Peeniya Flyover: പീനിയ വഴി പോകല്ലേ…അതടച്ചു; ബെംഗളൂരുവില്‍ ഗതാഗത നിയന്ത്രണം

Peenya Flyover Closed in Bengaluru Check Alternate Routes for the Next 4 Days: പീനിയ ട്രാഫിക് സ്റ്റേഷന്‍ പരിധിയിലുള്ള ദേശീയപാത നാലിലെ ഫ്‌ളൈഓവറിലുള്ള കേബിളിന്റെ അറ്റക്കുറ്റപ്പണികള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലോഡ് ടെസ്റ്റിങും പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് ഹൈവേ അതോറിറ്റി.

Peeniya Flyover: പീനിയ വഴി പോകല്ലേ...അതടച്ചു; ബെംഗളൂരുവില്‍ ഗതാഗത നിയന്ത്രണം

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 28 Apr 2026 | 07:50 PM

ബെംഗളൂരു: വളര വേഗത്തിലാണ് നഗരത്തിൽ ഗതാഗത പരിഷ്ക്കാരങ്ങൾ ഉണ്ടാവുന്നത്.  ഇതിൻ്റെ ഭാഗമായി ബെംഗളൂരുവിലെ പീനിയ എലിവേറ്റഡ് ഫ്‌ളൈഓവര്‍ താത്കാലികമായി അടച്ചു. ലോഡ് ടെസ്റ്റിങ്ങുമായി ബന്ധപ്പെട്ടാണ് ഫ്‌ളൈഓവര്‍ നാല് ദിവസത്തേക്ക് പാത അടച്ചിരിക്കുന്നത്. ഏപ്രില്‍ 17 വരെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശോധനകള്‍ നീണ്ടുനില്‍ക്കും. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ ബദല്‍ മാര്‍ഗം കണ്ടെത്തണമെന്ന നിര്‍ദേശം ബെംഗളൂരു ട്രാഫിക് പോലീസ് നല്‍കിയിട്ടുണ്ട്.

പീനിയ ട്രാഫിക് സ്റ്റേഷന്‍ പരിധിയിലുള്ള ദേശീയപാത നാലിലെ ഫ്‌ളൈഓവറിലുള്ള കേബിളിന്റെ അറ്റക്കുറ്റപ്പണികള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലോഡ് ടെസ്റ്റിങും പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് ഹൈവേ അതോറിറ്റി.

ഗതാഗത നിയന്ത്രണം എന്ന് മുതല്‍?

ഏപ്രില്‍ 13ന് രാവിലെ 5 മണി മുതല്‍ ഏപ്രില്‍ 17ന് രാവിലെ 11 മണി വരെയാണ് പീനിയ മേല്‍പ്പാലം വഴിയുള്ള ഗതാഗതം ബെംഗളൂരു ട്രാഫിക് പോലീസ് താത്കാലികമായി നിരോധിച്ചിരിക്കുന്നത്. ഇതുപ്രകാരം കെന്നമെറ്റല്‍ വിഡിയ അപ്പര്‍ റാമ്പില്‍ നിന്ന് എസ്ആര്‍എസ് ഡൗണ്‍ റാമ്പിലേക്കും സിഎംടിഐ ജങ്ഷനില്‍ നിന്ന് പാര്‍ലെ-ജി ടോളിലേക്കും ഫ്‌ളൈഓവര്‍ വഴി പ്രവേശിക്കാനാകില്ല.

Also Read: Bengaluru Train: ദനാപൂരിലേക്ക് പോകാന്‍ പ്രയാസമില്ല; ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

മറ്റുവഴികള്‍ ഏതെല്ലാം?

നെലമംഗലയില്‍ നിന്ന് ബെംഗളൂരുവിലേക്ക് എന്‍എച്ച് 4 ന് സമീപമുള്ള സര്‍വീസ് റോഡ് വഴി കെന്നമെറ്റല്‍ വിഡിയയില്‍ നിന്ന് എട്ടാം മൈല്‍-ദാസരഹള്ളി-ജലഹള്ളി ക്രോസ്-പീനിയ പോലീസ് സ്‌റ്റേഷന്‍ ജങ്ഷന്‍-എസ്ആര്‍എസ് ജങ്ഷന്‍-ഗൊരഗുണ്ടപാളയ വഴി പോകാം.

സര്‍വീസ് റോഡ് വഴി എസ്ആര്‍എസ് ജങ്ഷന്‍-പീനിയ പോലീസ് സ്‌റ്റേഷന്‍ ജങ്ഷന്‍-ജലഹള്ളി ക്രോസ്-ദാസരഹള്ളി-എട്ടാം മൈല്‍-പാര്‍ലെ ജി ടോള്‍, ഇതാണ് മറ്റൊരു വഴി.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ