Bengaluru-Pune Expressway: 7 മണിക്കൂറില്‍ ബെംഗളൂരു-പൂനെ യാത്ര തീരും; എക്‌സ്പ്രസ് വേ ഉണ്ടല്ലോ, വേഗത്തില്‍ പോകാന്‍

Bengaluru Pune Expressway Big Update Travel Time Drops to 7 Hours: ഒരു മാസത്തിനുള്ളില്‍ ബെംഗളൂരു-പൂനെ എക്‌സ്പ്രസ് വേയ്ക്ക് അംഗീകാരം ലഭിക്കുമെന്നാണ് വിവരം. അംഗീകാരം ലഭിക്കുന്നതിന് പിന്നാലെ പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. ശേഷം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും അധികൃതര്‍.

Bengaluru-Pune Expressway: 7 മണിക്കൂറില്‍ ബെംഗളൂരു-പൂനെ യാത്ര തീരും; എക്‌സ്പ്രസ് വേ ഉണ്ടല്ലോ, വേഗത്തില്‍ പോകാന്‍

പ്രതീകാത്മക ചിത്രം

Updated On: 

15 Apr 2026 | 01:52 PM

പൂനെയ്ക്കും ബെംഗളൂരുവിനും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കാനായി പുതിയ എക്‌സ്പ്രസ് വേ വരികയായി. ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേയ്ക്കുള്ള അംഗീകാരം വൈകാതെ ലഭിക്കുമെന്നാണ് വിവരം. രാജ്യത്തുടനീളമുള്ള 25 ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേകളില്‍ ഒന്നാണ് ബെംഗളൂരു-പൂനെ. പദ്ധതിക്ക് അനുമതി നല്‍കുന്നതിനുള്ള അവസാനഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഒരു മാസത്തിനുള്ളില്‍ ബെംഗളൂരു-പൂനെ എക്‌സ്പ്രസ് വേയ്ക്ക് അംഗീകാരം ലഭിക്കുമെന്നാണ് വിവരം. അംഗീകാരം ലഭിക്കുന്നതിന് പിന്നാലെ പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. ശേഷം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും അധികൃതര്‍.

യാത്രാ സമയം കുറയും

ദേശീയപാത 48 വഴി ബെംഗളൂരു മുതല്‍ പൂനെ വരെ എത്തണമെങ്കില്‍ നിലവില്‍ ഏകദേശം 14 മുതല്‍ 15 മണിക്കൂര്‍ വരെ സമയമെടുക്കും. ഇതിന് പുറമെ ഗതാഗതക്കുരുക്ക്, ഇടുങ്ങിയ റോഡ്, മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ യാത്രാ സമയം പിന്നെയും ദീര്‍ഘിപ്പിച്ചേക്കാം. പുതിയ എക്‌സ്പ്രസ് വേ യാത്രാസമയം ഏഴ് മണിക്കൂറാക്കി കുറയ്ക്കുമെന്നും വേഗതയേറിയതും കാര്യക്ഷമവുമായ യാത്രാമാര്‍ഗം നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.

ഏതുവഴി കടന്നുപോകും?

മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് നിര്‍ദിഷ്ട പാതയുടെ ഉദ്ദേശം. മഹാരാഷ്ട്രയിലെ സത്താറ, സാംഗ്ലി തുടങ്ങിയ ജില്ലകളിലൂടെ കടന്നുപോകുന്ന ഹൈവേ ബെലഗാവി വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കും. അവിടെ നിന്നും ബാഗല്‍കോട്ട്, ഗഡാഗ്, വിജയനഗര്‍, ദാവന്‍ഗരെ, ചിത്രദുര്‍ഗ, തുംകൂര്‍ എന്നിവിടങ്ങളിലൂടെ ബെംഗളൂരുവില്‍ എത്തിച്ചേരും.

Also Read: Bengaluru Vande Bharat: 18 മണിക്കൂറൊക്കെ പണ്ട്, ബെംഗളൂരു യാത്ര കണ്‍ചിമ്മും വേഗത്തില്‍; ഈ ട്രെയിന്‍ കയറിക്കോളൂ

മാത്രമല്ല, കാഞ്ചലെ-ഖൊപെഗാവിലെ റിങ് റോഡ് എക്‌സ്പ്രസ് വേയുമായി ഇതിനെ സംയോജിപ്പിക്കാനും പദ്ധതിയുണ്ട്. മുംബൈ-പൂനെ-ബെംഗളൂരു വ്യാവസായിക ഇടനാഴി വളര്‍ത്തുന്നതിലും, ചരക്കുകളുടെ സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിലും ഈ പാതയ്ക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചേക്കും.

എത്ര ചെലവ് വരും?

ഏകദേശം 700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും ഈ പാത. ആറുവരി പാതയായി നിര്‍മിക്കുന്ന എക്‌സ്പ്രസ് വേ, ചിലഭാഗങ്ങളില്‍ എട്ടുവരിപാതയാക്കാനും ആലോചനയുണ്ട്. 45,000 കോടി മുതല്‍ 50,000 കോടി രൂപ വരെയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഏകദേശം 20,000 ഏക്കര്‍ ഭൂമിയും ആവശ്യമാണ്.

 

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ