AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Weather: ഇനിയല്‍പം മഴയാകാം…ദേ സമ്മതിക്കില്ലെന്ന് വെയില്‍; ബെംഗളൂരു നിവാസികള്‍ പെട്ടു

Bengaluru Heat Alert on February 26 Thursday: നഗരത്തിലെ കാലാവസ്ഥ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസവും മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും, കാര്യമായ മഴ ലഭിച്ചില്ല. കര്‍ണാടകയില്‍ ഒന്നാകെ മഴയ്ക്കുള്ള സാധ്യതയാണ് നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Bengaluru Weather: ഇനിയല്‍പം മഴയാകാം…ദേ സമ്മതിക്കില്ലെന്ന് വെയില്‍; ബെംഗളൂരു നിവാസികള്‍ പെട്ടു
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 25 Feb 2026 | 09:32 PM

ബെംഗളൂരു: മഴയില്‍ നനയാന്‍ ബെംഗളൂരു നിവാസികള്‍ക്ക് അവസരം. നഗരത്തില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എങ്കിലും ചൂടിന് കുറവൊന്നും ഉണ്ടാകില്ല. പരമാവധി താപനില 30 ഡിഗ്രി സെല്‍ഷ്യസായിരിക്കും. കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസില്‍ തുടരാനാണ് സാധ്യത. രാവിലെകളില്‍ മൂടല്‍മഞ്ഞ് രൂക്ഷമാകാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നുണ്ട്.

നഗരത്തിലെ കാലാവസ്ഥ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസവും മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും, കാര്യമായ മഴ ലഭിച്ചില്ല. കര്‍ണാടകയില്‍ ഒന്നാകെ മഴയ്ക്കുള്ള സാധ്യതയാണ് നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത് ഏഴ് ദിവസത്തേക്ക് എപ്പോള്‍ വേണമെങ്കിലും മഴയുണ്ടാകാം.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകാനിടയുണ്ട്, അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കലബുറഗി, കൊപ്പല്‍, ഗദഗ് എന്നിവിടങ്ങളിലാണ് ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്.

അതേസമയം, മാര്‍ച്ചോടെ നഗരത്തില്‍ കനത്ത ചൂട് അനുഭവപ്പെടും. താപനില ദിനംപ്രതി വര്‍ധിക്കുകയാണ്. കൊപ്പല്‍, റായ്ച്ചൂര്‍, കാര്‍വാര്‍, ചിത്രദുര്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കഠിനമായ വേനല്‍ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Also Read: Bengaluru Weather: ചുട്ടുപൊള്ളും ബെംഗളൂരു വിട്ട് ഓടിക്കോ; കനത്ത ചൂടാണ് മക്കളേ

ഇന്നത്തെ താപനില

ബെംഗളൂരു- 30-19
മംഗളൂരു- 31-24
ശിവ- 33-19
ബെല്‍ഗ- 32-18
മൈസൂര്‍- 32-20
മാണ്ഡ്യ- 32-20
മടിക്കേരി- 28-18
രാമനഗര- 32-20
ഹാസന്‍- 30-18
ചാമരാജനഗര്‍- 31-19
ചെറുബള്ളാപുരം- 29-18

 

 

Follow Us