Bengaluru Hebbal Tunnel: 2 മിനിറ്റില്‍ ഹെബ്ബാള്‍ കടക്കാം; ബല്ലാരി റോഡിലേക്ക് പുതിയ തുരങ്കപാത, യാത്രക്കാര്‍ക്ക് ആശ്വാസം

Hebbal Tunnel Project to Ease Mehkri Circle Congestion: കട്ട് ആന്‍ഡ് കവര്‍ രീതി ഉപയോഗിച്ചാണ് തുരങ്കപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആലോചിക്കുന്നത്. ഉപരിതലത്തില്‍ നിന്ന് കുഴിച്ച് അതിനുള്ളില്‍ ഒരു റൈന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് ടണല്‍ ഘടന നിര്‍മിക്കും. തുടര്‍ന്ന് ഈ കിടങ്ങ് നിറയ്ക്കുകയും ഉപരിതലം പുനസ്ഥാപിക്കുകയും ചെയ്യുന്നതാണ് രീതി.

Bengaluru Hebbal Tunnel: 2 മിനിറ്റില്‍ ഹെബ്ബാള്‍ കടക്കാം; ബല്ലാരി റോഡിലേക്ക് പുതിയ തുരങ്കപാത, യാത്രക്കാര്‍ക്ക് ആശ്വാസം

പ്രതീകാത്മക ചിത്രം

Published: 

28 Jun 2026 | 08:54 AM

ബെംഗളൂരു: ഹെബ്ബാളിനും മെഹ്ക്രി സര്‍ക്കാളിനും ഇടയിലുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുതിയ തുരങ്ക പാത നിര്‍മിക്കാനൊരുങ്ങി ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ). തുരങ്ക പാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഹെബ്ബാള്‍ ഫ്‌ളൈഓവര്‍ വഴി പോകുന്ന യാത്രക്കാര്‍ക്ക് തുരങ്കപാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കുരുക്കില്ലാതെ യാത്ര ചെയ്യാനാകും.

ബെംഗളൂരുവില്‍ പുതിയ തുരങ്കപാത

2.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് തുരങ്കപാത ഒരുക്കാന്‍ പോകുന്നത്. ആറുവരിയുള്ള നിര്‍ദിഷ്ട പാത ബെംഗളൂരുവിലെ ഹെബ്ബാള്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ച് ബല്ലാരി റോഡില്‍ എത്തിച്ചേരും. റെയില്‍വേ ലൈനിലൂടെയും ഔട്ടര്‍ റിങ് റോഡിന്റെ ഒരു വശത്ത് കൂടിയും കടന്നുപോകുന്ന പാത, പിന്നീട് വെറ്ററിനറി കോളേജ് ക്യാമ്പസിലേക്ക് പ്രവേശിച്ച് കാര്‍ഷിക ശാസ്ത്ര സര്‍വകലാശാല സ്റ്റാഫ്ഫ് ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് കൂടി പോകുന്നതാണ്.

സിഗ്നല്‍ രഹിത ഇടനാഴിയായാണ് പാത രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബെംഗളൂരു നഗരത്തിനും കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലുള്ള യാത്ര ഇതോടെ എളുപ്പമാകും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് നീക്കം. തുരങ്കത്തിനായുള്ള ഖനനം ഏകദേശം 5.5 മീറ്റര്‍ മുതല്‍ 18 മീറ്റര്‍ വരെ നടത്തുമെന്ന് അധികൃതര്‍ പറയുന്നു. 1,139.7 കോടി രൂപ ചെലവില്‍ നിര്‍മിക്ക് പാതയ്ക്ക് ഡികെ ശിവകുമാര്‍ തറക്കല്ലിട്ടു.

നിര്‍മാണം എങ്ങനെ?

കട്ട് ആന്‍ഡ് കവര്‍ രീതി ഉപയോഗിച്ചാണ് തുരങ്കപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആലോചിക്കുന്നത്. ഉപരിതലത്തില്‍ നിന്ന് കുഴിച്ച് അതിനുള്ളില്‍ ഒരു റൈന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് ടണല്‍ ഘടന നിര്‍മിക്കും. തുടര്‍ന്ന് ഈ കിടങ്ങ് നിറയ്ക്കുകയും ഉപരിതലം പുനസ്ഥാപിക്കുകയും ചെയ്യുന്നതാണ് രീതി.

ട്രീ പാര്‍ക്കിന് സമീപമുള്ള ഹെബ്ബാള്‍ ഫ്‌ളൈഓവറിന്റെ ലൂപ്പിന് സമീപത്ത് നിന്നായിരിക്കും തുരങ്കം ആരംഭിക്കുകയെന്നാണ് വിവരം. കെഐഎ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പ്രവേശന റാമ്പ് ഒരുക്കും. എക്‌സിറ്റ് റാമ്പ് ഹെബ്ബാള്‍ തടാകത്തിന് സമീപമുള്ള ഗാരേജിന് എതിര്‍വശത്തിനുള്ള ബല്ലാരി റോഡില്‍ നിന്നും പുറപ്പെടുന്നതാണ്.

Also Read: Ejipura Flyover: എജിപുര മേല്‍പ്പാലം കാത്തുനില്‍ക്കേണ്ട; നിര്‍മാണം അടുത്തകാലത്തൊന്നും തീരില്ല

ഹെബ്ബാള്‍ തുരങ്കപാതയുടെ നിര്‍മാണം എന്ന് പൂര്‍ത്തിയാകും?

പതിനെട്ട് മാസത്തെ സമയപരിധിയാണ് പദ്ധതിക്ക് ബിഡിഎ നിശ്ചയിച്ചിരിക്കുന്നത്. പദ്ധതിയുടെ ഡിസൈനിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ട്രാഫിക് മാനേജ്‌മെന്റ് ആസൂത്രണമാണ് അടുത്ത ഘട്ടം. ഇതിനായി ബിഡിഎ ട്രാഫിക് പോലീസുമായി ഏകോപിപ്പിച്ച് കാര്യങ്ങള്‍ മുന്നോട്ട് നീക്കും.

അതിവേഗം ബഹുദൂരം

നിശ്ചിത സമയപരിധിക്കുള്ളില്‍ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണെങ്കില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ മാത്രമല്ല അതിവേഗത്തില്‍ യാത്ര നടത്താനും സാധിക്കുമെന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ്. അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം തുരങ്കങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. മുംബൈയിലും അണ്ടര്‍വാട്ടര്‍ ടണലുണ്ട്. എന്നാല്‍ ഇവിടെ ഇത്തരം പദ്ധതികള്‍ വരുമ്പോള്‍ ആളുകള്‍ എതിര്‍പ്പറിയിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അവര്‍.

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലാണ് തുരങ്കത്തിന്റെ രൂപകല്‍പ്പന. തുരങ്കം പ്രവര്‍ത്തനക്ഷമമാകുന്നതോടെ യാത്രക്കാര്‍ക്ക് ഏകദേശം 2 മിനിറ്റിനുള്ളില്‍ ഹെബ്ബാള്‍ പാത കടക്കാന്‍ സാധിക്കും. നിലവില്‍ തിരക്കേറിയ സമയങ്ങളില്‍ ഏകദേശം 30 മിനിറ്റോളം യാത്രയ്ക്കായി എടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary

Bengaluru is set to begin work on a new 2.2-km tunnel from Hebbal Junction to Ballari Road. The project is expected to reduce travel time to just two minutes while easing congestion around the busy Hebbal and Mehkri Circle corridor, offering major relief to daily commuters.

Follow Us
രാത്രിയിൽ ഉറക്കമില്ലേ? കാരണം നിങ്ങൾ തന്നെ
ഒരു ദിവസം എത്ര നിലക്കടല കഴിക്കാം?
ഇത്തിരി സ്ഥലം മതി, മല്ലിയില കാടുപോലെ വളർത്താം
കോഴിക്കോട് നിന്നൊരു KSRTC ഉല്ലാസയാത്ര; ജൂലൈയിലെ ഷെഡ്യൂളിതാ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ