AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Railway Update: ബെംഗളൂരു-മൈസൂരു പാതയിലൂടെ ഇനി ട്രെയിനുകൾ കുതിക്കും, രണ്ട് മെമു കൂടി വരുന്നു, ​ഗുണം മലയാളികൾക്കും

Bengaluru-Mysuru Rail Travel to Get Faster: കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മൈസൂരു-കൊടഗു എംപി യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ എന്നിവർക്കൊപ്പം മന്ത്രി വി. സോമണ്ണ പാതയിൽ പ്രത്യേക ട്രെയിനിൽ യാത്ര ചെയ്ത് പരിശോധന നടത്തി. റൂട്ടിലെ എട്ട് സ്റ്റേഷനുകളിലെ സൗകര്യങ്ങളും സംഘം വിലയിരുത്തി. മൈസൂരുവിനെ ബെംഗളൂരുവിന് സമാന്തരമായി വികസിപ്പിക്കുന്നതിന്റെ ഭാഗമാണ് റെയിൽവേ നവീകരണമെന്ന് മന്ത്രി പറഞ്ഞു.

Railway Update: ബെംഗളൂരു-മൈസൂരു പാതയിലൂടെ ഇനി ട്രെയിനുകൾ കുതിക്കും,  രണ്ട് മെമു കൂടി വരുന്നു, ​ഗുണം മലയാളികൾക്കും
Train (3)Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 10 Apr 2026 | 05:18 PM

ബെംഗളൂരു: ബെംഗളൂരു-മൈസൂരു റെയിൽ പാതയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ട്രെയിനുകളുടെ വേഗത വർധിപ്പിച്ചു. നിലവിൽ മണിക്കൂറിൽ 110 കിലോമീറ്ററായിരുന്ന വേഗത 130 കിലോമീറ്ററായാണ് ഉയർത്തിയത്. പാതയിൽ ഇതിനോടകം ട്രയൽ റൺ ആരംഭിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ അറിയിച്ചു.

കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മൈസൂരു-കൊടഗു എംപി യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ എന്നിവർക്കൊപ്പം മന്ത്രി വി. സോമണ്ണ പാതയിൽ പ്രത്യേക ട്രെയിനിൽ യാത്ര ചെയ്ത് പരിശോധന നടത്തി. റൂട്ടിലെ എട്ട് സ്റ്റേഷനുകളിലെ സൗകര്യങ്ങളും സംഘം വിലയിരുത്തി. മൈസൂരുവിനെ ബെംഗളൂരുവിന് സമാന്തരമായി വികസിപ്പിക്കുന്നതിന്റെ ഭാഗമാണ് റെയിൽവേ നവീകരണമെന്ന് മന്ത്രി പറഞ്ഞു.

Also Read – 90 പുതിയ കോച്ചുകൾ, 15 ഡ്രൈവർരഹിത ട്രെയിനുകൾ; ഡൽഹി മെട്രോയുടെ മുഖച്ഛായ മാറുന്നു

ഇതിനിടെ റെയിൽവേ വികസനത്തിന് കർണാടക സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകുന്നില്ലെന്ന് വി. സോമണ്ണ ആരോപിച്ചു. സംസ്ഥാനത്തിന്റെ നിസ്സഹകരണം മൂലം പല പദ്ധതികളും വൈകുകയാണ്. 1,200 കോടി രൂപയുടെ ബെംഗളൂരു-ചാമരാജനഗർ-കനകപുര റെയിൽവേ പദ്ധതി സ്തംഭിച്ചു നിൽക്കുന്നു എന്നും. മൈസൂരു-കുശാൽനഗർ റെയിൽ ലൈൻ പദ്ധതിയും ഇഴയുകയാണ് എന്നും കൂട്ടിച്ചേർത്തു. ബെംഗളൂരു സബർബൻ റെയിൽവേയുടെ ഭൂമി ഏറ്റെടുക്കലും വൈകുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. എങ്കിലും സംസ്ഥാനത്തുടനീളം 707 പുതിയ റെയിൽവേ പാലങ്ങൾ നിർമ്മിക്കാനുള്ള നടപടികളുമായി കേന്ദ്രം മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാന പ്രഖ്യാപനങ്ങൾ

  • ബെംഗളൂരു-മൈസൂരു റൂട്ടിൽ രണ്ട് പുതിയ മെമു ട്രെയിനുകൾ ഉടൻ ആരംഭിക്കും.
  • മൈസൂരു, മാണ്ഡ്യ റെയിൽവേ സ്റ്റേഷനുകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കും.
  • മൈസൂരു വഴി നാട്ടിലേക്ക് യാത്ര ചെയ്യുന്ന മലയാളി യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും സമയം ലാഭിക്കാൻ ഈ വേഗത വർധനവ് സഹായിക്കും.

Follow Us