Bengaluru Train: 2 മണിക്കൂറില്‍ ബെംഗളൂരുവില്‍ എത്തിയാലോ? ഈ ട്രെയിന്‍ റെഡിയാണ്‌

High-Speed Bengaluru Davanagere Railway Construction Update: ബെംഗളൂരു-തുംകൂര്‍-ചിത്രദുര്‍ഗ-ദാവണരെഗെ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാതയുടെ നിര്‍മാണം 2027 ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.

Bengaluru Train: 2 മണിക്കൂറില്‍ ബെംഗളൂരുവില്‍ എത്തിയാലോ? ഈ ട്രെയിന്‍ റെഡിയാണ്‌

പ്രതീകാത്മക ചിത്രം

Published: 

28 Feb 2026 | 08:12 AM

ബെംഗളൂരു: കര്‍ണാടകയിലെ ട്രെയിന്‍ യാത്രക്കാര്‍ക്കിത് നല്ലകാലമാണ്. ബെംഗളൂരുവിലേക്ക് പോകുന്നവര്‍ക്ക് വീണ്ടും സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ബെംഗളൂരുവിനും ദാവണഗെരെയ്ക്കും ഇടയിലുള്ള റെയില്‍വേ ലൈനിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വെറും രണ്ട് മണിക്കൂറില്‍ യാത്ര പൂര്‍ത്തിയാക്കാനാകും.

മധ്യ കര്‍ണാടകയിലെ ജനങ്ങളുടെ യാത്രാദുരിതം പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ശമിക്കും. ബെംഗളൂരു-തുംകൂര്‍-ചിത്രദുര്‍ഗ-ദാവണരെഗെ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാതയുടെ നിര്‍മാണം 2027 ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.

ദാവണഗെരെയില്‍ ബെംഗളൂരുവിലേക്ക് 264 കിലോമീറ്ററാണ് ദൂരം. നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് 4 മണിക്കൂറും 15 മിനിറ്റും വേണം സര്‍വീസ് പൂര്‍ത്തിയാക്കാന്‍. എന്നാല്‍ പുതിയ പാതയില്‍ സര്‍വീസ് നടത്താന്‍ പോകുന്ന ട്രെയിനുകള്‍ക്ക് യാത്രയ്ക്കായി വെറും രണ്ടര മണിക്കൂര്‍ സമയമേ വേണ്ടിവരൂ.

ഈ മേഖലയില്‍ ആളുകള്‍ ബസ്സിനേക്കാള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. അതിനാല്‍ തന്നെ പദ്ധതിയുടെ ഉദ്ഘാടനത്തോടെ മധ്യ കര്‍ണാടകയുടെ തലവര തന്നെ മാറും. വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ സ്വാധീനം ചെലുത്താനും പാതയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Also Read: Chennai-Bengaluru Expressway: ചെന്നൈയില്‍ നിന്ന് ബെംഗളൂരുവില്‍ എത്താന്‍ 2 മണിക്കൂര്‍; യാത്ര ഇനി ഈസി

റെയില്‍വേ പാത പൂര്‍ത്തിയാകുന്നത് ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് സൗകര്യ പ്രദമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി വി സോമണ്ണ പറഞ്ഞു. ദാവണഗെരെ ജില്ലയിലെ തോലാഹുനാസില്‍ നിന്ന് ചിത്രദുര്‍ഗയിലേക്കും തുംകൂരിലേക്കും ഉള്ള നേരിട്ടുള്ള റെയില്‍പാതയുടെ പ്രവൃത്തി പരിശോധിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദാവണഗെരെയില്‍ പാതയുമായി ബന്ധപ്പെട്ട ഒട്ടേറെ ജോലികള്‍ പൂര്‍ത്തിയായതായാണ് വിവരം. എന്നാല്‍ ചിത്രദുര്‍ഗയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. മാര്‍ച്ച് 31 നകം ഈ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ