Namma Metro: സില്‍ക്ക് ബോര്‍ഡില്‍ എലിവേറ്റഡ് പാത; തിക്കില്ല തിരക്കില്ല, യാത്ര ഇനിയെന്തെളുപ്പും

Silk Board Elevated Walkway with Travelator to Ease Metro Commute: 59 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണത്തിന്റെ ഭാഗമായി ബിഎംആര്‍സിഎല്‍ ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 5 നകം ടെന്‍ഡറുകള്‍ സമര്‍പ്പിക്കണം. കരാര്‍ ഏറ്റെടുത്തുകഴിഞ്ഞാല്‍ ഒമ്പത് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയേക്കും. പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

Namma Metro: സില്‍ക്ക് ബോര്‍ഡില്‍ എലിവേറ്റഡ് പാത; തിക്കില്ല തിരക്കില്ല, യാത്ര ഇനിയെന്തെളുപ്പും

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 28 Apr 2026 | 03:03 PM

ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ യാത്രക്കാര്‍ക്കായി കൊണ്ടുവരാന്‍ പോകുന്നത് പുതിയ എലിവേറ്റഡ് കാല്‍നടപ്പാത. സില്‍ക്ക് ബോര്‍ഡ് ജങ്ഷനില്‍ മെട്രോ യാത്രക്കാര്‍ക്കായി എലിവേറ്റഡ് വാക്‌വേ നിര്‍മിക്കാനാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പദ്ധതിയിടുന്നത്. ബൊമ്മസാന്ദ്രയെയും ആര്‍വി റോഡിനെയും ബന്ധിപ്പിച്ച് ഏകദേശം 250 മീറ്റര്‍ നീളത്തിലായിരിക്കും ഈ പാതയെന്നാണ് വിവരം.

മാത്രമല്ല, ബൊമ്മസാന്ദ്രയ്ക്കും ആര്‍വി റോഡിനും ഇടയിലുള്ള യെല്ലോ ലൈനിനെയും ഔട്ടര്‍ റിങ് റോഡില്‍ വരാനിരിക്കുന്ന ബ്ലൂ ലൈനിനെയും പാത ബന്ധിപ്പിക്കുന്നതാണ്. നിലവില്‍ ഈ രണ്ട് ലൈനുകള്‍ക്കിടയില്‍ ഇന്റര്‍ചേഞ്ച് ഇല്ലാത്തത് സില്‍ക്ക് ബോര്‍ഡിലെ യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്.

ട്രാവലേറ്റര്‍ സൗകര്യമുണ്ടാകും

മജസ്റ്റിക്, എംജി റോഡ് പോലുള്ള പ്രധാന ഇഞ്ചര്‍ചേഞ്ച് ഹബ്ബുകളില്‍ നിന്ന് വ്യത്യസ്തമായി നൂതനമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തികൊണ്ടാണ് എലിവേറ്റഡ് പാതയൊരുക്കുന്നത്. ഇവിടെ ട്രാവലേറ്റര്‍ സൗകര്യമുണ്ടാകുന്നതാണ്. നമ്മ മെട്രോ മെട്രോ ശൃംഖലയിലെ ആദ്യ ട്രാവലേറ്റര്‍ വരാന്‍ പോകുന്നുവെന്ന പ്രത്യേക കൂടിയുണ്ട് ഈ പാതയ്ക്ക്. വിമാനത്താവളങ്ങളില്‍ കാണുന്നത് പോലെ നീളത്തില്‍ സഞ്ചരിക്കുന്ന ട്രാവലേറ്ററുകള്‍ നമ്മ മെട്രോ യാത്രക്കാര്‍ക്ക് പുതിയ അനുഭവം നല്‍കുമെന്ന കാര്യം ഉറപ്പാണ്.

Also Read: Bengaluru STRR: ഇനി കാത്തിരിപ്പില്ല! ബെംഗളൂരു STRR പാത തുറക്കാന്‍ പോകുന്നു

ടെന്‍ഡര്‍ ക്ഷണിച്ചു

59 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണത്തിന്റെ ഭാഗമായി ബിഎംആര്‍സിഎല്‍ ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 5 നകം ടെന്‍ഡറുകള്‍ സമര്‍പ്പിക്കണം. കരാര്‍ ഏറ്റെടുത്തുകഴിഞ്ഞാല്‍ ഒമ്പത് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയേക്കും. പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

അറിഞ്ഞിരിക്കാം

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം