AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Delhi Metro: 90 പുതിയ കോച്ചുകൾ, 15 ഡ്രൈവർരഹിത ട്രെയിനുകൾ; ഡൽഹി മെട്രോയുടെ മുഖച്ഛായ മാറുന്നു

Delhi Metro Phase 4 Update: ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മജന്ത ലൈനിലെ ഡ്രൈവര്‍രഹിത മെട്രോ ശൃംഖല വിപുലീകരിക്കാനൊരുങ്ങുന്നു. 90 പുതിയ മെട്രോ കോച്ചുകള്‍ വാങ്ങാനാണ് നീക്കം. ആറ് കോച്ചുകൾ വീതമുള്ള 15 ട്രെയിനുകളായി ഇത് ലഭ്യമാകും. ഡിഎംആര്‍സി ടെന്‍ഡര്‍ ക്ഷണിച്ചുകഴിഞ്ഞു.

Delhi Metro: 90 പുതിയ കോച്ചുകൾ, 15 ഡ്രൈവർരഹിത ട്രെയിനുകൾ; ഡൽഹി മെട്രോയുടെ മുഖച്ഛായ മാറുന്നു
Image for representation purpose onlyImage Credit source: PTI
Jayadevan AM
Jayadevan AM | Published: 10 Apr 2026 | 12:38 PM

ന്യൂഡല്‍ഹി: മജന്ത ലൈനിലെ ഡ്രൈവര്‍രഹിത മെട്രോ ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഡിഎംആര്‍സി. ഇതിന്റെ ഭാഗമായി 90 പുതിയ മെട്രോ കോച്ചുകള്‍ വാങ്ങാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആറ് കോച്ചുകൾ വീതമുള്ള 15 ട്രെയിനുകളായി ഇത് ലഭിക്കും. പുതിയ ഡ്രൈവര്‍രഹിത ട്രെയിനുകള്‍ ഡല്‍ഹി മെട്രോയുടെ നാലാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള ഇന്ദര്‍ലോക്-ഇന്ദ്രപ്രസ്ഥ കോറിഡോറില്‍ വിന്യസിക്കും.

ഇന്ദര്‍ലോക്-ഇന്ദ്രപ്രസ്ഥ പാത നാലാം ഘട്ടത്തില്‍ നിലവിലെ മജന്ത ലൈനിന്റെ ഭാഗമായാണ് വികസിപ്പിക്കുന്നത്. അഞ്ചാം ഘട്ടത്തിൽ കൂടുതല്‍ വിപുലീകരണത്തിന് പദ്ധതിയിടുന്നു. അഞ്ചാം ഘട്ടത്തില്‍ രാമകൃഷ്ണ ആശ്രമം മാർഗ് മുതൽ ഇന്ദ്രപ്രസ്ഥ വരെ നീട്ടിയേക്കും. നിലവിൽ ബൊട്ടാണിക്കൽ ഗാർഡൻ മുതൽ ജനക്പുരി വെസ്റ്റ് വരെയാണ് മജന്ത ലൈൻ പ്രവർത്തിക്കുന്നത്.

ടെന്‍ഡര്‍ ക്ഷണിച്ചു

കോച്ചുകളുടെ രൂപകല്‍പന, നിര്‍മ്മാണം, പരിശോധന തുടങ്ങിയ കാര്യങ്ങള്‍ക്കായി ഡിഎംആര്‍സി ടെന്‍ഡര്‍ ക്ഷണിച്ചുകഴിഞ്ഞു. ഏകദേശം നാലു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് നീക്കം. അടുത്ത 35 വര്‍ഷത്തേക്ക് ഈ ട്രെയിനുകളുടെ അറ്റക്കുറ്റപ്പണികളുടെ പൂര്‍ണ ചുമതല കരാര്‍ കമ്പനിക്കായിരിക്കും. ഡിപ്പോകളിലെ യന്ത്രസാമഗ്രികള്‍ ലഭ്യമാക്കുന്നത്, ഡിഎംആര്‍സി ജീവനക്കാര്‍ക്കുള്ള പരിശീലനം അടക്കമുള്ള കാര്യങ്ങളും കരാറിന്റെ ഭാഗമായി വരും.

Also Read: Delhi Metro: ഡല്‍ഹി യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പ്! മെട്രോ സമയത്തില്‍ വീണ്ടും മാറ്റം, നേരം വൈകും

ധനസഹായം

2025 മാർച്ചിൽ ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയും കേന്ദ്രസര്‍ക്കാരും തമ്മിൽ ഒപ്പുവച്ച വായ്പാ കരാറിലൂടെയാണ് പദ്ധതിക്കുള്ള ധനസഹായം ലഭിക്കുന്നത്. അറ്റകുറ്റപ്പണി ചെലവുകൾ ഡിഎംആർസി പ്രത്യേകം വഹിക്കും.

ദൈർഘ്യമേറിയ പാത

ഇന്ദര്‍ലോക് വരെയുള്ള വിപുലീകരണം സാധ്യമാകുന്നതോടെ പാതയുടെ ആകെ ദൂരം 89 കി.മീ ആയി വര്‍ധിക്കും. ഇതോടെ ഡല്‍ഹി മെട്രോ ശൃംഖലയിലെ ഏറ്റവും നീളമേറിയ പാതയായി മജന്ത ലൈന്‍ മാറും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പൂര്‍ണമായും ഈ പാത ഡ്രൈവര്‍രഹിതമായാകും പ്രവര്‍ത്തിക്കുക.

Follow Us