Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Namma Metro KR Puram to Hoskote: നിലവിലുള്ള പങ്ക് ലൈന്‍ ദീര്‍ഘിപ്പിക്കുന്നതാണ് ഈ പാത. ഹോസ്‌കോട്ട വരെ മെട്രോ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ബിഎംആര്‍സിഎല്‍ സാധ്യത പഠനം നടത്തിക്കൊണ്ടിരിക്കുന്നു.

നമ്മ മെട്രോ
ബെംഗളൂരു: നമ്മ മെട്രോ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നഗരത്തിന്റെ വിവിധ മേഖലകളിലേക്കും ബെംഗളൂരുവിന് പുറത്തേക്കും വൈകാതെ മെട്രോയെത്തും. ഹോസ്‌കോട്ടയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനായി 16 കിലോമീറ്റര്‍ ഡബിള്‍ ഡെക്കര്‍ ലൈനും ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പരിഗണിക്കുന്നുണ്ട്.
നിലവിലുള്ള പങ്ക് ലൈന്‍ ദീര്‍ഘിപ്പിക്കുന്നതാണ് ഈ പാത. ഹോസ്‌കോട്ട വരെ മെട്രോ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ബിഎംആര്‍സിഎല്‍ സാധ്യത പഠനം നടത്തിക്കൊണ്ടിരിക്കുന്നു. ഗതാഗതകുരുക്ക്, സ്റ്റേഷന്‍ സ്ഥലങ്ങള്‍, പദ്ധതി ചെലവ്, ദീര്‍ഘകാല സുസ്ഥിരത തുടങ്ങിയവ ഉള്‍പ്പെടെ പദ്ധതിയുടെ പ്രായോഗികത വിലയിരുത്തുന്നതിനായി ഡല്‍ഹി ആസ്ഥാനമായുള്ള ഇന്‍ട്രോസോഫ്റ്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെയാണ് നിയോഗിച്ചത്.
ഹോസ്‌കോട്ടയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിലവില്‍ നഗരത്തിലേക്ക് എത്തണമെങ്കില്‍ ബെന്നിഗനഹള്ളി അല്ലെങ്കില്‍ വൈറ്റ്ഫീല്‍ഡ് മെട്രോ സ്‌റ്റേഷനുകളെ ആശ്രയിക്കേണ്ടതായി വരുന്നു. എന്നാല്‍ പുതിയ പാത യാഥാര്‍ഥ്യമാകുന്നകോടെ ഇവരുടെ യാത്ര കൂടുതല്‍ എളുപ്പമാകും.
മെട്രോ പാതയും ഫ്‌ളൈഓവറും കൂട്ടിച്ചേര്‍ത്ത് ഒരൊറ്റ ഘടനയിലാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ഡബിള്‍ ഡെക്കര്‍ പാതയുടെ നിര്‍മാണം സ്ഥലം ഏറ്റെടുക്കുന്നത് കുറയ്ക്കാനും സഹായിക്കും. ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ, സാറ്റലൈറ്റ് റിങ് റോഡ്, ബെംഗളൂരു ബിസിനസ് കോറിഡോര്‍ തുടങ്ങിവയ്ക്കിടയിലൂടെ പാത കടന്നുപോകുന്നതാണ് ഡബിള്‍ ഡെക്കര്‍ മാതൃക നടപ്പാക്കാന്‍ കാരണം.
Also Read: Namma Metro: നമ്മ മെട്രോ എട്ടാം ട്രെയിനും ട്രാക്കിലേക്ക്; ഫെബ്രുവരിയില്‍ യാത്ര തുടങ്ങും
കെആര്‍പുര-ഹോസ്‌കോട്ട മെട്രോ സ്‌റ്റേഷനുകള്‍
കെ ആര്‍ പുരം
ഐടിഐ ഭവന്‍
ടിസി പാളയ ഗേറ്റ്
ഭട്ടരഹള്ളി
മേഡഹള്ളി
ആവലഹള്ളി
ഗ്രേ ക്രോസ്
കടംനല്ലൂര്‍ ഗേറ്റ് ഫ്‌ളൈഓവര്‍
ഹോസ്‌കോട്ടെ ടോള്‍ പ്ലാസ
കെഇബി സര്‍ക്കിള്‍
ഗവണ്‍മെന്റ് ആശുപത്രി, ഹോസ്‌കോട്ട്