AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്

7 Hour Power Cut in Coimbatore: രാവിലെ 9 മണി മുതല്‍ 4 മണി വരെ, 7 മണിക്കൂറാണ് വൈദ്യുതി തടസം നേരിടുക. കോയമ്പത്തൂര്‍, മേട്ടുപ്പാളയം, അന്നൂര്‍, പാസൂര്‍, കുപ്പെപാളയം എന്നീ സബ് സ്റ്റേഷനുകളില്‍ നിന്ന് വൈദ്യുതി വിതരണം ചെയ്യുന്ന പ്രദേശങ്ങളെ ആയിരിക്കും ബാധിക്കാന്‍ പോകുന്നത്.

Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രതീകാത്മക ചിത്രം Image Credit source: WLADIMIR BULGAR/SCIENCE PHOTO LIBRARY/Getty Images
Shiji M K
Shiji M K | Published: 30 Jan 2026 | 09:58 AM

ചെന്നൈ: കോയമ്പത്തൂരില്‍ വൈദ്യുതി മുടങ്ങാന്‍ പോകുന്നു. അറ്റക്കുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി വിതരണത്തില്‍ തടസം നേരിടുന്നത്. ജനുവരി 31 ശനിയാഴ്ച വൈദ്യുതി തടസം ഉണ്ടാകുന്നതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. രാവിലെ 9 മണി മുതല്‍ 4 മണി വരെ, 7 മണിക്കൂറാണ് വൈദ്യുതി തടസം നേരിടുക. കോയമ്പത്തൂര്‍, മേട്ടുപ്പാളയം, അന്നൂര്‍, പാസൂര്‍, കുപ്പെപാളയം എന്നീ സബ് സ്റ്റേഷനുകളില്‍ നിന്ന് വൈദ്യുതി വിതരണം ചെയ്യുന്ന പ്രദേശങ്ങളെ ആയിരിക്കും ബാധിക്കാന്‍ പോകുന്നത്.

കോയമ്പത്തൂരിലെ ഏതെല്ലാം മേഖലകളിലാണ് വൈദ്യുത തടസം നേരിടാന്‍ പോകുന്നതെന്ന് ചുവടെ കൊടുത്തിരിക്കുന്നു.

കോയമ്പത്തൂര്‍-മെയിന്‍

ഗാന്ധിപുരം, സിദ്ധാപുത്തൂര്‍, ദാദാബാദ്, ആവരംപാളയം ഏരിയ, മേട്ടുപ്പാളയം റോഡ്, സര്‍ക്യൂട്ട് ഹൗസ്, എയര്‍ഫോഴ്സ്, ശുക്രവാര്‍പേട്ട്, മരക്കടയ്, രാംനഗര്‍, സായിബാബ കോളനി, ഫ്‌ളവര്‍ മാര്‍ക്കറ്റ്, റേസ് കോഴ്സ്, ശിവാനന്ദ കോളനി, പരിസര പ്രദേശങ്ങള്‍.

പാസൂര്‍ (അന്നൂര്‍ സര്‍ക്കിള്‍)

പാസൂര്‍, പൂശാരിപാളയം, ഇടയാര്‍പാളയം, ചെല്ലന്നൂര്‍, അയിമാപുത്തൂര്‍, ഓട്ടര്‍പാളയം, ജീവ നഗര്‍, അന്നൂര്‍ മേട്ടുപ്പാളയം, മേട്ടുകാടുപുത്തൂര്‍, അമ്മചെട്ടിപാളയം, പുതുപ്പാളയം, പൂളുവപ്പാളയം, പരിസര പ്രദേശങ്ങള്‍.

Also Read: Bengaluru Updates: ബെംഗളൂരുവിൽ നിന്ന് പത്ത് വരി പാത, ദേശീയപാത 44-ൻ്റെ ഇടനാഴി, ഇവിടേക്ക്

മേട്ടുപ്പാളയം

മേട്ടുപ്പാളയം, സിരുമുഖൈ, ആലംകൊമ്പ്, ജടയംപാളയം, തേറമ്പളയം, പരിസര പ്രദേശങ്ങള്‍.

അന്നൂര്‍

അന്നൂര്‍, പടുവമ്പള്ളി, കാഞ്ഞപ്പള്ളി, കാക്കപാളയം, സൊക്കംപാളയം, പരിസര പ്രദേശങ്ങള്‍.

കുപ്പെപാളയം-അന്നൂര്‍ സര്‍ക്കിള്‍

കുപ്പെപാളയം, ഒണ്ണിപ്പാളയം, സികെ പാളയം, കള്ളിപ്പാളയം, കാട്ടാമ്പട്ടി, ചെങ്ങാലിപ്പാളയം, കരിച്ചിപ്പാളയം, വടുഗപാളയം, ദേരുക്കരൈ, മൊണ്ടിഗാലിപുത്തൂര്‍, മൂനുകാട്ടിയൂര്‍, രംഗപ്പഗൗണ്ടന്‍പുത്തൂര്‍, പരിസര പ്രദേശങ്ങള്‍.