AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru Train: ബെംഗളൂരു മലയാളികളുടെ പ്രാര്‍ത്ഥന കേട്ടു; ഇനി ഇക്കാര്യത്തില്‍ പേടിക്കേണ്ടതില്ല

Bengaluru Thiruvananthapuram Train Service Extended Indian Railways Announces New Details: വേനലവധി, വിഷു, ഈസ്റ്റര്‍ ഉള്‍പ്പെടെയുള്ള അവധികള്‍ക്കായി നാട്ടിലേക്കെത്താന്‍ കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് റെയില്‍വേയുടെ നീക്കം ഗുണം ചെയ്യും. നിലവില്‍ ചുരുങ്ങിയ കാലത്തേക്കാണ് സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. കര്‍ണാടകയിലെയും കേരളത്തിലെയും വിവിധ പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദമാകുകയും ചെയ്യും.

Bengaluru Train: ബെംഗളൂരു മലയാളികളുടെ പ്രാര്‍ത്ഥന കേട്ടു; ഇനി ഇക്കാര്യത്തില്‍ പേടിക്കേണ്ടതില്ല
ബെംഗളൂരുImage Credit source: Satvik Shahapur/Moment/Getty Images
Shiji M K
Shiji M K | Updated On: 03 Apr 2026 | 06:52 AM

ബെംഗളൂരു: മലയാളികള്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ റെയില്‍വേ. ബെംഗളൂരുവിനും തിരുവനന്തപുരത്തിനും ഇടയില്‍ യാത്ര നടത്തുന്ന പ്രതിവാര ട്രെയിനുകളുടെ സര്‍വീസ് നീട്ടി. യാത്രക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ നീക്കം. തിരക്കേറിയ സീസണുകളില്‍ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഒരുക്കുകയുമാണ് റെയില്‍വേയുടെ ലക്ഷ്യം.

വേനലവധി, വിഷു, ഈസ്റ്റര്‍ ഉള്‍പ്പെടെയുള്ള അവധികള്‍ക്കായി നാട്ടിലേക്കെത്താന്‍ കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് റെയില്‍വേയുടെ നീക്കം ഗുണം ചെയ്യും. നിലവില്‍ ചുരുങ്ങിയ കാലത്തേക്കാണ് സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. എല്ലാ ആഴ്ചയിലും സര്‍വീസ് നടത്തുന്ന ഈ ട്രെയിനുകള്‍ക്ക് ഈറോഡ്, പാലക്കാട്, കോട്ടയം തുടങ്ങി പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പുണ്ടായിരിക്കും. കര്‍ണാടകയിലെയും കേരളത്തിലെയും വിവിധ പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദമാകുകയും ചെയ്യും.

ബെംഗളൂരു-തിരുവനന്തപുരം ട്രെയിനുകള്‍

ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന ട്രെയിന്‍ നമ്പര്‍ 06547 മെയ് 27 വരെ സര്‍വീസ് തുടരും. എല്ലാ ബുധനാഴ്ചകളിലുമാണ് ട്രെയിനിന്റെ യാത്ര. ട്രെയിന്‍ നമ്പര്‍ 06548 ന്റെ മടക്കയാത്ര മെയ് 28 വരെയായിരിക്കും. അത് എല്ലാ വ്യാഴാഴ്ചകളിലുമാണ്.

ട്രെയിന്‍ നമ്പര്‍ 06555 മെയ് 29 വരെ എല്ലാ വെള്ളിയാഴ്ചകളിലും, ട്രെയിന്‍ 06556 എല്ലാ ഞായറാഴ്ചകളിലും മെയ് 31 വരെയും ഓടും.

Also Read: Bengaluru Chennai Expressway: ബെംഗളൂരു-ചെന്നൈ അതിവേഗ യാത്ര നടക്കില്ല! എക്‌സ്പ്രസ് വേ അനിശ്ചിതത്വത്തില്‍

എന്തുകൊണ്ട് കൂടുതല്‍ ട്രെയിന്‍?

ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിക്കുകയാണ്. സേല, ഈറോഡ്, തിരുപ്പൂര്‍, പോഡനൂര്‍ എന്നിവയുള്‍പ്പെടെയുള്ള സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ ധാരാളമാണ്. തൊഴില്‍, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ധാരാളം മലയാളികള്‍ ബെംഗളൂരുവിനെ ആശ്രയിക്കുന്നു. അതിനാല്‍ കൂടുതല്‍ ട്രെയിനുകള്‍ ലഭ്യമാകുന്നത് യാത്ര എളുപ്പമാക്കും.

Follow Us