Bengaluru Shopping Guide: ബെംഗളൂരുവില്‍ എവിടെ നിന്ന് കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ വാങ്ങാം; ഈ മാര്‍ക്കറ്റുകള്‍ അറിയാതെ പോകരുത്!

Bengaluru Shopping Don’t Miss These 7 Markets for Cheap Deals: വിലകൂടിയ മാളുകള്‍ക്കും ഷോപ്പിങ് സ്‌പോട്ടുകള്‍ക്കും പുറമെ കുറഞ്ഞ ബജറ്റില്‍ ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ചെരുപ്പുകള്‍ തുടങ്ങി എല്ലാം കിട്ടുന്ന ധാരാളം മാര്‍ക്കറ്റുകളും ബെംഗളൂരുവിലുണ്ട്. വിലപേശാന്‍ അറിയുന്നവരാണെങ്കില്‍ കുറഞ്ഞ വിലയ്ക്ക് ധാരാളം സാധനങ്ങള്‍ ഇവിടെ നിന്ന് നിങ്ങള്‍ക്ക് വാങ്ങിക്കാനാകും.

Bengaluru Shopping Guide: ബെംഗളൂരുവില്‍ എവിടെ നിന്ന് കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ വാങ്ങാം; ഈ മാര്‍ക്കറ്റുകള്‍ അറിയാതെ പോകരുത്!

പ്രതീകാത്മക ചിത്രം

Published: 

04 Aug 2026 | 11:08 AM

രാജ്യത്തെ പ്രമുഖ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ഐടി ഹബ്ബ് എന്നതിന് ഉപരി ഷോപ്പിങിനും ഏറെ പ്രശസ്തമാണ് ഈ നഗരം. വിലകൂടിയ മാളുകള്‍ക്കും ഷോപ്പിങ് സ്‌പോട്ടുകള്‍ക്കും പുറമെ കുറഞ്ഞ ബജറ്റില്‍ ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ചെരുപ്പുകള്‍ തുടങ്ങി എല്ലാം കിട്ടുന്ന ധാരാളം മാര്‍ക്കറ്റുകളും ബെംഗളൂരുവിലുണ്ട്. വിലപേശാന്‍ അറിയുന്നവരാണെങ്കില്‍ കുറഞ്ഞ വിലയ്ക്ക് ധാരാളം സാധനങ്ങള്‍ ഇവിടെ നിന്ന് നിങ്ങള്‍ക്ക് വാങ്ങിക്കാനാകും. ബെംഗളൂരുവിലെത്തിയാല്‍ എവിടെ നിന്നെല്ലാം ബജറ്റ് ഷോപ്പിങ് നടത്താമെന്ന് അറിഞ്ഞാലോ?

ചിക്ക്‌പേട്ട്

ബജറ്റ് വിലയില്‍ വസ്ത്രങ്ങളും മറ്റ് ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങളും വാങ്ങാന്‍ ബെംഗളൂരുവിലെ ചിക്ക്‌പേട്ടിലേക്ക് എത്തിയാല്‍ മതി. സാരികള്‍, കോട്ടണ്‍ വസ്ത്രങ്ങള്‍, ഡ്രസ് മെറ്റീരിയലുകള്‍, ലെഹങ്കകള്‍, ഫാഷന്‍ ആക്‌സസറികള്‍, ആഭരണങ്ങള്‍ തുടങ്ങി എന്തും ഇവിടെ ലഭിക്കും. ഇവിടെ ധാരാളം മൊത്തവ്യാപാര കേന്ദ്രങ്ങള്‍ ഉണ്ടായതുകൊണ്ട് തന്നെ എല്ലാ കടകളിലെയും സാധനങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്ത് നോക്കിയതിന് ശേഷം വാങ്ങിക്കുന്നതാണ് നല്ലത്.

കെആര്‍ മാര്‍ക്കറ്റ്

പഴം, പച്ചക്കറികള്‍, പൂക്കള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ സാധനങ്ങളെല്ലാം വളരെ കുറഞ്ഞ വിലയില്‍ കെആര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കാവുന്നതാണ്. ഫ്രഷായ സാധനങ്ങള്‍ വാങ്ങിക്കാന്‍ ഇവിടെയാണ് ബെസ്റ്റ്. ധാരാളം കടകള്‍ ഉണ്ടായതുകൊണ്ട് സാധനങ്ങള്‍ തീര്‍ന്നുപോകുമെന്ന ഭയവും വേണ്ട.

അവന്യൂ റോഡ്

പുസ്തകങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍ എന്നിവ ആവശ്യമായിട്ടുള്ളവര്‍ക്ക് അവന്യൂ റോഡിലേക്ക് പോകാവുന്നതാണ്. പുതിയ പുസ്തകങ്ങള്‍ കൂടാതെ ഇവിടെ നിന്നും ഉപയോഗിച്ച പുസ്തകങ്ങളും വാങ്ങിക്കാം. നോട്ട്ബുക്കുകള്‍, പേനകള്‍, മറ്റ് സ്റ്റേഷനറി സാധനങ്ങള്‍ എന്നിവയും ലഭിക്കുന്നതാണ്. വിദ്യാര്‍ഥികള്‍ക്കും പുസ്തകപ്രേമികള്‍ക്കും ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് പറയാം.

ജയനഗര്‍ ഫോര്‍ത്ത് ബ്ലോക്ക്

വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആക്‌സസറികള്‍, ഹോം ഡെക്കര്‍ ഉത്പന്നങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയ സാധനങ്ങളാണ് ജയനഗറിലുള്ളത്. ചെറിയ കടകളും സ്ട്രീറ്റ് ഷോപ്പുകളും ഉള്‍പ്പെടെ നിരവധി ഓപ്ഷനുകള്‍ ഇവിടെ ലഭ്യമാണ്. വില കുറഞ്ഞ സാധനങ്ങള്‍ക്കായി ഒന്നിലധികം കടകളെ ആശ്രയിക്കാവുന്നതാണ്.

മല്ലേശ്വരം മാര്‍ക്കറ്റ്

ബെംഗളൂരുവിന്റെ പരമ്പരാഗത രുചി ആസ്വദിക്കണമെങ്കില്‍ മല്ലേശ്വരം മാര്‍ക്കറ്റിലേക്ക് പോകണം. പൂക്കള്‍, പഴം, പച്ചക്കറികള്‍, വസ്ത്രങ്ങള്‍, ആക്‌സസറികള്‍ തുടങ്ങിയ സാധനങ്ങളും ഇവിടെ ലഭിക്കുന്നതാണ്. ബെംഗളൂരുവിലെ ഒരു പ്രാദേശിക മാര്‍ക്കറ്റ് കൂടിയാണിത്.

Also Read: Namma Metro: നമ്മ മെട്രോ ബ്ലൂ ലൈന്‍ ഉടന്‍ തുറക്കും; ഒക്ടബോറില്‍ ട്രയല്‍ റണ്‍

ശിവാജി നഗര്‍

വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങള്‍ തുടങ്ങിയവ നിങ്ങളുടെ ബജറ്റില്‍ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്. വിവിധ തരത്തിലുള്ള കടകള്‍ ഉള്ളതിനാല്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം.

നാഷണല്‍ മാര്‍ക്കറ്റ്

ഗാന്ധിനഗറിലാണ് നാഷണല്‍ മാര്‍ക്കറ്റ്. മൊബൈല്‍ ആക്‌സസറികള്‍, മറ്റ് ഗാഡ്ജറ്റുകള്‍, ചെരുപ്പുകള്‍, കാഷ്വല്‍ വസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ ലഭിക്കും. എന്നാല്‍ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ കിട്ടാനുള്ള സാധ്യതയും കൂടുതലാണ്, അതിനാല്‍ നന്നായി പരിശോധിച്ചതിന് ശേഷം മാത്രം സാധനങ്ങള്‍ വാങ്ങിക്കുക.

കൊമേഴ്‌സ്യല്‍ സ്ട്രീറ്റ്

വസ്ത്രങ്ങള്‍, ഫാഷന്‍ ആക്‌സസറികള്‍, ചെരുപ്പുകള്‍ തുടങ്ങിയവയ്ക്ക് ബെസ്റ്റ് സ്‌പോട്ടാണ് കൊമേഴ്‌സ്യല്‍ സ്ട്രീറ്റ്. വസ്ത്രങ്ങളും ആക്‌സസറികളും വാങ്ങുമ്പോള്‍ നന്നായി വിലപേശിയാല്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.

English Summary

Bengaluru has several markets where you can shop for clothes, books, groceries, accessories and more at affordable prices. From Chickpet and KR Market to Avenue Road and Commercial Street, these budget-friendly spots are worth exploring.

Follow Us
Related Stories
വിവാദ പരാമർശം, ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ
Chennai Anna Salai Elevated Corridor: സൈദാപ്പേട്ട് യാത്ര വെറും 5 മിനിറ്റില്‍; ചെന്നൈ അണ്ണാ ശാലൈ എലിവേറ്റഡ് ഇടനാഴി തുറക്കുന്നു
By Election Result:: ബാങ്കിപ്പൂരിൽ പ്രശാന്ത് കിഷോറിന് വിജയം; മഞ്ചൽപൂരിൽ ബി.ജെ.പിയും ദാതിയയിൽ കോൺഗ്രസും
പുത്തൻ ട്രാക്കുകൾ, പാലങ്ങൾ, തുരങ്കങ്ങൾ! അ‌തിർത്തിയിൽ 45000 കോടിയുടെ റെയിൽവേ പദ്ധതികളുമായി ഇന്ത്യ
Railway Update : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സ്റ്റേഷനിലേക്ക് ഇപ്പോ പോകണ്ട! ബെംഗളൂരുവിലേക്കുള്ള ട്രെയിൻ നാലര മണിക്കൂർ ലേറ്റാണ്
Accident News: ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു! കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
മഴയത്ത് ടെറസ് ലീക്ക് ആവുന്നുണ്ടോ? പരിഹാരമിതാ
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ