Bengaluru Train: യാത്രാ സമയം കുറഞ്ഞു; ബെംഗളൂരു യാത്രയ്ക്ക് പുതിയ ട്രെയിന്‍ വരുന്നു

Big Relief for Travelers Bengaluru Vijayapura Express Train to Launch Soon: വിദ്യാഭ്യാസം, തൊഴില്‍, ബിസിനസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ധാരാളം ആളുകള്‍, വിജയപുര, ബാഗല്‍കോട്ട് ജില്ലകളില്‍ നിന്ന് ബെംഗളൂരുവിലേക്ക് ദിനംപ്രതി യാത്ര ചെയ്യുന്നു. പുതിയ ട്രെയിന്‍ അനുവദിക്കുന്നത് ഇവര്‍ക്ക് സൗകര്യപ്രദമാകുമെന്ന് മന്ത്രി പറഞ്ഞു.

Bengaluru Train: യാത്രാ സമയം കുറഞ്ഞു; ബെംഗളൂരു യാത്രയ്ക്ക് പുതിയ ട്രെയിന്‍ വരുന്നു

ട്രെയിന്‍

Edited By: 

Arun Nair | Updated On: 27 Apr 2026 | 08:28 PM

ബെംഗളൂരു: വിജയപുരയ്ക്കും ബെംഗളൂരുവിനും ഇടയില്‍ പുതിയ ട്രെയിന്‍ ഉടന്‍ എത്തിയേക്കും. ഇരുനഗരങ്ങള്‍ക്കും ഇടയില്‍ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്ന് കര്‍ണാടക വ്യവസായ-അടിസ്ഥാന സൗകര്യ വികസന വകുപ്പുമന്ത്രി എംബി പാട്ടീല്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിനും കേന്ദ്ര റെയില്‍വേ സഹമന്ത്രി വി, സോമണ്ണയ്ക്കും അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെടുന്നത്.

അല്‍മാട്ടി-വാണ്ടല്‍ ഇരട്ട പാതയുടെ നിര്‍മാണം പൂര്‍ത്തിയായതിനാല്‍ എക്‌സ്പ്രസ് ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യം നേരത്തെ മുതല്‍ പാട്ടീല്‍ മുന്നോട്ടുവെക്കുന്നുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, ബിസിനസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ധാരാളം ആളുകള്‍, വിജയപുര, ബാഗല്‍കോട്ട് ജില്ലകളില്‍ നിന്ന് ബെംഗളൂരുവിലേക്ക് ദിനംപ്രതി യാത്ര ചെയ്യുന്നു. പുതിയ ട്രെയിന്‍ അനുവദിക്കുന്നത് ഇവര്‍ക്ക് സൗകര്യപ്രദമാകുമെന്ന് മന്ത്രി പറഞ്ഞു.

രണ്ട് നഗരങ്ങള്‍ക്കിടെയുള്ള യാത്രയ്ക്ക് നിലവില്‍ 15 മണിക്കൂറാണ് സമയമെടുക്കുന്നത്. ഇത് യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നു. യാത്രാ ദൈര്‍ഘ്യം 10 മണിക്കൂറായി കുറയ്ക്കണമെന്ന ആവശ്യവും മന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ട്. ബെംഗളൂരുവിനും ഹുബ്ബള്ളിക്കും ഇടയിലുള്ള സ്‌റ്റോപ്പുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും ഹുബ്ബള്ളി, ഗഡാഗ് ബൈപാസ് ലൈനുകള്‍ വഴി ട്രെയിന്‍ റൂട്ട് കൊണ്ടുവരണമെന്നും അദ്ദേഹം റെയില്‍വേയോട് ആവശ്യപ്പെട്ടു.

Also Read: Vande Bharat Express: പുതിയ വന്ദേ ഭാരതിന് തുടക്കം; യാത്ര ഇവര്‍ക്ക് മാത്രം, എല്ലാവര്‍ക്കുമില്ല

ബെംഗളൂരു-വിജയപുര ട്രെയിന്‍ സര്‍വീസ്

മന്ത്രിയുടെ ആവശ്യം പരിഗണിച്ച് ബെംഗളൂരു-വിജയപുര റൂട്ടില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കാന്‍ സാധ്യതയുണ്ട്. യാത്രാ സമയം കുറച്ചുകൊണ്ടുള്ള ഒരു സര്‍വീസിനായിരിക്കും റെയില്‍വേയും മുന്‍ഗണന നല്‍കുക. ബെംഗളൂരുവില്‍ നിന്ന് വിജയപുരയിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിന്‍ നടത്തുന്ന ട്രെയിനുകള്‍ ഏകദേശം 15 മണിക്കൂറും അതിന് മുകളിലുമാണ് യാത്രയ്ക്കായി എടുക്കുന്നത്. ഇവയില്‍ 13 മണിക്കൂറില്‍ യാത്ര അവസാനിപ്പിക്കുന്ന ഒരേയൊരു ട്രെയിന്‍ ഗോല്‍ ഗുമ്പസ് എക്‌സ്പ്രസ് (16535) ആണ്. പുതിയ വന്ദേഭാരത് കൂടുതൽ യാത്രക്കാരെ റെയിൽവേക്ക് നൽകുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ സർവ്വീസിന് ജനപ്രതീയും കൂടി വരികയാണ്. അധികം താമസിക്കാതെ തന്നെ സർവ്വീസുകൾ സജീവമാകും.

Loading...
Unable to load recommendations.
Follow Us
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്