Namma Metro: നമ്മ മെട്രോ യെല്ലോ ലൈനില്‍ പുതിയ ‘സ്റ്റോപ്പുകള്‍’; സമയം, സ്റ്റേഷനുകള്‍, ദൂരം എല്ലാ നോക്കിക്കോളൂ
Bengaluru Namma Metro New Bus Stops: സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപമുള്ള ബസ് സ്റ്റോപ്പുകള്‍ ക്രമീകരിക്കുകയാണ് അധികൃതര്‍. വിവിധ മെട്രോ സ്‌റ്റേഷനുകളിലേക്ക് ബസിറങ്ങി വരാന്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു.
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ ഞെട്ടാന്‍ തയാറായിക്കോളൂ. യെല്ലോ ലൈന്‍ രാഷ്ട്രീയ വിദ്യാലയ റോഡിലൂടെ ബൊമ്മസാന്ദ്ര റൂട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കിതാ സന്തോഷ വാര്‍ത്ത. നിരവധി നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സര്‍വീസാണ് നിലവില്‍ നമ്മ മെട്രോ നടത്തുന്നത്. ഈ സ്‌റ്റേഷനുകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനായി പുതിയ ബസ് സ്റ്റോപ്പുകള്‍ നിര്‍മ്മിച്ചു.
സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപമുള്ള ബസ് സ്റ്റോപ്പുകള്‍ ക്രമീകരിക്കുകയാണ് അധികൃതര്‍. വിവിധ മെട്രോ സ്‌റ്റേഷനുകളിലേക്ക് ബസിറങ്ങി വരാന്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതേതുടര്‍ന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും (ബിഎംആര്‍സിഎല്‍) ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും (ബിഎംടിസി) ചേര്‍ന്ന് പുതിയ ബസ് സ്റ്റോപ്പുകള്‍ നിര്‍മ്മിച്ചു. ബസ് സ്റ്റോപ്പില്‍ നിന്നും മെട്രോ സ്‌റ്റേഷനിലേക്കും തിരിച്ചുമുള്ള നടത്ത സമയം കുറയ്ക്കുകയാണ് ലക്ഷ്യം.
പുതിയ ബസ് സ്റ്റോപ്പുകള്‍
- ബയോകോണ്‍ ഹെബ്ബഗോഡി
- ബെരതേന അഗ്രഹാര
- സിംഗസാന്ദ്ര
- ഹോങ്കസാന്ദ്ര
- സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്
- ആര്‍വി റോഡ്
മാറ്റിസ്ഥാപിച്ച ബസ് സ്റ്റോപ്പുകള്‍
മെട്രോ സ്‌റ്റേഷനുകളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതായി ചില ബസ് സ്റ്റോപ്പുകള്‍ മാറ്റിസ്ഥാപിക്കുകയും ചെയ്തു.
- ഇലക്ട്രോണിക് സിറ്റി
- ഹോസ റോഡ്
- രാഗിഗുഡ്ഡ
ഇവയ്ക്ക് മാറ്റമില്ല
- ജയദേവ ആശുപത്രി
- ബിടിഎം ലേഔട്ട്
- ബൊമ്മനഹള്ളി
- കുഡ്ലു ഗേറ്റ്
Also Read: Namma Metro: ബെംഗളൂരുകാര്‍ രണ്ടുംകല്‍പിച്ച് തന്നെ; ഹോസ്‌കോട്ടേയിലേക്ക് നമ്മ മെട്രോ എത്തുന്നു
എത്ര സമയം
ജയദേവ ഹോസ്പിറ്റല്‍ സ്റ്റേഷന്റെ ഏറ്റവും അടുത്തുള്ള ബസ് സ്റ്റോപ്പ് ജയദേവ ഹോസ്പിറ്റല്‍ ബിഎംടിസി ആണ്. വെറും 145 മീറ്റര്‍ അകലെയാണ് (ഏകദേശം 2 മിനിറ്റ് നടക്കണം) ഇത്. മറ്റ് അടുത്തുള്ള സ്റ്റോപ്പുകള്‍ ഇവ
ഈസ്റ്റ് എന്‍ഡ് ജയനഗര- 312 മീറ്റര്‍ (5 മിനിറ്റ് നടത്തം)
ജയനഗര്‍ ഈസ്റ്റ്- 324 മീറ്റര്‍ (5 മിനിറ്റ് നടത്തം)
മൈക്കോ ചെക്ക്പോസ്റ്റ്- 421 മീറ്റര്‍ (6 മിനിറ്റ് നടത്തം)
ഗുരപ്പനപാളയ- 424 മീറ്റര്‍ (6 മിനിറ്റ് നടത്തം)