Bengaluru Train: തിരക്ക് നിയന്ത്രിക്കാന്‍ പുതിയ ട്രെയിന്‍; ബെംഗളൂരു യാത്ര എന്തെളുപ്പം!
Bengaluru to Mumbai Single Trip Train: ആകെ 19 കോട്ടുകളാണ് ട്രെയിനിനുള്ളത്. ഇതില്‍ 15 എണ്ണം ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളും 2 എണ്ണം എസ്എല്‍ആര്‍ കോച്ചുകളുമായിരിക്കും. റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന ട്രെയിന്‍ കൂടിയാണിത്.
ബെംഗളൂരു: യാത്രക്കാരുടെ അധിക തിരക്ക് നിയന്ത്രിക്കാനായി ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് വണ്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്. മാര്‍ച്ച് 1 മുതല്‍ ആരംഭിച്ച ഈ സര്‍വ്വീസ് ബെംഗളൂരു സര്‍ എം. വിശ്വേശ്വരയ്യ ടെര്‍മിനല്‍ (എസ്എംവിടി) സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് മുംബൈയിലെ ലോകമാന്യ തിലക് ടെര്‍മിനലില്‍ അവസാനിക്കും. ഇതുവഴി ബെംഗളൂരു-മുംബൈ യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ.
ട്രെയിന്‍ നമ്പര്‍ 06541 എസ്എംവിടി ബെംഗളൂരു എല്‍ടിടി വണ്‍ വേ റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍ ഞയാറാഴ്ച വൈകിട്ട് 7.30 ന് പുറപ്പെട്ട് അടുത്ത ദിവസം അതായത് തിങ്കളാഴ്ച രാത്രി 11.30ന് മുംബൈയിലെ എല്‍ടിടി സ്റ്റേഷനില്‍ എത്തിച്ചേരും.
എവിടെയെല്ലാം സ്റ്റോപ്പുണ്ടാകും?
പുതുതായി പ്രഖ്യാപിച്ച ഈ ട്രെയിനിന് ചിക്കബനാവര, തുംകൂര്‍, അര്‍സികെരെ, ബീരൂര്‍, ദാവന്‍ഗെരെ, ഹരിഹര്‍, എസ്എംഎം ഹവേരി, എസ്എസ്എസ് ഹുബ്ലി, ധാര്‍വാഡ്, ലോണ്ട, ബെല്‍ഗാം, ഘടപ്രഭ, മിറാജ്, സാംഗ്ലി, കരാഡ്, സതാര, പൂനെ, ലോണാവാല, കല്യാണ്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടായിരിക്കും.
ആകെ 19 കോട്ടുകളാണ് ട്രെയിനിനുള്ളത്. ഇതില്‍ 15 എണ്ണം ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളും 2 എണ്ണം എസ്എല്‍ആര്‍ കോച്ചുകളുമായിരിക്കും. റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന ട്രെയിന്‍ കൂടിയാണിത്. റെയില്‍വണ്‍ ആപ്പ് വഴിയോ സ്‌റ്റേഷന്‍ കൗണ്ടറില്‍ നിന്നോ നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്.
Also Read: Bengaluru Train: ബെംഗളൂരു ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത; സംഗതി കളറാകും
അതേസമയം, ഈ രണ്ട് നഗരങ്ങളെയും ബന്ധിപ്പിച്ച് പ്രതിദിന സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാല്‍ ഇത് പരിഗണിക്കാതെ ഹോളിക്ക് മുന്നോടിയായി സിംഗിള്‍ ട്രിപ്പ് മാത്രമാണ് റെയില്‍വേ പ്രഖ്യാപിച്ചത്. 28 മണിക്കൂറും 30 മിനിറ്റുമെടുത്താകും നിലവില്‍ പ്രഖ്യാപിച്ച ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കുക.