Namma Metro: നമ്മ മെട്രോ യാത്രക്കാർ ശ്രദ്ധിക്കുക; പിങ്ക് ലൈനിലെ മൂന്ന് സ്റ്റേഷനുകളുടെ പേര് മാറിയേക്കും

Namma Metro Update Three Pink Line Stations Set for Renaming: പിങ്ക് ലൈനിലെ തവരെക്കരെ, ജെപി നഗര്‍ നാലാം ഘട്ടം, ഐഐഎംബി എന്നീ സ്റ്റേഷനുകളുടെ പേരുകളാണ് മാറ്റാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. താവരക്കരെ സ്റ്റേഷന് സുദ്ദുഗുണ്ടെപാളയ, ജെപി നഗര്‍ നാലാം ഘട്ടത്തിന് എന്‍എസ് പാളയ, ഐഐഎംബി സ്റ്റേഷന് ബിലെകഹള്ളി-ഐഐഎംബി എന്നിങ്ങനെയാണ് പുതിയ പേരുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Namma Metro: നമ്മ മെട്രോ യാത്രക്കാർ ശ്രദ്ധിക്കുക; പിങ്ക് ലൈനിലെ മൂന്ന് സ്റ്റേഷനുകളുടെ പേര് മാറിയേക്കും

പ്രതീകാത്മക ചിത്രം

Published: 

10 Nov 2026 | 06:34 AM

ബെംഗളൂരുവിലെ നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ മൂന്ന് സ്റ്റേഷനുകളുടെ പേര് മാറ്റാന്‍ ജനപ്രതിനിധികളുടെ നീക്കം. യാത്രക്കാര്‍ക്ക് പ്രദേശങ്ങള്‍ തിരിച്ചറിയാന്‍ കൂടുതല്‍ എളുപ്പമാകുന്ന തരത്തില്‍ സ്റ്റേഷനുകള്‍ക്ക് പ്രാദേശിക പേരുകള്‍ നല്‍കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് കര്‍ണാടകയിലെ ജനപ്രതിനിധികള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പിങ്ക് ലൈനിലെ തവരെക്കരെ, ജെപി നഗര്‍ നാലാം ഘട്ടം, ഐഐഎംബി എന്നീ സ്റ്റേഷനുകളുടെ പേരുകളാണ് മാറ്റാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. താവരക്കരെ സ്റ്റേഷന് സുദ്ദുഗുണ്ടെപാളയ, ജെപി നഗര്‍ നാലാം ഘട്ടത്തിന് എന്‍എസ് പാളയ, ഐഐഎംബി സ്റ്റേഷന് ബിലെകഹള്ളി-ഐഐഎംബി എന്നിങ്ങനെയാണ് പുതിയ പേരുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

മൂന്ന് സ്റ്റേഷനുകള്‍ക്കും പുതിയ പേരുകള്‍

ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ സമിതിയാണ് പേര് മാറ്റാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. ഗ്രേറ്റര്‍ ബെംഗളൂരു വികസന മന്ത്രി കെ ഭൈരവ ഗൗഡ, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരും ഇതിന്റെ ഭാഗമാണ്.

പ്രദേശവാസികള്‍ക്ക് പരിചിതമായ സ്ഥലനാമങ്ങള്‍ മെട്രോ സ്റ്റേഷനുകള്‍ക്ക് നല്‍കുന്നതിലൂടെ യാത്രക്കാര്‍ക്കുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാകുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അപേക്ഷ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വഴി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍

നിലവിലുള്ള പേരുകള്‍ക്ക് പകരം പ്രദേശവാസികള്‍ക്ക് കൂടുതല്‍ പരിചിതമായ പേരുകള്‍ നല്‍കണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം. പ്രാദേശിക ചരിത്രവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പരിഗണിച്ചാണ് പേരുമാറ്റ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

Also Read: Namma Metro: ബെംഗളൂരുവിൽ യാത്രക്കാർക്ക് ഇരട്ട തിരിച്ചടി; മെട്രോ വൈകും, വിമാനത്താവള റോഡിൽ 18 മാസത്തെ നിയന്ത്രണം

ഇതിനുമുമ്പ് രാമലിംഗ റെഡ്ഡി മുന്നോട്ടുവെച്ച നിര്‍ദേശത്തില്‍ ജെപി നഗര്‍ നാലാം ഘട്ടത്തിന് എന്‍എസ് പാളയ, തവരെക്കരെയ്ക്ക് എസ്ജി പാളയ, ഡയറി സര്‍ക്കിളിന് ലക്കസന്ദ്ര എന്നിങ്ങനെയായിരുന്നു പേരുകള്‍. സ്റ്റേഷനുകളുടെ പേരുമാറ്റുന്നതിന് മുമ്പ് പ്രദേശവാസികളുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും അഭിപ്രായം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രത്തിന്റെ അനുമതി നിര്‍ണായകം

മെട്രോ സ്റ്റേഷനുകളുടെ പേരുമാറ്റം സംസ്ഥാന സര്‍ക്കാരിന് മാത്രം തീരുമാനിക്കാനാകില്ല. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ പരിശോധനയ്ക്കും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ അംഗീകാരത്തിനും ശേഷമേ പുതിയ പേരുകള്‍ ഔദ്യോഗികമായി നടപ്പാക്കാനാകൂ.

പിങ്ക് ലൈനിലെ സ്റ്റേഷനുകളുടെ പേരുമാറ്റവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം. കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ പുതിയ പേരുകള്‍ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.

English Summary

Karnataka elected representatives have proposed renaming three stations on Bengaluru Namma Metro’s Pink Line. The suggested new names are Suddaguntepalya, NS Palya and Bilekahalli-IIMB. The proposal has been submitted to the Union Ministry for approval.

Loading...
Unable to load recommendations.
Follow Us
ബാക്കിവന്ന ബിരിയാണി ചൂടാക്കി കഴിക്കാറുണ്ടോ? അപകടം പതിയിരിപ്പുണ്ട്!
ആട്ടിൻപാൽ vs പശുവിൻപാൽ: ഏതാണ് കേമൻ?
​വൈകിക്കിട്ടിയ ദീപാവലി സമ്മാനം! മൂന്ന് പ്രീപെയ്ഡ് പ്ലാനുകളുമായി BSNL
ഉറക്കത്തിൽ കൂർക്കം വലിക്കുന്നത് ഹൃദ്രോഗത്തിന്റെ സൂചനയോ?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി