Bengaluru Stay: ബെംഗളൂരുവില്‍ പോകുന്നവര്‍ ശ്രദ്ധിച്ചോ; കഴുത്തറക്കും ഇവര്‍

Affordable Areas to Stay in Bengaluru: വിദേശികളും ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുള്ളവരും ഒരുപോലെ എത്തുന്ന ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണത്തിനും താമസത്തിനുമായി എത്ര രൂപയാണ് വേണ്ടിവരുന്നതെന്ന് പരിശോധിക്കാം.

Bengaluru Stay: ബെംഗളൂരുവില്‍ പോകുന്നവര്‍ ശ്രദ്ധിച്ചോ; കഴുത്തറക്കും ഇവര്‍

ബെംഗളൂരു

Published: 

26 Feb 2026 | 09:22 AM

ബെംഗളൂരുവില്‍ പോകാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്, അവിടുത്തെ സൗകര്യങ്ങള്‍ തന്നെയാണ് എല്ലാവരെയും ആകര്‍ഷിക്കുന്നത്. ഐടി ഹബ്ബായി അറിയപ്പെടുന്ന ബെംഗളൂരുവിലേക്ക് എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. എന്നാല്‍ നഗരത്തിലെത്തുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാകട്ടെ ജീവിതച്ചെലവും. ഒന്ന് പട്ടിണി കിടക്കണമെങ്കില്‍ പോലും ബെംഗളൂരുവില്‍ പതിനായിരങ്ങള്‍ വേണ്ടിവരും.

വിദേശികളും ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുള്ളവരും ഒരുപോലെ എത്തുന്ന ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണത്തിനും താമസത്തിനുമായി എത്ര രൂപയാണ് വേണ്ടിവരുന്നതെന്ന് പരിശോധിക്കാം.

കോറമംഗലം-ഹോസൂര്‍ റോഡ്

8,000 രൂപ മുതല്‍ 15,000 രൂപ വരെ മാസം വാടക നല്‍കി ഇവിടെ താമസ സൗകര്യം ലഭിക്കും. എന്നാല്‍ ഇത് ഏറ്റവും ചെറിയ തുകയാണ്. ഇത്തരത്തില്‍ കുറഞ്ഞ വാടകയുള്ള ഇടങ്ങളില്‍ സൗകര്യങ്ങള്‍ കുറവായിരിക്കും. ഭക്ഷണത്തിനായി പ്രതിദിനം സ്ട്രീറ്റ് ഫുഡാണെങ്കില്‍ പോലും 250 രൂപയോളം ചെലവഴിക്കേണ്ടതായി വരും.

എംജി റോസ്-ബ്രിഗേഡ് റോഡ്

ഈ പ്രദേശങ്ങളില്‍ 10,000 രൂപ മുതല്‍ 18,000 രൂപ വരെ ഹോട്ടലുകളില്‍ പോലും ഒരു ദിവസത്തേക്ക് വാടക ഉണ്ടായിരിക്കും. ഭക്ഷണത്തിനായും ദിവസം 400 രൂപയെങ്കിലും ചെലവഴിക്കേണ്ടതായി വരും.

Also Read: Bengaluru Life: ബെംഗളൂരുവില്‍ താമസിക്കാന്‍ നല്ലത് ഇവിടങ്ങള്‍; വൈറ്റ്ഫീല്‍ഡില്‍ പോയാല്‍ ‘കടിയേറ്റ്’ ഓടാം

ജെപി നഗര്‍-ഇലക്ട്രോണിക് സിറ്റി

ജെപി നഗറിലും ഇലക്ട്രോണിക് സിറ്റിയിലും വാടക അല്‍പം കൂടുതലാണ്. ഇവിടെ ഒരു ദിവസം കഴിഞ്ഞുപോകാന്‍ തന്നെ 12,000 രൂപയും അതിന് മുകളിലും വേണ്ടി വരും. എന്നാല്‍ ഇതിലും താഴെ വാടകയുള്ള താമസ സ്ഥലങ്ങള്‍ ചിലപ്പോള്‍ ലഭിക്കാനിടയുണ്ട്. ഐടി പാര്‍ക്ക് ആയതിനാല്‍ തന്നെ കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

ബനശങ്കരി-തിന്ദു

ഇവിടെ അല്‍പം വാടക കുറവാണ് 12,000 രൂപയ്ക്കുള്ളില്‍ നിരക്കില്‍ വാടകയ്ക്ക് താമസസ്ഥലം കിട്ടിയേക്കാം. 300 രൂപയെങ്കിലും ഭക്ഷണത്തിനായി ചിലപ്പോള്‍ പ്രതിദിനം ചെലവഴിക്കേണ്ടതായി വരും.

Loading...
Unable to load recommendations.
Follow Us
Related Stories
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരതിന് ഒടുക്കത്തെ സ്പീഡ്; 55 മിനിറ്റില്‍ ഒതുക്കിയിലേക്ക് യാത്ര
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ