ മെട്രോ സ്പീഡ് കൂട്ടി കേട്ടോ!

ഉടൻ തന്നെ പിങ്ക് ലൈൻ്റെ ആദ്യ ഘട്ടം പ്രാവർത്തികമാക്കാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ശ്രമിക്കുന്നത്. 7.5 കിലോമീറ്ററാവും ആദ്യ ഘട്ടം. കലേന അഗ്രഹാര മുതൽ തവരെകെരെ വരെ ആറ് സ്റ്റേഷനുകളാണ് ആദ്യ ഘട്ടത്തിലുണ്ടാവുക. തവരെകെരെ മുതൽ നഗരവരെ വരെയുള്ള രണ്ടാം ഘട്ടം മുഴുവൻ അണ്ടർഗ്രൗണ്ട് ആണ്. ഈ ഘട്ടത്തിൽ 12 സ്റ്റേഷനുകളുണ്ടാവും. ഈ വർഷം നവംബർ മുതൽ രണ്ടാം ഘട്ടത്തിൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കും.

ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിൽ ഏഴാമത്തെ ട്രെയിനും സർവീസ് ആരംഭിച്ചു. ജനുവരി 15 മുതലാണ് സർവീസ് ആരംഭിച്ചത്. നേരത്തെ 13 മിനിട്ട് ഇടവേളയായിരുന്നു യെല്ലോ ലൈനിലെ രണ്ട് സർവീസുകൾക്കിടയിൽ ഉണ്ടായിരുന്നത്. ഏഴാമത്തെ ട്രെയിൻ്റെ വരവോടെ ഈ സമയം 10 മിനിട്ടായി കുറഞ്ഞു. തിങ്കള്‍ മുതല്‍ ശനി വരെ 10 മിനിറ്റ് ഇടവേളകളിലും ഞായറാഴ്ചകളില്‍ 14 മിനിട്ട് ഇടവേളകളിലും ട്രെയിൻ സർവീസ് ഉണ്ടാവും.