Bengaluru Metro: ട്രെയിനുകൾക്ക് വൃത്തിയില്ല; പരിഹരിക്കപ്പെടാതെ പരാതികൾ: ബെംഗളൂരു മെട്രോയ്ക്കെതിരെ യാത്രക്കാർ

Complaints Against Bengaluru Metro: ബെംഗളൂരു മെട്രോയ്ക്കെതിരെ പരാതികൾ. പരാതികൾ പരിഹരിക്കപ്പെടുന്നില്ലെന്നതാണ് പ്രധാന പരാതി.

Bengaluru Metro: ട്രെയിനുകൾക്ക് വൃത്തിയില്ല; പരിഹരിക്കപ്പെടാതെ പരാതികൾ: ബെംഗളൂരു മെട്രോയ്ക്കെതിരെ യാത്രക്കാർ

ബെംഗളൂരു മെട്രോ

Published: 

26 Jan 2026 | 08:30 PM

ബെംഗളൂരു മെട്രോയ്ക്കെതിരെ പരാതിപ്രളയം. ട്രെയിനുകൾക്ക് വൃത്തിയില്ലെന്നും പരാതികൾ പരിഹരിക്കപ്പെടുന്നില്ലെന്നുമാണ് യാത്രക്കാർ പരാതിപ്പെടുന്നത്. മെട്രോ നിരക്കുകൾ വർധിക്കാനുള്ള ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ നീക്കത്തിനിടെയാണ് യാത്രക്കാർ പരാതിയുമായി രംഗത്തുവന്നത്.

മെട്രോ നിരക്കിൽ ഇക്കൊല്ലം അഞ്ച് ശതമാനം വർധനവുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത്ര തുക മുടക്കി യാത്ര ചെയ്യുന്നവർക്ക് അർഹമായ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് ബെംഗളൂരു മെട്രോ യാത്രക്കാരുടെ അസോസിയേഷൻ പ്രതിനിധി രാജേഷ് ഭട്ട് പറഞ്ഞതായി ഡെക്കാൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിനെക്കാൾ പ്രധാനം യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുക എന്നതാവണം. പല സ്റ്റേഷനുകളിലും സൗജന്യ കുടിവെള്ളം പോലുമില്ല. ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിന് പോലും പണം ഈടാക്കുന്നു. മെട്രോ ഗ്രീൻ ലൈനിൽ എസി സംവിധാനം പലപ്പോഴും പ്രവർത്തനരഹിതമാണ്. ട്രെയിനുകളിൽ വായുസഞ്ചാരം കുറവാണ്. കോച്ചുകളിലെ ഗ്ലാസ് പാനലുകൾക്ക് വൃത്തിയില്ല. ട്രെയിനുകളിൽ തന്നെ മെയിൻ്റനൻസ് സ്ഥാഫിനെ നിയമിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

Also Read: Bengaluru Metro: നമ്മ മെട്രോ ഓറഞ്ച് ലെയിനായി 25 കോടിയുടെ ഫ്ലൈഓവർ പൊളിയ്ക്കുന്നു; ടെൻഡറുകൾ ക്ഷണിച്ച് അധികൃതർ

പലരും മെട്രോ യാത്രക്കാർക്ക് വേണ്ട മര്യാദകൾ പാലിക്കുന്നില്ല. വനിതാ കോച്ചുകളിൽ പുരുഷന്മാർ അതിക്രമിച്ചുകയറുന്നു. ഉറക്കെയുള്ള സംസാാരം, ഉറക്കെ പാട്ടുവെക്കൽ, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയവയും മെട്രോ യാത്ര ദുഷ്കരമാക്കുന്നു. ബിഎംആർസിഎലിൻ്റെ കസ്റ്റമർ കെയർ സംവിധാനം കാര്യക്ഷമമല്ല. നൽകുന്ന പരാതികൾക്ക് മറുപടിയോ നടപടിയോ ലഭിക്കുന്നില്ല. പ്രശ്നപരിഹാരത്തിനായി മെട്രോ അദാലത്തുകൾ സംഘടിപ്പിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. എന്നാൽ, ഹോം ഗാർഡുകളെ ഉപയോഗിച്ച് കാര്യക്ഷമമായി പരിശോധനകൾ നടത്തുന്നുണ്ടെന്നും നിയമലംഘകർക്ക് പിഴ ഈടാക്കുന്നുണ്ടെന്നുമാണ് അധികൃതർ അവകാശപ്പെടുന്നത്.

ബെംഗളൂരു മെട്രോ ഓറഞ്ച് ലെയിനായി ഫ്ലൈഓവർ പൊളിയ്ക്കാൻ തീരുമാനിച്ചിരുന്നു. 2018ൽ 25 കോടി രൂപ മുടക്കി നിർമ്മിച്ച ജെപി നഗറിലെ ഡോളേഴ്സ് കോളനി ജംഗ്ഷൻ ഫ്ലൈഓവറാണ് പൊളിക്കുന്നത്. താണ് ഈ ഫ്ലൈഓവർ.

ഉരുളക്കിഴങ്ങ് കൂടുതൽ കാലം ഫ്രഷായിരിക്കാൻ...
അടുക്കളയിൽ നിന്ന് പാറ്റയെ ഓടിക്കാം; ചില പൊടിക്കൈകൾ
മീൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം?
രാവിലെ പരമാവധി എത്ര ഇഡ്ഡലി കഴിക്കാം?
കുഴഞ്ഞുവീണ കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
പത്മഭൂഷൻ ലഭിച്ച വെള്ളാപ്പള്ളി നടേശന് ആശംസകൾ അറിയിക്കാൻ നാട്ടുകാരെത്തിയപ്പോൾ
വയനാട് അച്ചൂരിൽ ഇറങ്ങിയ പുലി
ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി സ്വർണക്കവർച്ച