AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Namma Metro: ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് കോളടിച്ചു; ട്രെയിനുകള്‍ക്ക് പുതിയ സമയം

Namma Metro Every 13 Minutes: അടിയന്തര സാഹചര്യങ്ങളില്‍ സര്‍വീസ് നടത്താനായി ഒരു ട്രെയിന്‍ സ്‌പെയറായി വെച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. നവംബര്‍ അവസാനത്തിലാണ് ആറ് കോച്ചുകളുള്ള ട്രെയിന്‍ സെറ്റ് ബിഎംആര്‍സിഎല്ലിന് ലഭിച്ചത്.

Namma Metro: ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് കോളടിച്ചു; ട്രെയിനുകള്‍ക്ക് പുതിയ സമയം
നമ്മ മെട്രോImage Credit source: Social Media
shiji-mk
Shiji M K | Published: 23 Dec 2025 06:53 AM

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് വീണ്ടും സന്തോഷ വാര്‍ത്ത. ഇന്ന് (ഡിസംബര്‍ 23 ചൊവ്വ) മുതല്‍ യെല്ലോ ലൈനില്‍ ഓരോ 13 മിനിറ്റിലും ട്രെയിനുകള്‍ ഓടും. തിങ്കള്‍ മുതല്‍ ശനി വരെയുള്ള തിരക്കേറിയ സമയങ്ങളിലാണ് 13 മിനിറ്റ് വ്യത്യാസത്തില്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. ആറാമത്തെ ട്രെയിനും ലൈനില്‍ സര്‍വീസ് ആരംഭിക്കുന്നതോടെയാണ് കാത്തിരിപ്പ് സമയം 13 മിനിറ്റായി കുറയുന്നത്.

ഞായറാഴ്ചകളില്‍ പീക്ക്-അവര്‍ ഫ്രീക്വന്‍സി 15 മിനിറ്റായി തന്നെ തുടരുമെന്നും ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) വ്യക്തമാക്കി. ബിഎംആര്‍സിഎല്‍ പറയുന്നത് അനുസരിച്ച്, ആര്‍വി റോഡ്, ബൊമ്മസാന്ദ്ര എന്നീ ടെര്‍മിനല്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള ആദ്യത്തെയും അവസാനത്തെയും ട്രെയിന്‍ സമയങ്ങളില്‍ മാറ്റമില്ല.

അടിയന്തര സാഹചര്യങ്ങളില്‍ സര്‍വീസ് നടത്താനായി ഒരു ട്രെയിന്‍ സ്‌പെയറായി വെച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. നവംബര്‍ അവസാനത്തിലാണ് ആറ് കോച്ചുകളുള്ള ട്രെയിന്‍ സെറ്റ് ബിഎംആര്‍സിഎല്ലിന് ലഭിച്ചത്. 1,578 കോടി രൂപയ്ക്ക് 36 ട്രെയിന്‍ സെറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ചൈനയിലെ സിആര്‍ആര്‍സി നാന്‍ജിങ് പുഷെന്‍ കമ്പനി ലിമിറ്റഡുമായി ബിഎംആര്‍സിഎല്‍ ഉപകരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് കീഴില്‍ കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് (ടിആര്‍എസ്എല്‍) ആണ് കോച്ചുകള്‍ നിര്‍മിച്ച് നല്‍കിയത്.

Also Read: Namma Metro: ബെംഗളൂരു മുതല്‍ തുമകുരു വരെ മെട്രോ; ആഹാ യാത്ര ഇനി എന്തെളുപ്പം

19.11 കിലോമീറ്റര്‍ നീളമുള്ള ആര്‍വി റോഡ്-ബൊമ്മസാന്ദ്ര മെട്രോ റെയില്‍ ഓഗസ്റ്റ് 11നാണ് സര്‍വീസിനായി തുറന്നുകൊടുത്തത്. ഇതോടെ യാത്രക്കാരുടെ എണ്ണം പ്രതിദിനം ഒരു ദശലക്ഷത്തിലധികമായി. എന്നാല്‍ ട്രെയിന്‍ കാത്തിരിപ്പ് സമയം നീളുന്നതില്‍ യാത്രക്കാര്‍ അതൃപ്തരാണ്.