Namma Metro: ഔട്ടർ റിങ് റോഡിലേക്ക് നമ്മ മെട്രോ എത്തി; ബ്ലൂ ലൈൻ പരീക്ഷണ ഓട്ടം കൂടുതൽ ദൂരത്തേക്ക്
Bengaluru Metro Blue Line Trial Run Advances Towards ORR Tech Corridor: 2027 മെയോടെ ഒആര്‍ആര്‍ പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിഎംആര്‍സിഎല്‍) ലക്ഷ്യം. സുരക്ഷാ പരിശോധനകളും സിഗ്‌നലിങ് സംവിധാനങ്ങളുടെ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി ആവശ്യമായ അനുമതികള്‍ ലഭിച്ചാല്‍ മാത്രമേ യാത്രക്കാര്‍ക്കുള്ള സര്‍വീസ് ആരംഭിക്കൂ.

പ്രതീകാത്മക ചിത്രം
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കില്‍ വലയുന്ന ഐടി ജീവനക്കാര്‍ക്ക് ആശ്വാസമാകുന്ന നീക്കവുമായി നമ്മ മെട്രോ ബ്ലൂ ലൈന്‍. ഔട്ടര്‍ റിങ് റോഡിലെ (ഒആര്‍ആര്‍) ഐടി ഇടനാഴിയിലേക്ക് ബ്ലൂ ലൈന്‍ മെട്രോയുടെ പരീക്ഷണ ഓട്ടം കൂടി നീട്ടി. ബൈയപ്പനഹള്ളി ഡിപ്പോയില്‍ നിന്ന് ദൊഡ്ഡനെക്കുണ്ടി വരെയാണ് നവംബര്‍ 10ന് ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തിയത്. സില്‍ക്ക് ബോര്‍ഡ് മുതല്‍ കെആര്‍ പുരം വരെയുള്ള പാതയില്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്.
2027 മെയോടെ ഒആര്‍ആര്‍ പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിഎംആര്‍സിഎല്‍) ലക്ഷ്യം. സുരക്ഷാ പരിശോധനകളും സിഗ്‌നലിങ് സംവിധാനങ്ങളുടെ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി ആവശ്യമായ അനുമതികള്‍ ലഭിച്ചാല്‍ മാത്രമേ യാത്രക്കാര്‍ക്കുള്ള സര്‍വീസ് ആരംഭിക്കൂ.
ബൈയപ്പനഹള്ളിയില്‍ നിന്ന് ദൊഡ്ഡനെക്കുണ്ടി വരെ
നവംബര്‍ 10നാണ് ബ്ലൂ ലൈന്‍ മെട്രോയുടെ പരീക്ഷണ ഓട്ടം ദൊഡ്ഡനെക്കുണ്ടി വരെ നീട്ടിയത്. ബൈയപ്പനഹള്ളി ഡിപ്പോയില്‍ നിന്ന് ആരംഭിച്ച ട്രെയിന്‍ കെആര്‍ പുരം വഴിയാണ് ദൊഡ്ഡനെക്കുണ്ടിയിലെത്തിയത്. അപ് ലൈനിലായിരുന്നു പരിശോധന. ഇതിന് മുമ്പ് നവംബര്‍ 7ന് ബൈയപ്പനഹള്ളി ഡിപ്പോയില്‍ നിന്ന് ബെണ്ണിഗാനഹള്ളി വരെയും പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കൂടുതല്‍ ദൂരം ട്രെയിന്‍ ഓടിച്ചുള്ള പരിശോധന നടത്തിയത്.
13 സ്റ്റേഷനുകള്‍
സില്‍ക്ക് ബോര്‍ഡ്, കെആര്‍ പുരം, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ബ്ലൂ ലൈന്‍. ഇതിന്റെ ആദ്യഘട്ടത്തില്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ കെആര്‍ പുരം വരെയുള്ള പാതയാണ് പ്രവര്‍ത്തനസജ്ജമാക്കാന്‍ ലക്ഷ്യമിടുന്നത്.
1. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്
2. എച്ച്എസ്ആര്‍ ലേഔട്ട്
3. അഗര
4. ഇന്‍മോബി ഇബ്ബലൂരു
5. പ്രസ്റ്റീജ് ബെള്ളന്ദൂര്‍
6. എംബസി ടെക് വില്ലേജ് ദേവരബീസനഹള്ളി
7. കാഡുബീസനഹള്ളി
8. മാരത്തഹള്ളി
9. ഇസ്രോ
10. ദൊഡ്ഡനെക്കുണ്ടി
11. ബാഗ്മനെ ഡെവലപ്പേഴ്‌സ് ഡിആര്‍ഡിഒ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്
12. സരസ്വതിനഗര്‍
13. കെആര്‍ പുരം
2027 മേയില്‍ സര്‍വീസ് ആരംഭിക്കാന്‍ ലക്ഷ്യം
ബ്ലൂ ലൈന്‍ ഒആര്‍ആര്‍ പാതയും പിങ്ക് ലൈനിന്റെ ഭൂഗര്‍ഭ പാതയും 2027 മേയോടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നത്. കലേന അഗ്രഹാര മുതല്‍ നാഗവാര വരെയുള്ള പിങ്ക് ലൈനിന്റെ ഭൂഗര്‍ഭ ഭാഗവും ഇതോടൊപ്പം പ്രവര്‍ത്തനസജ്ജമാക്കാനാണ് പദ്ധതി.
English Summary
The Bengaluru Namma Metro Blue Line trial run has reached Doddanekkundi, marking progress in the metro project connecting the city’s IT corridor. The development brings hope of improved connectivity and reduced traffic congestion for commuters travelling along the Outer Ring Road.