AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Vande Bharat: 18 മണിക്കൂറൊക്കെ പണ്ട്, ബെംഗളൂരു യാത്ര കണ്‍ചിമ്മും വേഗത്തില്‍; ഈ ട്രെയിന്‍ കയറിക്കോളൂ

Vande Bharat Sleeper Train to Cut Pune–Bengaluru Travel to 13 Hours: ഉദ്യാന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ ഏകദേശം 18 മണിക്കൂറും 15 മിനിറ്റും എടുത്താണ് നിലവില്‍ പൂനെ-ബെംഗളൂരു യാത്ര പൂര്‍ത്തിയാക്കുന്നത്. കോയമ്പത്തൂര്‍ എക്‌സ്പ്രസിന് 19 മണിക്കൂര്‍ 20 മിനിറ്റും യാത്രയ്ക്കായി വേണം. എന്നാല്‍ പുതിയ വന്ദേ ഭാരതിന്റെ വരവ് യാത്രാ സമയം ഏകദേശം 5 മണിക്കൂര്‍ വരെ കുറയ്ക്കും.

Bengaluru Vande Bharat: 18 മണിക്കൂറൊക്കെ പണ്ട്, ബെംഗളൂരു യാത്ര കണ്‍ചിമ്മും വേഗത്തില്‍; ഈ ട്രെയിന്‍ കയറിക്കോളൂ
വന്ദേ ഭാരത് സ്ലീപ്പര്‍Image Credit source: PTI
Shiji M K
Shiji M K | Updated On: 14 Apr 2026 | 11:21 AM

മുംബൈയില്‍ നിന്നും ബെംഗളൂരുവിലേക്ക് കുതിക്കാന്‍ തയാറെടുക്കുകയാണ് പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍. മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ ദുരിതത്തിന് ഒരു പരിധിവരെ ആശ്വാസമാകും. പുതിയ ട്രെയിന്‍ ഈ റൂട്ടിലെ യാത്രാ സമയം ഏകദേശം 13 മണിക്കൂറാക്കി കുറയും. വേഗതയേറിയതും വളരെ സുഖകരവുമായ യാത്രയായിരിക്കും ഈ ട്രെയിന്‍ ലഭ്യമാക്കുക എന്നാണ് വിവരം.

പൂനെ-ബെംഗളൂരു വന്ദേ ഭാരത്

പൂനെ മുതല്‍ ബെംഗളൂരു വരെയായിരിക്കും ഈ ട്രെയിനിന്റെ സഞ്ചാരം. പൂനെ, സോളാപൂര്‍, വാഡി എന്നിവയുള്‍പ്പെടെയുള്ള പ്രധാന സ്റ്റേഷനുകളില്‍ ഈ ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കും. രാത്രി യാത്ര ലക്ഷ്യമിട്ടാണ് ട്രെയിനിന്റെ വരവ്. കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനല്‍സിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിന്‍ കര്‍ണാടകയുടെ പ്രധാന ഭാഗങ്ങളിലൂടെ കടന്നുപോകും. തുമകുരു, ദാവണഗരെ, ഹാവേരി, ഹുബ്ബള്ളി-ധാര്‍വാഡ്, ബെലഗാവി വഴി വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് അപ്‌ഗ്രേഡ് ചെയ്‌തേക്കാം.

16 കോച്ചുള്ള ട്രെയിന്‍

ഉദ്യാന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ ഏകദേശം 18 മണിക്കൂറും 15 മിനിറ്റും എടുത്താണ് നിലവില്‍ പൂനെ-ബെംഗളൂരു യാത്ര പൂര്‍ത്തിയാക്കുന്നത്. കോയമ്പത്തൂര്‍ എക്‌സ്പ്രസിന് 19 മണിക്കൂര്‍ 20 മിനിറ്റും യാത്രയ്ക്കായി വേണം. എന്നാല്‍ പുതിയ വന്ദേ ഭാരതിന്റെ വരവ് യാത്രാ സമയം ഏകദേശം 5 മണിക്കൂര്‍ വരെ കുറയ്ക്കും.

Also Read: Namma Metro: നമ്മ മെട്രോ സര്‍വീസുകള്‍ ഇനി പുലര്‍ച്ചെ വരെ; വീട്ടിലെത്താന്‍ വിഷമം വേണ്ട

ആഴ്ചയില്‍ ആറ് ദിവസമായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. ഒരു ദിവസം അറ്റക്കുറ്റപ്പണികള്‍ക്കായി മാറ്റിവെക്കും. മുംബൈയില്‍ നിന്ന് ബെംഗളൂരുവില്‍ നിന്നും രാത്രി 9 മണിയോടെ പുറപ്പെടുന്ന രണ്ട് ട്രെയിന്‍ സെറ്റുകള്‍ പുറത്തിറക്കാനാണ് റെയില്‍വേയുടെ നീക്കം. എസി ത്രീ ടയര്‍, എസി ടു ടയര്‍, എസി ഫാസ്റ്റ് ക്ലാസ് കോച്ചുകള്‍ ഉള്‍പ്പെടെ 16 കോച്ചുകള്‍ ഉണ്ടായിരിക്കും. 800 ലധികം ബെര്‍ത്തുകളും ഇതില്‍ ഉള്‍പ്പെടും.

Follow Us